“മാ” “നിഷാദ”

ഒരു ഗർഭിണിക്ക് തന്റെ ഉദരത്തിലുള്ള ഭ്രൂണം ഗർഭശ്ചിദ്രം ചെയ്തു നീക്കാൻ അവകാശമുണ്ടെന്ന് ‘ഡിപ്പാർട്ട്മെന്റ് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ്” നടത്തിയ ആഹ്വാനം മനുഷ്യ ജീവനോടുള്ള വെല്ലുവിളിയും ലോകത്ത് മറ്റെവിടെയും മനുഷ്യ ജീവന് കിട്ടാവുന്ന ഏറ്റവും സംരക്ഷിത ഇടമെന്ന അമ്മയുടെ ഉദരത്തെ കശാപ്പ് ശാലയായി തരം താഴ്ത്തുന്ന സർക്കാരിന്റെ നടപടിയും ആണ്.

ഒരു മനുഷ്യ ജീവനെ തന്നെയാണ് ഇല്ലാതാക്കുന്നതെന്നും ഭൂമിയിൽ പിറന്നു നാളെ എന്നെയും നിന്നെയും പോലെ ജീവിച്ചു മരിക്കുവാൻ ഉള്ള എല്ലാ അവകാശങ്ങളും ഉള്ള ഒരു ജീവനാണ് ഒരു നിമിഷത്തെ തെറ്റായ തീരുമാനത്തിലൂടെ ഇല്ലാതാക്കപ്പെടുന്നതെന്നും ചിന്തിച്ചിരുന്നെങ്കിൽ.?

ആരുടെ തെറ്റ് മൂലമാണ് വിടർന്നു പരിലസിക്കേണ്ട ഒരു പനിനീർ പൂ മോട്ട് കാൽക്കീഴിൽ ചവിട്ടി അരക്കപ്പെടുന്നത്.?

അമ്മമാർക്ക് ഇല്ലാതാക്കുവാൻ അവകാശമുള്ളതാണ് ജീവനെങ്കിൽ നാളെ പിറന്നു വീണ കുഞ്ഞിനേയും ഇല്ലാതാക്കുവാൻ ഈ നിയമങ്ങൾ ഒത്താശ ചെയ്യുമോ?

കണ്ണ് പൂട്ടിയ നിയമങ്ങൾപലതു ഞാൻ കണ്ടെങ്കിലും….കൊലക്കത്തി കയ്യിൽ കൊടുത്തിട്ട്കുഞ്ഞിനെ കൊല്ലുക എന്ന് പറയുന്ന കാടത്തം…ഇതിനും പേരോ നിയമമെന്നും പെണ്ണുയിർപ്പെന്നുംകാലമേ കണ്ണ് പൂട്ടുകകുരുന്നു ശാപമേൽക്കുവാൻ ഈ ജന്മം മതിയായിടുമോ?🙏

കടപ്പാട്: Joseph thomas

നിങ്ങൾ വിട്ടുപോയത്