തൃശൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുശോചിച്ചു. കേരളത്തിന്റെ വികസനത്തിനായി അശ്രാന്തം പരിശ്രമിച്ച ജനപ്രിയ രാഷ്ട്രീയ നേതാവാണ്.
തൃശൂര്‍ അതിരൂപതയോട് ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം എന്നോട് വ്യക്തിപരമായി അടുപ്പം കാണിച്ചിരുന്നു. ഇരുപതിലധികം തവണ തൃശൂര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ അതിഥിയായി എത്തിയത് തൃശൂര്‍ അതിരൂപതയുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന വ്യക്തിബന്ധത്തിന്റെ പ്രകടനമാണ്- ആര്‍ച്ച്ബിഷപ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.