- ലഹരി വിമുക്ത ഭാരതം :വെല്ലുവിളികൾ "എന്റെ സഭ " "ജീവൻ്റെ സംരക്ഷണ ദിനം'' Bishop Joseph Kallarangatt Catholic Church healthcare Pro Life Pro Life Apostolate saynotodrugs അതിജീവനം അതീവ ജാഗ്രത അദ്ധൃാപകർ അന്തർദേശീയ സീറോമലബാർ മാതൃവേദി അല്മായ നേതൃസംഗമം അല്‍മായ പങ്കാളിത്തം അൽമായ ഫോറംസീറോ മലബാർ സഭ ആത്മീയ നേതൃത്വം ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് കത്തോലിക്ക സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കർമ്മ പദ്ധതി കലാലയജീവിതങ്ങൾ കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ കേരളസഭയില്‍ ക്രിസ്തീയബോധ്യങ്ങൾ ക്രൈസ്തവ മാതൃക ജാഗ്രതയർഹിക്കുന്ന വിഷയങ്ങൾ ജീവൻ സംരക്ഷണ പ്രതിജ്ഞ ജീവന്റെ ശബ്ദമാകാന്‍ ജീവന്‍റെ സന്ദേശം ജീവന്റെ സംസ്കാരം നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ ജീവിതം നമ്മുടെ നാട്‌ നമ്മുടെ മനോഭാവം നമ്മുടെ വീടുകൾ നല്ല ഇടയൻ പറയാതെ വയ്യ പാലാ രൂപത പാലായുടെ പുണ്യഭൂമിയില്‍ പ്രൊ ലൈഫ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രൊലൈഫ് സംസ്കാരം പ്രോലൈഫ് പ്രവർത്തകർ മക്കളോട് സംസാരിക്കാൻ മ​ത​സൗ​ഹാ​ര്‍​ദം മദ്യ വിരുദ്ധ ഏകോപനസമിതി മദ്യനയം മദ്യപാനം മനുഷ്യ മൈത്രി മയക്കുമരുന്നും തീവ്രവാദവും മഹനീയ ജീവിതം മറക്കരുത് മാതാപിതാക്കൾ മാർ ജോസഫ്‌ കല്ലറങ്ങാട്ട് ലഹരി മരുന്ന് ഉപഭോഗം ലഹരി വിപത്ത്‌ ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരിവിരുദ്ധ പ്രവര്‍ത്തനം ലഹരിവ്യാപനത്തിനെതിരേ സഭാകൂട്ടായ്മ സഭാപ്രബോധനം സംരക്ഷണം

ലഹരി വിരുദ്ധ യുദ്ധത്തിന് തുടക്കമിട്ടു സീറോ മലബാർ സഭ |മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്ത് വരണം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്തു വരണമെന്നു പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്.

സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫും പാലാ രൂപതാ ജാഗ്രതാ സമിതിയും ചേർന്നു പാലായിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.


കലാലയങ്ങളിൽ വിശിഷ്യാ പ്രായപൂർത്തിയാകാത്ത കൗമാരക്കാരിൽ പെരുകി വരുന്ന മയക്കുമരുന്ന് ഉപയോഗം ആശങ്കാജനകവും അപകടകരവുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

കുട്ടികളുമായി ബന്ധപ്പെടുന്നവർ അവരുടെ നന്മയ്ക്കായി കാംക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നില്ലെങ്കിൽ അതും കുറ്റകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യ തിന്മകൾക്കതിരെ പോരാടാനുള്ള കുലീനത്വം സമൂഹം പ്രകടമാക്കണം. നമ്മുടെ മക്കൾ ലഹരിക്ക് അടിമകളാകുമ്പോൾ നമ്മുടെ സമൂഹം കരിന്തിരി കത്തുകയാണെന്നും ഈ അപകടനിലയെ തരണം ചെയ്യാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രയത്‌നിക്കണമെന്നും ലഹരി വിരുദ്ധ സംസ്‌ക്കാരം വളർത്തണമെന്നും ബിഷപ്പ് ഓർമ്മപ്പെടുത്തി.

ലഹരിവിരുദ്ധ പ്രവർത്തനത്തിന്‍റെ അംബാസിഡറായി കുട്ടികളെ വളർത്തിയെടുക്കണം. താ‌ടി കത്തുന്പോൾ ബീഡി കത്തിക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കൾ സ്ഫോടകവസ്തുക്കൾ പോലെയാണ്. ഉണക്കപ്പുല്ലിൽ തീയിട്ടശേഷം അയ്യോ തീപ്പിടിച്ചേ എന്നു വിലപിച്ചിട്ടും കാര്യമില്ല. വാളെടുത്തല്ല, വാക്കാൽ മാതാപിതാക്കൾ കുട്ടികളെ നേർവഴിക്കു നയിക്കുന്നവരാകണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.

അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ പി.കെ. ജയരാജ് സാഹചര്യത്തിൻെറ ഗൗരവം ബോധ്യപ്പെടുത്തി ക്ലാസുകൾക്കു നേതൃത്വം നല്‍കി. അസ്വസ്ഥതകളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണവും മാർഗ നിര്‍ദ്ദേശവും ലഭിക്കാത്തതിനാൽ മയക്കുമരുന്നുകൾക്കു‌‌ മറ്റു തിന്മകൾക്കും അടിമപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അധ്യാപകര്‍ പ്രത്യേകം കുട്ടികളുടെ സംരക്ഷകരാകണമെന്നും മാതാപിതാക്കള്‍ സ്വന്തം മക്കളെ സ്വന്തം ശരീരത്തോട് ചേർത്ത് പിടിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സിനഡൽ കമ്മിൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ജനറൽ സെക്രട്ടറി ഫാ.ജോബി മൂലയിൽ, സിനഡൽ കമ്മിഷൻ ഫോര്‍ എഡ്യൂക്കേഷന്‍ ജനറൽ സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. ജോസഫ് മലേപ്പറന്പിൽ, അല്‍മായ ഫോറം ഗ്ലോബൽ ജനറൽ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, പ്രോ ലൈഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി സാബു ജോസ്, മാതൃവേദി ഗ്ലോബൽ ജനറൽ സെക്രട്ടറി റോസിലി തട്ടിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ.ജോസ് കുറ്റിയാങ്കൽ, ഫാ. വിൻസന്റ് മൂങ്ങാമാക്കൽ എന്നിവര്‍ പ്രസംഗിച്ചു. പാലാ രൂപതയിലെവൈദികർ, സന്യസ്തർ, അധ്യാപകർ, യോഗപ്രതിനിധികൾ, മാതാപിതാക്കൾ, സ്കൂൾ പിടിഎ അംഗങ്ങളുൾപ്പെടെ രണ്ടായിരത്തോളം വിശ്വാസികൾ യോഗത്തിൽ പങ്കെടുത്തു.

പാലാ രൂപതയുടെ എല്ലാ ഇടവകളിൽ നിന്നും ,പ്രസ്ഥാനങ്ങളിൽനിന്നും ,വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളിൽനിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രധിനിധികളും വൈദികരും ഈ സമ്മേളനത്തിൽ സംബന്ധിച്ചു .സാമൂഹ്യപ്രധിബദ്ധതയോടെ വിശ്വാസികൾ ഒത്തുചേർന്ന സമ്മേളനം സമൂഹത്തിന് മാതൃകയാണ് . മയക്കുമരുന്നിനെതിരെ മതസൗഹാർദ്ധതയോടെ പ്രവർത്തിക്കണമെന്നുള്ള മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശങ്ങൾ സ്വീകരിച് ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളും കർമ്മപരിപാടികളും ആവിഷ്‌കരിക്കും .

സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫിൻെറ നേതൃത്വത്തിൽ കേരളത്തിൻെറ വിവിധ രൂപതകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ സമ്മേളനങ്ങളും കർമ്മപദ്ധതികളും നടപ്പിലാക്കും .”ലഹരിയുടെ ഉപയോഗം ഒരിക്കലും തുടങ്ങരുത് ,തുടരരുത് ഒരുകാരണവശാലും “,ലഹരിയുടെ വ്യാപനം തടയുക ,ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിൻെറ പ്രവർത്തനങ്ങൾക്ക്‌ പിന്തുണ നൽകുക ,ലഹരിവിരുദ്ധ സമൂഹം നിർമ്മിക്കുക …തുടങ്ങിയ മഹനീയ ദർശനങ്ങളോടെ സഭയിലെ മുഴുവൻ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ പ്രവർത്തനം തുടരും .

കെസിബിസി യുടെ ലഹരിവിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന സർക്കുലർ നാളെ കേരളത്തിലെ എല്ലാ പള്ളികളിലും വായിക്കും .

നിങ്ങൾ വിട്ടുപോയത്