വിശ്വാസത്തിന്റെ കനലിനെ ഊതികത്തിക്കാൻ, മാമ്മോദീസായിയിലൂ ലഭിച്ച മിഷ്ണറി ദൗത്യത്തെകുറിച്ചുള്ള ആവേശം ആധുനിക ലോകത്തിന്റെ യുവമനസ്സുകളിൽ നൽകുവാൻ നടത്തിയ ഫെയ്ത് കോൺഫറൻസ് പ്രഥമ ക്യാമ്പ്. *80 യുവതി യുവാക്കൾ*.അവർ ആദ്യം കാണുന്ന വ്യക്തി ആണെങ്കിലും വർഷങ്ങളുടെ പരിചയത്തോടെ അവരോട് പെരുമാറുന്ന ഫെയ്ത് കോൺഫറൻസ് ക്യാമ്പിന്റെ റിസോർസ് പേർസൺ♦️ *മനു പൊട്ടനാനിക്കൽ mst* അച്ചൻ. എല്ലാ സൗകര്യങ്ങളും ഒരുക്കി വലിയ മിണ്ടാട്ടങ്ങൾ ഇല്ലത്തെ സ്നേഹം കൊണ്ട് മാത്രം സംസാരിക്കുന്ന വികാരി *ജേക്കബ് പുറ്റനാനിക്കൽ അച്ചനും ജോബി അച്ചനും, യൂണിറ്റ് SMYM പ്രവർത്തകരും.*😍 പ്രഥമ ഫെയ്ത് കോൺഫ്രൻസിന്റെ ആവേശത്തിലും തിരക്കിട്ട് ഒരുക്കങ്ങൾ തീർക്കാൻ ഓടിനടക്കുന്ന രൂപതാ സമിതി അംഗങ്ങൾ.

*ആദ്യദിനം*

ജീവൻ നൽകുന്ന വചനത്തെ കുറിച്ചുള്ള ചിന്തകൾ. അഭിവന്ദ്യ ജോസ് പിതാവിനോപ്പം ഒന്നര മണിക്കൂർ സംവാദം.വചനത്തെ പ്രഘോഷിക്കാൻ പരിശീലനം. ക്യാമ്പിന്റെ എന്റർടൈൻമെന്റ് എലമെന്റ്സ് ഒക്കെ പ്രതീക്ഷിച്ചുവന്നവർ വചനത്തിന്റെ ആഘോഷത്തിലേയ്ക്ക് പതുക്കെ മാറിച്ചിന്തിക്കുന്നു. പിയർഗ്രൂപ്പിന്റെ കുസൃതിതരങ്ങളിൽ നിന്ന് മാറി അൽപ്പം സീരിയസ് ആകുന്നു. വൈകുന്നേരം 6 മണി, വിവിധ ഗ്രൂപ്പുകളായി ⛪ *പത്തനംതിട്ട, ചീങ്കൽതടം* ഇടവകകളിലെ വീടുകളിലേക്ക്… 🏨കുറച്ചുപേർ നഴ്സിംഗ് കോളേജിലെ യുവജനങ്ങളുടെ അടുത്തേക്ക്.. വീടുകളിലേക്ക് എത്തിയ യുവമിഷനറിമാർ *ഒരാൾ പ്രാർത്ഥിച്ചു തുടങ്ങി അടുത്തയാൾ വചനം വായിച്ച് സന്ദേശം നൽകി. അടുത്തയാൾ കൂട്ടായ്മയുടെ വിശുദ്ധന്റെ വിശുദ്ധിയെ പരിചയപ്പെടുത്തി. ഒരാൾ പ്രാർത്ഥിച്ച് അവസാനിപ്പിച്ചു.* കുശലം പറഞ്ഞു. നാളെ കൂട്ടായ്‌മയ്ക്ക് വരണമെന്നും, നാളെക്കഴിഞ്ഞു റാലിക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും വരണമെന്ന് പറഞ്ഞിറങ്ങി. പത്തനംതിട്ടകാരുടെ ആതിഥേയമര്യാദ തിരിച്ചറിഞ്ഞ് വയറും മനസ്സും ഒരുപോലെ നിറച്ച് തിരിച്ചെത്തി.തിരിച്ചുവന്ന് പായിൽ പടഞ്ഞിരുന്ന് ആവേശത്തോടെ അനുഭവങ്ങളുടെ ഷെയറിങ്. ഒരുമിച്ച് കൈകോർത്തു പ്രാർത്ഥിച്ച് അവസാനിപ്പിക്കുമ്പോൾ പുതിയദിനം പിറന്നിരുന്നു.

