ഗര്‍ഭഛിദ്രത്തെ പരസ്യമായി പിന്തുണച്ചുക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന പരസ്യപരാമര്‍ശമുള്ളത്. ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതരായാലും അവിവാഹിതരായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നും ആവശ്യപ്പെട്ടാൽ അത് ചെയ്തു കൊടുക്കാൻ ഡോക്ടർമാർ തയ്യാറാവേണ്ടതുമാണെന്നുമാണ് പോസ്റ്റില്‍ വിവരിക്കുന്നത്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ട്. #ഇനിവേണ്ടവിട്ടുവീഴ്ച എന്ന ഹാഷ് ടാഗോട് കൂടിയാണ് പോസ്റ്റ്.

അമ്മയാകണോ വേണ്ടയോ എന്ന്‍ തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട് ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന പിക്ചര്‍ പോസ്റ്റു സഹിതമാണ് സര്‍ക്കാരിന്റെ പോസ്റ്റ്. അതേസമയം ഉദരത്തിലുള്ള കുഞ്ഞിനെ കൊന്നൊടുക്കുന്ന ഭ്രൂണഹത്യ എന്ന മാരക തിന്മയെ അനുകൂലിച്ചുക്കൊണ്ടുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. കമന്റുകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും നിരവധി പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് വിഷയത്തിൽ ശക്തമായി പ്രതിഷേധിച്ചു. കെസിബിസി നേതൃത്വവുമായി ആലോചിച്ചു പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറിയും കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റുമായ സാബു ജോസ് പറഞ്ഞു. പ്രതിഷേധം ശക്തമായി വ്യാപിപ്പിക്കുവാനാണ് പ്രോലൈഫ് അനുഭാവികളുടെ തീരുമാനം.

കടപ്പാട്

നിങ്ങൾ വിട്ടുപോയത്