സി ബി സി ഐ പ്രത്യേക സമ്മേളനം വിളിച്ചു മണിപ്പൂർ വിഷയം ചർച്ചചെയ്യുമോ?
വ്യാഖ്യാനങ്ങളും പൂഴ്ത്തിവയ്ക്കലുമില്ലാതെ ഈ വിഷയം ഇന്ത്യൻ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ വൈകിയാൽ, അതിനു നൽകേണ്ടിവരുന്ന വില ചെറുതായിരിക്കുമോ???
യൂറോപ്യൻ യൂണിയന്റെ പാർലമെന്റ് ചർച്ച ചെയ്യുകയും, മത സ്വാതന്ത്ര്യത്തിനായുള്ള യു എസ് കമ്മീഷൻ മണിപ്പൂർ സന്ദർശിക്കാൻ ഇന്ത്യൻ സർക്കാരിനോട് അനുമതി തേടുകയും ചെയ്തു…
ഇന്ത്യയിലെ സഭകൾ ഈ വിഷയത്തെ എങ്ങിനെ സമീപിക്കുന്നു എന്നാണ് ലോകം ഉറ്റു നോക്കുന്നത്… ഇക്കാര്യത്തിൽ നിസ്സംഗതയും അനിശ്ചിതത്വവും സഭയേയോ ഇന്ത്യൻ സമൂഹത്തെയോ സഹായിക്കുകയില്ല..
.കേവലം വൈകാരികമല്ലാത്ത, കൃത്യമായ അവലോകനവും വിലയിരുത്തലും നിലപാടും സാധ്യമായ നടപടികളും സഭയുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
Fr . Varghese Vallikkatt
Former Deputy Secretary General & Spokesperson at Kerala Catholic Bishops’ Council (KCBC)