*രണ്ടാംദിനം*

സപ്രായും പരിശുദ്ധ കുർബാനയും കഴിഞ്ഞ് ഇടവകഅംഗങ്ങളെ കണ്ട് സൗഹൃദം പകർന്ന് വീണ്ടും പുതിയ പരിശീലന ദിനത്തിലേക്ക്. പ്രവാചകനെ പോലെ വചനം പറയാൻ മനു അച്ചന്റെ പരിശീലനം. ഗ്രൂപ്പിലിരുന്ന് വചന ചിന്തകൾ പങ്കുവച്ച് ഒരുക്കം. തീപാറുന്ന ജീവിതസാക്ഷ്യമായി *അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ സാർ.* കുടുംബകൂട്ടായ്മകളിൽ ആവേശം തീർക്കാൻ യുവമിഷ്ണറിമാരുടെ പരിശീലനം.കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് വൈകുന്നേരം 6.30 മുതൽ 9 കുടുംബകൂട്ടായ്മ്മ ഇടങ്ങളിലേക്ക്. *ആമുഖ പ്രാർത്ഥന, ജപമാല,വചനം പ്രസംഗം, ചർച്ച, മത്സരങ്ങൾ, സമാപന പ്രാർത്ഥന* ഇവയെല്ലാം യുവമിഷ്നറിമാർതന്നെ. കൂട്ടായമയുടെ ഹൃദയം കവർന്ന് മനസ്സും വയറും നിറച്ച് പള്ളിയിൽ തിരിച്ചെത്തി വീണ്ടും പായിൽ ഒരുമിച്ചിരുന്ന് അനുഭവം പങ്കുവയ്ക്കൽ. തലേദിവസത്തെ പങ്കുവയ്ക്കലിൽ നിന്ന് വ്യത്യാസതമായി,കൂടുതൽ പക്വതനേടിയരീതിയിൽ ഉള്ള സംസാരങ്ങൾ. അനുഭവം പങ്കുവച്ചു സമയം പോയതറിയാതെ കിടക്കാൻ പിരിഞ്ഞപ്പോൾ 12.30 കഴിഞ്ഞിരുന്നു. എന്നിട്ടും ചിലർ വികാരി അച്ചൻ സ്നേഹത്തോടെ ഒരുക്കിയ ഫിൽറ്റർ കോഫീ മിഷന്റെ കാപ്പിയും നുകർന്ന് ആവേശഭരിതരായി സംസാരിച്ചുകൊണ്ടേ ഇരുന്നു.

*മൂന്നാം ദിനം*

വീടുസന്ദർശനം, കൂട്ടായ്മ്മ സന്ദർശനം അങ്ങനെ ക്ഷീണവും ഉറക്കക്ഷീണം വല്ലാതെ ഉണ്ടെങ്കിലും രാവിലെ ഉണർന്ന് കുർബാന അർപ്പിച്ചു ഹാളിലേക്ക്. വിനു സാറിന്റെ ജീവിതസാക്ഷ്യം ആവേശമായി. യുവജനങ്ങളിൽ ഫെയ്ത് കോൺഫ്രൺസിലൂടെ പ്രവാചകതീക്ഷണതയൊരുക്കുവാൻ പരിശുദ്ധാത്മാവിന്റെ ഉപകരണമായി പ്രവർത്തിച്ച മനുവച്ചനും ആവേശഭരിതനായിരുന്നു. വിശ്വാസപ്രഘോണ റാലിയ്ക്കും ദിവ്യകാരുണ്യപ്രദക്ഷിണത്തിനും ഒരുക്കങ്ങൾ യുവമിഷ്ണറിമാർ തന്നെ. പത്തനംതിട്ടയുടെ വീഥികളിൽ ആ ത്രിവർണ്ണ പാതക ആവേശം തീർത്തു.ദിവകാരുണ്യപ്രദക്ഷിണത്തിന് മുമ്പിൽ മഴയത്തു മുട്ടുകുത്തി യുവജനങ്ങൾ വിശ്വാസധീരരായി.വൈദികർ യുവജനങ്ങളുടെ തലയിൽ കൈവച്ചു പ്രാർഥിച്ച് അവരെ യാത്രയാക്കി.

*യുവജനങ്ങൾ കുടിയേറുന്നു എന്ന ആവലാതികൾ പ്രസംഗത്തിൽ നിറയുമ്പോൾ പോകുന്നിടത്തു ഈശോയെ പ്രഘോഷിക്കാൻ ഫെയ്ത് കോൺഫ്രൺസ് അവരെ പഠിപ്പിച്ചു. വീടുകളിൽ ഒറ്റപ്പെടലിന്റെ വേദന പേറുന്ന മാതാപിതാക്കളോട് ചേർന്ന് പ്രാർത്ഥിച്ചപ്പോൾ ചില യാഥാർത്ഥ്യങ്ങളെ അവർ തിരിച്ചറിയുന്നുണ്ടായിരുന്നു. വിശ്വാസ പരിശീലനത്തിൽ പുലരേണ്ട പുതിയ രീതികളിലേക്കുള്ള ഒരു കൈ ചൂണ്ടൽ ആണ് ഫെയ്ത്ത് കോൺഫറൻസ്. പേഴ്സണാലിറ്റി ഡെവലപ്മെന്റ്, നേതൃത്വ പരിശീലനം എല്ലാം വചനത്തിന്റെയും പ്രഘോഷണത്തിന്റെയും വഴിയിൽ പൂവണിയും എന്ന തിരിച്ചറിവിലൂടെ യുവജന വിശ്വാസപരിശീലനത്തിന്റെ ഈ നൂതനമാതൃകയെ ചരിത്രതിൽ കുറിക്കുകയാണ്. ഇനി ചെങ്കൽ പള്ളിയിൽ മെയ്‌ 12,13,14 തിയതികളിൽ ഫെയ്ത് കോൺഫ്രൺസ് നടത്തപെടും.

ഫാ. വർഗീസ് കൊച്ചുപുര്യ്ക്കൽ

ഡയറക്ടർ SMYM916238193987

നിങ്ങൾ വിട്ടുപോയത്