കോട്ടയം: എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കി കാരിത്താസ് ഹോസ്പിറ്റല്‍. അടിയന്തിര ചികിത്സാ വിഭാഗത്തിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ എയര്‍ ആംബുലന്‍സ് സൗകര്യം.

ജില്ലയില്‍ എവിടെ നിന്നും അടിയന്തിര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ ഹെലികോപ്റ്ററുകള്‍ക്ക് സൗകര്യപ്രദമായി ലാന്‍ഡ് ചെയ്യുന്നതിനുള്ള ഹെലി പാഡ് സൗകര്യവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ചിപ്‌സണ്‍ ഏവിയേഷനുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥമാക്കിയത്.

കാരിത്താസ് ഹോസ്പിറ്റലിന്റെ ആതുരസേവന പ്രവര്‍ത്തനങ്ങളെ ഇത്തരം സജ്ജീകരണങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് എയര്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍
ഫാ ഡോ ബിനു കുന്നത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. കോട്ടയം അതിരൂപത ചാന്‍സിലര്‍ ഫാ. ജോണ്‍ ചേന്നാംകുഴി എയര്‍ ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു. കാരിത്താസ് ആശുപത്രി ജോയിന്‍ ഡയറക്ടര്‍ ഫാ ജിനു കാവില്‍, ഫാ ജോയിസ് നന്ദികുന്നേല്‍, ഫാ സ്റ്റീഫന്‍ തേവര്‍പറമ്ബില്‍, ഫാ ജിസ്‌മോന്‍ മഠത്തില്‍ , എന്നിവര്‍ സന്നിഹിതരായിരുന്നു.

നിങ്ങൾ വിട്ടുപോയത്