ഗോശ്രീ പാലങ്ങളിലെ ആദ്യത്തേതായ ബോൾഗാട്ടിസെക്ടറിൽ ആത്മഹത്യാ പ്രതിരോധ സംഘടനയായ മൈത്രി പോലീസ് സഹകരണത്തോടെ സ്ഥാപിച്ച ബോർഡാണിത്.

ഈ പാലത്തിൽ നിന്നും കായലിലേക്ക് ചാടി മരിക്കാൻ ശ്രമിക്കുന്നസംഭവങ്ങൾ ഇടക്കിടെ ഉണ്ടാകുന്നത്‌ കൊണ്ടാണ് ഇത് സ്ഥാപിച്ചത്. വികാര വിക്ഷോഭത്തിൽ പെടുന്ന ആളുകൾ ഇത് ചിലപ്പോൾ വായിച്ചുവെന്ന് വരില്ല. കണ്ണിൽ പെട്ടാൽ ഒരു വീണ്ടു വിചാരം വന്നാലോ?

ആ വഴി കടന്ന് പോകുന്നവർ വായിച്ചേക്കും.അതവർക്ക് പ്രതിസന്ധി വേളകളിൽ പ്രയോജനപ്പെടാം.ചാടാൻ വേണ്ടി പാലത്തിൽ എത്തുന്നവർക്ക്, കായലിൽ ചാടും മുമ്പ് ഹെല്പ് ലൈനിൽ വിളിക്കാം. ചാട്ടം ഒഴിവാക്കി വീട്ടിൽ പോകാം.

വിശ്വസിക്കാവുന്ന ആരോടെങ്കിലും ഉള്ള് തുറക്കാം. ആ നിമിഷത്തിലെ ഉൾപ്രേരണകളെ അതിജീവിക്കാൻ ഈ പാലത്തിലെ ഈ സന്ദേശം ഉപകരിക്കട്ടെ.ആത്മഹത്യാ സാധ്യതയുള്ള ഇത്തരം ഇടങ്ങളിൽ ഇമ്മാതിരി സന്ദേശങ്ങൾ എഴുതിയ ബോർഡുകൾ വയ്ക്കുന്ന പതിവുണ്ട്.

കൊച്ചിയിലും ആ മാതൃക ആത്മഹത്യാ പ്രതിരോധത്തിനായി പ്രയോഗിക്കുകയാണ്.

(സി ജെ ജോൺ)

Drcjjohn Chennakkattu

നിങ്ങൾ വിട്ടുപോയത്