കൊച്ചി – പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല എന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച നാഷണൽ യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായത്തിന്റെ ശാക്തീകരണത്തിൽ യുവജനങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ് എന്നും അത് തിരിച്ചറിഞ്ഞ് കൊണ്ട് യൂത്ത് കൗൺസിലിന് രൂപം കൊടുത്ത കത്തോലിക്ക കോൺഗ്രസ് സമുദായ മുന്നേറ്റത്തിന് വലിയ ശക്തി പകരുകയാണ് ചെയ്തത് . കാലത്തിന്റെ ചുവരെഴുത്തുകൾ മനസ്സിലാക്കി സമുദായംഗങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി നില കൊള്ളുവാനും . സുദായത്തിന്റെ കവചമായി മാറുവാനും യൂത്ത് കൗൺസിലിന് കഴിയണം എന്നും മാർ ഇഞ്ചനാനിയിൽ ആഹ്വാനം ചെയ്തു.

        സീറോ മലബാർ സഭയിലെ കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള തീരഞ്ഞെടുക്കപ്പെട്ട കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കുന്ന നാഷണൽ കോൺഫറൻസിൽ സാമ്പത്തിക , മാധ്യമ , രാഷ്ട്രീയ, സാമുദായിക മേഖലകളിൽ ക്രിയാത്മക മായ ഇടപെടലുകൾ നടത്തുവാൻ കഴിയുന്ന യുവ നേതൃനിരയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് 

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗ്ലോബൽ ഡയറക്ടർ ഫാ ഡോ ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, യൂത്ത് കൗൺസിൽ ഗ്ലോബൽ കൺവീനർ ട്രീസാ ലിസ് സെബാസ്റ്റ്യൻ, ഗ്ലോബൽ ജനറൽ കോർഡിനേറ്റർ സിജോ ഇലന്തൂർ എന്നിവർ സന്ദേശങ്ങൾ നൽകി .

‘സാമൂഹിക രാഷ്ട്രീയ മേഖലയിലെ യുവജനങ്ങളുടെ അനിവാര്യത’യെ കുറിച്ച് റോജി എം ജോൺ എംഎൽഎ,
‘യുവജന നേതൃത്വം സഭയിലും സമൂഹത്തിലും’ എന്ന വിഷയത്തിൽ ലൈഫ് സ്കിൽ ട്രെയിനർ ജെയ്സൻ അറക്കൽ,’യുവ സംരംഭകത്വം’ എന്ന വിഷയത്തിൽ ജി . എം ജെയിംസ് തോമസ്,സീറോ മലബാർ സമുദായ അംഗങ്ങളുടെ അവസരങ്ങളും അവകാശങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ ഫാ. സബിൻ തൂമുളളിൽ,
പത്ര ദൃശ്യ മാധ്യമ രംഗങ്ങളിൽ യുവജനങ്ങളുടെ ഇടപെടലുകളെക്കുറിച്ച് ജേർണലിസ്റ്റ് ടോം കുര്യാക്കോസ്,
നവമാധ്യമ രംഗത്തെ ഇടപെടലുകളുടെ പരിശീലനം കൊച്ചി ഇന്റർ സ്മാർട്ട് സൊല്യൂഷൻ ഓപ്പറേഷൻ മാനേജർ ലിജിൻ വെള്ളക്കാട് എന്നിവർ സെമിനാറുകൾക്കും ചർച്ചകൾക്കും നേതൃത്വം വഹിച്ചു.

യൂത്ത് കൗൺസിൽ ‘വിഷൻ 2030’ കർമ്മപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്ലോബൽ വൈസ് പ്രസിഡൻറ് മാരായ
ഡോ.ജോസുകുട്ടി ഒഴുകയിൽ , രാജേഷ് ജോൺ ,
ഗ്ലോബൽ സെക്രട്ടറി ബെന്നി ആന്റണി , യൂത്ത് കൗൺസിൽ മുൻ ജനറൽ കോഡിനേറ്റർ ബിനു ഡൊമിനിക് എന്നിവർ വിവിധ പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകി . പാനൽ ചർച്ചകളിലൂടെയും ഡിബേറ്റുകളിലൂടെയും,ഗ്രൂപ്പ് ഡിസ്കഷനുകളിലൂടെയും നയരൂപീകരണം നടത്തുകയും കർമ്മ പദ്ധതി രൂപീകരിക്കുകയും ചെയ്തു . സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, കാർഷിക , ഉദ്യോഗസ്ഥ,മാധ്യമ രംഗങ്ങളിൽ കൂടുതൽ യുവ നേതൃത്വത്തെ സജ്ജരാക്കുക എന്നതാണ് വിഷൻ 2030 ലക്ഷ്യം വക്കുന്നത്.

കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ നാഷണൽ യൂത്ത് കോൺഫറൻസ് പ്രതിനിധികൾ ബിഷപ്പ് ലെഗേറ്റ് റെമജിയൂസ് ഇഞ്ചനാനി പിതാവിനൊപ്പം

നാഷണൽ യൂത്ത് കോൺഫറൻസിന് യൂത്ത് കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർമാരായ ജോയിസ് മേരി ആന്റണി,ജോമോൻ മതിലകത്ത്,അനൂപ് പുന്നപ്പുഴ,ഷിജോ മാത്യു ഇടയാടിയിൽ, രൂപതാ ജനറൽ കോർഡിനേറ്റർമാർ
എന്നിവർ നേതൃത്വം നൽകി.

കത്തോലിക്ക കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി മെമ്പർമാരും നാഷണൽ യൂത്ത് കോൺഫറൻസ് സമ്മേളന പ്രതിനിധികളും

നിങ്ങൾ വിട്ടുപോയത്