9 മണി പ്രാർത്ഥന🌷

🙏 “ശുദ്ധീകരണ ആത്മാക്കൾക്കായ്…” 🙏

🙏🌷ശുദ്ധീകരണ ആത്മാക്കൾക്കായി “1സ്വർഗ്ഗ 1നന്മ 1ത്രീത്വ.” ചൊല്ലുക, അതോടൊപ്പം എത്രയും ദയയുളള മാതാവേ എന്ന ജപം കൂടി ചൊല്ലി കാഴ്ച വെയ്ക്കാമോ….🌷🙏

⚡✨🌷⚡✨🌷⚡✨🌷⚡✨

🙏 ഇന്നത്തെ പ്രാർത്ഥനാ നിയോഗങ്ങൾ 🙏

🌷 രോഗസൗഖ്യം, ദൈവവിശ്വാസത്തിൽ വളരാൻ, ജോലി ലഭിക്കാൻ, കുടുംബ സമാധാനം, വിവാഹം നടക്കാൻ, വീട് ലഭിക്കാൻ, കുമ്പസാരിക്കാനുളള കൃപ, പരിശുദ്ധാത്മാവാൽ നിറയപ്പെടാൻ, സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ, പ്രാർത്ഥിക്കാനുളള കൃപ, ആത്മീയ വളർച്ച, പഠിക്കാനുളള കൃപ, കൊറോണയിൽ നിന്ന് വിടുതൽ, കുടുംബ ബന്ധങ്ങൾ ദൃഢമാകാൻ

🌷ഇന്നേ ദിവസം പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിരിക്കുന്ന എല്ലാവർക്കും, അവരുടെ നിയോഗങ്ങൾക്ക് വേണ്ടിയും പ്രത്യേകിച്ച് എല്ലാ രോഗികൾക്ക് വേണ്ടിയും “3 വിശ്വാസ പ്രമാണം” ചൊല്ലി പ്രാർത്ഥിക്കാമോ…🌷🙏

🌷 12 മണി പ്രാർത്ഥന🌷

🙏 ദൈവരാജ്യ ശുശ്രൂഷ 🙏

🙏🌷 ബഹ്റിനിലെ മുഴുവനും ജനങ്ങളുടെ ആത്മരക്ഷയ്ക്കായും, നമ്മുടെയും നമ്മുടെ കുടുംബാംഗങ്ങളുടെയും ആത്മരക്ഷയ്ക്കായും “യൗസേപ്പിതാവിന്റെ കരങ്ങളിൽ” സമർപ്പിച്ച് നമ്മുക്ക് പ്രാർത്ഥിക്കാം.🌷🙏

💫💫💦💧💦💫💫💦💧💦💫💫

യൗസേപ്പ് പിതാവിന്റെ പ്രാർത്ഥന

ദാവീദിന്റെ പുത്രനും പരിശുദ്ധ കന്യാമറിയത്തിന്റെ വിരക്ത ഭർത്താവുമായ വിശുദ്ധ യൗസേപ്പേ, രക്ഷകന്റെ സംരക്ഷകനായ അങ്ങയെ ഞങ്ങൾ വണങ്ങുകയും അങ്ങ് പേരു നൽകിയ ഈശോയെ ഞങ്ങൾ ആരാധിക്കുകയും ചെയ്യുന്നു.
തിരുസഭയുടെ പാലകനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ ജീവിതകാലം മുഴുവനും അങ്ങയെപ്പോലെ ഈശോയുടെ തിരുവിഷ്ടത്തിന് സമർപ്പിച്ച് ജീവിക്കാൻ ഞങ്ങളോടൊത്ത് സർവ്വേശ്വരനോട് പ്രാർത്ഥിക്കണമേ. ആമ്മേൻ.

🌷 3 മണി പ്രാർത്ഥന 🌷

🙏 ദൈവകരുണ 🙏

🙏🌷 ഇന്നത്തെ 3 മണിയുടെ കരുണക്കൊന്തയിൽ “ഒരു വൈദികനെയും ഒരു സമർപ്പിതയെയും , അവരുടെ കുടുംബങ്ങളെയും, നിയോഗങ്ങളും” സമർപ്പിച്ചു പ്രാർത്ഥിക്കാം.🌷🙏

🌷 6 മണി പ്രാർത്ഥന 🌷

🙏 കുടുംബ വിശുദ്ധീകരണം 🙏

🙏🌷നമ്മുടെ കുടുംബ പ്രാർത്ഥനയിൽ, അമ്മയുടെ വിമല ഹൃദയത്തിന് നമ്മുടെ കുടുംബങ്ങളെയും,

മൂന്ന് ദിവസം പ്രായമായ ഒരു കുഞ്ഞിന് സൗഖ്യം കിട്ടാൻ “3 നന്മ നിറഞ്ഞ മറിയമേ” ചൊല്ലി പ്രാർത്ഥിക്കാമോ…🌷🙏

🌷 9 മണി പ്രാർത്ഥന🌷

🙏 വിശുദ്ധിയുടെ മുകുളങ്ങൾ 🙏

🙏🌷 ലോകത്തിലുളള എല്ലാ കുഞ്ഞുങ്ങളുടെയും പ്രത്യേകിച്ച് നമ്മുടെ ഗ്രൂപ്പിലുളള എല്ലാ കുഞ്ഞുങ്ങളുടെയും ആത്മരക്ഷയ്ക്കായും, കുഞ്ഞുങ്ങൾക്ക് ഉണ്ണീശോയെ സ്വീകരിക്കുവാനുളള കൃപ ലഭിക്കുന്നതിന് വേണ്ടിയും “3 സ്വർഗ്ഗസ്ഥനായ പിതാവേ” ചൊല്ലി കാഴ്ച വെയ്ക്കാമോ…. 🌷🙏

നിങ്ങൾ വിട്ടുപോയത്