കൊച്ചി:കേര ള നിയമ സഭയിൽ അനവസരത്തിൽ അനാവശ്യമായി പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ലീഗ് എം എൽ എ യൂ. ലത്തിഫ് നടത്തിയ പരാമർശത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു.


നിയമസഭ നൽകുന്ന പ്രത്യേക പരിരക്ഷ പ്രയോജനപ്പെടുത്തി ജനപ്രതിനിധികൾ, ഏതെങ്കിലും സമുദായത്തിന്റെ പേരിൽ നടത്തുന്ന അവഹേളനപരമായ പ്രസ്താവനയെ ബന്ധപ്പെട്ട അധികാരികൾ നിയന്ത്രിക്കാൻ തയ്യാറാകണം.
യൂ ഡി എഫിന്റെ ഭാഗമായ ഒരു പാർട്ടിയുടെ എം എൽ എ നടത്തിയ പരാമർശത്തേക്കുറിച്ച് ആ മുന്നണിയുടെ നേതൃത്വം വിലയിരുത്തണമെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം