🔴ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ് ഒരു ബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്……!

🔴ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….!🔴ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍കൂടി വന്നാല്‍ അഞ്ഞൂറ് ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്…..ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു……

🔴അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില്‍ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്‍റെ തൊലി ഭേദിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ…..!

🔴ആ വിജയി നിങ്ങളായിരുന്നു!!എപ്പോഴെങ്കിലും ഇതെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

🔴നിങ്ങള്‍ ഒരു ഓട്ടപ്പന്തയം ജയിച്ചത്‌ കണ്ണുകള്‍ ഇല്ലാതെയാണ്..നിങ്ങള്‍ പന്തയം ജയിച്ചത്‌

🔴യാതൊരു സര്‍ട്ടിഫിക്കറ്റും നേടാതെയാണ്‌, ഒരു വിരലടയാളവും ഇല്ലാതെയാണ് നിങ്ങള്‍ ആ മത്സരത്തില്‍ പങ്കെടുത്തത്,…!

🔴നിങ്ങള്‍ക്ക് യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരുന്നില്ല…എന്നിട്ടും നിങ്ങള്‍ ജയിച്ചു…

.🔴ആരും സഹായത്തിനുണ്ടായിരുന്നില്ല, എന്നിട്ടും നിങ്ങള്‍ നേടി……!🔴പിന്നെ എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ പരാജയത്തെ ഭയപ്പെടുന്നത്….?

🔴നിങ്ങള്‍ക്കിപ്പോള്‍ കണ്ണുകളുണ്ട്, കൈകളുണ്ട്, കാലുകളുണ്ട്, വിദ്യാഭ്യാസവും സര്‍ട്ടിഫിക്കറ്റുകളുമുണ്ട്…..!സഹായത്തിനു ആളുകളുണ്ട്. സ്വന്തമായി ഒരു പ്ലാന്‍ ഉണ്ട്. സ്വപ്നവും വിഷനും ഉണ്ട്. ….!

🔴ഇതൊന്നുമില്ലാതിരുന്നിട്ടും അന്ന് നിങ്ങള്‍ പിന്തിരിഞ്ഞില്ല, നിങ്ങള്‍ വിജയിക്കുകയും ചെയ്തു.

🔴ഇന്ന് നിങ്ങള്‍ പിന്തിരിയുകയെന്നാല്‍ നിങ്ങളുടെ സൃഷ്ടാവിനോടുള്ള നിന്ദയാണ്…..!

🔴ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് എന്തോ ആവട്ടെ,അന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലെ വിജയി നിങ്ങള്‍ ആയിരുന്നു, നിങ്ങള്‍ മാത്രം … നിങ്ങൾ വലിയ ജയത്തോടെയാണ് ഭൂമിയിലേക്ക് വന്നത്..

🔴പൊരുതിയാൽ ഒന്നാമനായി ജയിക്കാം തെളിയിച്ചത് നിങ്ങൾ തന്നെയല്ലേ.

🔴അതിനാൽ ധൈര്യമായി മുന്നോട്ട് പോകുക.. വിജയം ഇനിയും കൂടെയുണ്ടാകും ശുഭദിന ആശംസകൾ

നിങ്ങൾ വിട്ടുപോയത്