പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ സ്വപ്നവും പാലായുടെ അഭിമാനവുമായ മാർ സ്ലീവ മെഡിസിറ്റി ലോകോത്തര നിലവാരത്തോടെ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടര വർഷത്തോളമായി.

ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സേവന വേതന വ്യവസ്ഥകളോടൊപ്പം ജാതി മത വ്യത്യാസം ഇല്ലാതെ ജീവനോട് ഉള്ള കരുതലിന്റെ ഭാഗമായി സ്ത്രീ ജീവനക്കാർക്ക് ആറ് മാസം മുഴുവൻ സാലറിയോട് കൂടിയ പ്രസവ അവധിയാണ് കൊടുക്കുന്നത്.

മാർ സ്ലീവായുടെ പ്രവർത്തനം ബ്രേക്ക് ഈവൻ ആയതിന് ശേഷം പാവപ്പെട്ടവർക്ക് സൗജന്യമായി പാലിയേറ്റിവ് കെയർ കൊടുക്കുന്നതിനായി പ്രത്യേക ബ്ലോക്കുകൾ നിർമ്മിക്കുന്നതിന് വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറാണ്. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്.

കേരളത്തിൽ നിന്ന് ജോലിക്കായി ഇതര സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും യുവജനങ്ങൾ വ്യാപകമായി പോകുന്ന സാഹചര്യത്തിൽ വീടുകളിൽ ഒറ്റക്കായ മാതാപിതാക്കൾക്ക് വേണ്ട ശുശ്രൂഷകൾ ചെയ്യാനായി മാർ സ്ലീവാ മെഡിസിറ്റി ഹോം കെയർ സർവീസ് സജ്ജമാണ്.

സുഖപ്പെടുത്താൻ സാധിക്കാത്ത രോഗങ്ങൾ നിരവധി ഉണ്ടെങ്കിലും ശുശ്രൂഷിക്കാൻ സാധിക്കാത്തതായ രോഗങ്ങൾ ഒന്നും ലോകത്തില്ലെന്നാണ് മാർ സ്ലീവായിലെ സ്റ്റാഫിനോട് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞിട്ടുള്ളത്.

ജസ്റ്റിൻ ജോർജ്

https://marsleevamedicity.com/

https://marsleevamedicity.com/video-gallery/

നിങ്ങൾ വിട്ടുപോയത്