കെ സി വൈ എം തൃശ്ശൂർ അതിരൂപത പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസ അനുസ്മരണം പഴുവിൽ ഫൊറോനയുടെ ആതിഥേയത്വത്തിൽ ചിറക്കൽ സെൻ്റ് ആൻറണീസ് ദേവാലയത്തിൽ വച്ച് നടത്തി.

ഫൊറോന ഡയറക്ടറും ഇടവക വികാരിയുമായ റവ. ഫാ. ജോൺ പോൾ ചെമ്മണ്ണൂർ വിശുദ്ധ കുർബ്ബാനക്ക് കാർമികത്വം വഹിച്ചു. തുടർന്ന് പ്രാർത്ഥനയോടെ ആരംഭിച്ച അനുസ്മരണ യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി മെജോ മോസസ് സ്വാഗതം പറഞ്ഞു. അതിരൂപത ഡയറക്ടർ റവ. ഫാ. ജിയോ ചെരടായി ഉദ്ഘാടനം നിർവഹിച്ചു.

പ്രാർത്ഥനയിൽ അതിഷ്ടിതമായി നിന്ന് കൊണ്ട് പ്രവർത്തനങ്ങൾ ചെയ്യുവാൻ നാം എല്ലാവരും ശ്രദ്ധിക്കണം എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അച്ചൻ സംസാരിച്ചു.

അതിരൂപത പ്രസിഡൻ്റ് ജിഷാദ് ജോസ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു നന്മ അത് അർഹതപ്പെട്ടവന് നിഷേധിക്കരുത് എന്നും, നമ്മളാൽ ചെയ്യാൻ കഴിയുന്ന എന്തെങ്കിലും കാരുണ്യ പ്രവർത്തികൾ നാം ചെയ്യണം എന്നും അതിനുള്ള ഉത്തമ ഉദാഹരണമാണ് നമുക്ക് മുൻപിൽ വിശുദ്ധ ജീവിതം കൊണ്ട് കാണിച്ചു തന്നത് എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

പഴുവിൽ ഫൊറോന ഡയറക്ടർ റവ.ഫാ. ജോൺപോൾ ചെമ്മണ്ണൂർ ആമുഖപ്രഭാഷണം നടത്തുകയും ആനിമേറ്റർ സിസ്റ്റർ ഫ്രാൻസി മരിയ, പഴുവിൽ ഫൊറോന ജനറൽ സെക്രട്ടറി ഡെനിൽ ഡേവിസ്, ചിറക്കൽ യൂണിറ്റ് സെക്രട്ടറി നോയൽ, ഇടവക ട്രസ്റ്റി ജോബി വാകയിൽ എന്നിവർ യോഗത്തിന് ആശംസ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

തുടർന്ന് മണിപ്പൂരിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി സമാഹരിച്ച വസ്ത്രങ്ങൾ പഴുവിൽ ഫൊറോന ഡയറക്ടർ ഫാ. ജോൺ പോൾ ചെമ്മണ്ണൂർ, ഫൊറോന ഭാരവാഹികൾ എന്നിവർ ചേർന്ന് അതിരൂപത ഡയറക്ടർ റവ.ഫാ ജിയോ ചെരടായിക്ക് കൈമാറി.

തുടർന്ന് വിശുദ്ധയുടെ ഓർമകൾക്ക് മുൻപിൽ പ്രാർത്ഥനാപ്പൂർവം ആയിരുന്നുകൊണ്ട് വിശുദ്ധയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ട്രഷറർ വിബിൻ ലൂയിസ് അനുസ്മരണ യോഗത്തിന് നന്ദി പറഞ്ഞു.

വൈസ് പ്രസിഡന്റ്‌ സ്നേഹ ബെന്നി സെക്രട്ടറിമാരായ ആൽബിൻ സണ്ണി ,റോസ് മേരി ജോയ്, സംസ്ഥാന സിൻഡിക്കേറ്റ് മെമ്പർ ആഷ്ലിൻ ജെയിംസ്, സംസ്ഥാന സെനറ്റ് മെമ്പർമാരായ ഡാനിയൽ ജോസഫ്, ഷാരോൺ സൈമൺ, ജുവിൻ ജോസ്, പഴുവിൽ ഫൊറോന ഭാരവാഹികൾ, ചിറക്കൽ യൂണിറ്റ് ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവിധ ഫൊറോന പ്രസിഡൻ്റുമാർ, ഫൊറോന, യൂണിറ്റ് ഭാരവാഹികൾ മറ്റ് യുവജന സുഹൃത്തുക്കൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

കെ സി വൈ എം തൃശ്ശൂർ അതിരൂപത

നിങ്ങൾ വിട്ടുപോയത്