കേരളം ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയിൽ ഇന്നലെ വന്ന വാർത്തയിൽ പറയുന്നത് ഡി റാഡിക്കലൈസേഷന്റെ ഭാഗമായി 1.6 ലക്ഷം പേരെ ബോധവൽക്കരിച്ചെന്നാണ്. മത തീവ്രവാദ സംഘടനകളുടെ കെണിയിൽ നിന്ന് ഇന്റലിജൻസ് രക്ഷിച്ചത് 550 പേരെയാണ്.

100 മലയാളികൾ ഐസിസിലേക്ക് പോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം കണ്ടപ്പോളാണ് ഭർത്താവ് ഐസിസിൽ ചേർന്ന കാര്യം അറിയുന്നതെന്ന് ഭാര്യ പറയുന്നു. ഭർത്താവിനെ കാണാനില്ല എന്ന ഭാര്യയുടെ പരാതി ഇത്രയും കാലവും എവിടെ പൂഴ്ത്തി വെച്ചിരിക്കുക ആയിരുന്നു?

കേരളത്തിലെ തീവ്രവാദികളെ സൂക്ഷിക്കണമെന്ന് പറഞ്ഞാൽ വർഗീയത ആകുന്നത് എങ്ങനെ ആണെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ഇനി എങ്കിലും പറഞ്ഞു തരണം. ഇത്ര മാത്രം ആൾക്കാരെ റാഡിക്കലൈസ് ചെയ്ത ഇപ്പോളും ചെയ്തു കൊണ്ടിരിക്കുന്ന ഗ്രൂപ്പുകൾക്ക് എതിരെ എന്ത് നടപടിയാണ് കേരളത്തിലെ സർക്കാരുകൾ എടുത്തത് എന്നും അറിയാനും താല്പര്യമുണ്ട്.

ജസ്റ്റിൻ ജോർജ്

നിങ്ങൾ വിട്ടുപോയത്