Why do you call me ‘Lord, Lord,’ and not do what I tell you? (Luke 6:46)

നാം ഒരോരുത്തരും കർത്താവേ, കർത്താവേ എന്നു വിളക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നവർ ആയിരിക്കാം. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാം പലപ്പോഴും കർത്താവിനെ അനുസരിക്കുന്നവർ ആയിരിക്കുകയില്ല. നാം ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു മേഖലയില്‍ ദൈവത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം അറിയാന്‍ ആകാംക്ഷയുളളവരായിരിക്കും. എന്നാല്‍ ജീവിതത്തിന്റെ മറ്റുമേഖലയില്‍ കർത്താവിന്റെ വഴികാട്ടലിനുവേണ്ടി അത്ര ജാഗ്രതയുളളവരല്ല ഉദാഹരണത്തിന്, വിവാഹത്തിന്‍റെ കാര്യത്തില്‍ നാം ദൈവത്തിന്‍റെ ഹിതം ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നവരായിരിക്കാം. എന്നാല്‍ ഒരു ജോലി അന്വേഷിക്കുമ്പോള്‍ നാം അങ്ങനെ ചെയ്യുകയില്ലായിരിക്കാം. ഇതിന്‍റെ കാരണം നമുക്കു സൗകര്യമുളളപ്പോള്‍ മാത്രം ദൈവത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം നാം അന്വേഷിക്കുന്നു.

നാം അറിയാതെ തന്നെ നമ്മുടെ ഹൃദയത്തില്‍ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ പതിയിരിക്കുന്നുണ്ട്. നാം ചില കാര്യങ്ങളില്‍ ദൈവഹിതം അന്വേഷിക്കുന്നു കാരണം നമ്മുടെ അബദ്ധം മൂലം നമുക്ക് കഷ്ടവും നഷ്ടവും ഉണ്ടാകുവാന്‍ നാം ആഗ്രഹിക്കുന്നില്ല. ദൈവത്തെ പ്രസാദിപ്പിക്കണമെന്നതല്ല നമ്മുടെ ലക്ഷ്യം എന്നാല്‍ നാം സുഖസൗകര്യങ്ങളും അഭിവൃദ്ധിയും ഉളളവരായിരിക്കണം എന്നാണ്. അതുകൊണ്ട് നമുക്ക് ദൈവത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രാപിക്കുവാന്‍ കഴിയുന്നില്ല. അതുപോലെ ജീവിതത്തിന്റെ എല്ലാ വഴികളിലും വചനപ്രകാരം ജീവിക്കുന്നവരെയാണ് കർത്താവ് കരുതുകയും, സംരക്ഷിക്കുകയും ചെയ്യുന്നത്.

നാം നമ്മെപോലെ നമ്മുടെ അയല്‍ക്കാരെ സ്നേഹിക്കണമെന്നാണ് ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നത് എന്ന് നമ്മോടു പറഞ്ഞിരിക്കുന്നു. എന്നാൽ നാം നമ്മെ പോലെ അയക്കാരനെ സ്നേഹിക്കാറുണ്ടോ? നാം ദൈവത്തില്‍ നിന്ന് ക്ഷമയും രക്ഷയും പ്രാപിച്ചിട്ടുണ്ടെങ്കില്‍, നാം നമ്മുടെ അയല്‍ക്കാരെ സ്നേഹിക്കണം. ദിനംപ്രതി വിശുദ്ധിയിലും, ദൈവഹിതപ്രകാരവും ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുക. ദൈവം എല്ലാവരെയും സമൃദ്ധ.മായി അനുഗ്രഹിക്കട്ടെ.ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്