“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

നവീകരിക്കപ്പെട്ട കുർബാനക്രമം

നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസകുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർപഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ വീണ്ടും ചില നവീകരണങ്ങൾ വരുത്തിയെങ്കിലും സഭ മുഴുവൻ ഏകീകൃതരീതിയിലുള്ള പരിശുദ്ധ കുർബാനയർപ്പണം നടത്തുവാൻ സാധിച്ചില്ല. 1999 ൽ സമ്മേളിച്ച സീറോ-മലബാർ സഭയിലെ മെത്രാ ന്മാരുടെ സിനഡ് അർപ്പണരീതിയിൽ ഐക്യത്തിനായി തീരുമാന മെടുക്കുകയും 2000 ജൂലൈ 3 ന് അതു പ്രാബല്യത്തിലാക്കുകയും ചെയ്തു. പലവിധകാരണങ്ങളാൽ അതു പൂർണ്ണമായ ഫലപ്രാപ്തി യിലെത്തിയില്ല.

പരിശുദ്ധ കുർബാനയർപ്പണത്തിൽ ഐക്യരൂപ്യം ആവശ്യമാ ണെന്ന പരിശുദ്ധ സിംഹാസനത്തിന്റെ താൽപര്യം പൗരസ്ത്യസഭ കൾക്കായുള്ള കാര്യാലയം നമ്മെ വീണ്ടും ഓർമ്മപ്പെടുത്തിക്കൊ ണ്ടിരുന്നു. നവീകരിച്ച തക്സക്ക് അംഗീകാരം നൽകിക്കൊണ്ട് 2021 ജൂൺ 9 ന് എഴുതിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 2021 ജൂലൈ 3-ാം തീയതി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ സീറോ-മലബാർ സഭാംഗങ്ങൾക്ക് എല്ലാവർക്കുമായി എഴുതിയ കുർബാനയർപ്പണത്തിലെ ഐക്യരൂപ്യത്തിനുള്ള കത്തിലും പരിശുദ്ധ ആഹ്വാനം നൽകിയിരുന്നു.

2021 ഓഗസ്റ്റ് 16 മുതൽ 27 വരെ സമ്മേളിച്ച് മെത്രാൻമാരുടെ സിനഡ് അടുത്ത ആരാധന വർഷത്തിന്റെ ആരംഭം മുതൽ (2021 നവംബർ 28) സിനഡ് നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ പരിശുദ്ധ കുർബാ നയർപ്പണം ആരംഭിക്കുവാൻ തീരുമാനിച്ചു. അക്കാര്യം നമ്മുടെ സഭയുടെ മേജർ ആർച്ചുബിഷപ് മാർ ജോർജ് ആലഞ്ചേരി പിതാ വിന്റെ 2021 സെപ്റ്റംബർ 5 നുള്ള ഇടയലേഖനത്തിലൂടെ അറിയിച്ചി ട്ടുള്ളതാണല്ലോ. നമ്മുടെ അതിരൂപതയിൽ മംഗളവാർത്താക്കാലം ഒന്നാം ഞായർ മുതൽ അത് പ്രാബല്യത്തിൽ വരുത്താൻ ബഹു. വൈദീകർ ശ്രദ്ധിക്കേണ്ടതാണ്. നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് ബഹുമാനപ്പെട്ട അച്ചന്മാരോട് ഞാൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. നാളിതുവരെ നമ്മുടെ അതിരൂപതയിൽ ആരാധന ക്രമവിഷയത്തിൽ അച്ചടക്കം പാലിച്ച് സഹകരിച്ചതിന് എല്ലാവരോടും ഞാൻ നന്ദി പറയുന്നു.

പരിശുദ്ധ കുർബാനയിൽ ഉപയോഗിക്കുവാൻ പുതിയ ഒരുസെറ്റ് വായനകൂടി സഭാതലത്തിൽ തയ്യാറാക്കിയിട്ടുണ്ട്. അതും ഈ വർഷം നവംബ 28-ന് നിലവിൽ വരും. പരീക്ഷണാർത്ഥം തയ്യാറാക്കിയിരിക്കുന്നതിനാൽ ഈ വർഷം ആരാധനക്രമ ഷീറ്റകലണ്ടർ ഉപയോഗിച്ച് ബൈബിളിൽ നിന്ന് നേരിട്ടു വായനകൾ നടത്തേണ്ടതാണ്. ഇപ്രകാ രം തയ്യാറാക്കിയിരിക്കുന്ന രണ്ടാം സെറ്റ് വായനകൾ ഉൾക്കൊള്ളുന്ന പ്രഘോഷണഗ്രന്ഥം പരീക്ഷണകാലാവധിക്കുശേഷമേ പുസ്തക രൂപേണ പ്രസിദ്ധപ്പെടുത്തുകയുള്ളൂ. ഇനിമുതൽ ഓരോ വർഷവും പ്രഘോഷണഗ്രന്ഥം മാറിമാറി ഉപയോഗിക്കാവുന്ന രീതിയിലാണു ക്രമീകരിക്കുന്നത്.

കാരുണ്യവാനായ കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടാകട്ടെ.

സ്നേഹപൂർവ്വം,

ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത

നിങ്ങൾ വിട്ടുപോയത്