ഇന്ന് KCYM എന്ന പ്രസ്ഥാനത്തിൻറെ സ്ഥാപക ദിനം.

വർഷങ്ങൾക്ക് മുമ്പ്, പൊതു പ്രവർത്തനം ആരംഭിക്കുന്നതിന് വ്യക്തിജീവിതത്തിൽ ഏറെ അവസരങ്ങൾ നൽകിയ പ്രസ്ഥാനം.

ക്രൈസ്തവ ആദര്‍ശങ്ങള്‍ക്ക് അധിഷ്ഠിതമായി കത്തോലിക്കാ യുവജനങ്ങളുടെ സമഗ്ര വികാസവും സമൂഹത്തിന്‍റെ സമ്പൂര്‍ണ്ണ വിമോചനവും …..

രാജ്യത്തിനും സമൂഹത്തിനും ആവശ്യമായ പരിവര്‍ത്തോന്മുഖമായ ക്രിയാത്മക വിപ്ളവം സാധിതപ്രായത്തമാക്കുന്നതിനായി ആദര്‍ശ നിഷ്ഠയും ലക്ഷ്യബോധവും കര്‍മ്മധീരതയുമുള്ള ഒരു യുവശക്തിയെ വളര്‍ത്തിയെടുക്കുക…

.കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്‍റെ (കെ സി വൈ എം) ലക്ഷ്യവും കര്‍മ്മപരിപാടികളും ഈ വരികളിലൂടെ ഉണരുന്നു.

കാലത്തിനതീതമായി വ്യാഖ്യാനിക്കാവുന്ന നിയമാവലി. തീയില്‍ കുരുത്ത മണ്‍കുടം എത്ര വലിയ അഗ്നിഗോളം വിഴുങ്ങിയാലും ചാമ്പലാകില്ല. അഗ്നിയില്‍ കുരുത്ത മണ്‍കുടം പോലെയാണ് ചെറുപ്പം. ഏതു രീതിയില്‍ തീയിട്ടാലും അത് വെണ്ണീറാകില്ല. എത്ര വലിയ അഗ്നിക്കും അതിനെ തകര്‍ക്കാനാകില്ല. പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ ഒന്നു മറിഞ്ഞു വീണാല്‍ മണ്‍കുടം പൊട്ടിച്ചിതറും. അത്രമാത്രം കരുത്തുറ്റതും, അതേ സമയം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുമാണ് യുവത്വം.

നിരവധി ചെറുപ്പക്കാര്‍ക്ക് ജീവതിയാഥാര്‍ത്ഥ്യങ്ങളെ നേരിടാനും സമുദായിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലെക്ക് പ്രവര്‍ത്തനപരിശീലനം നല്‍കാനും സാഹചര്യമൊരുക്കിയ സംഘടനയാണ് കെ സി വൈ എം. അത് ഇനിയും തുടരും, തുടരണം.

വിവിധ ശ്രേണികളിൽ ഈ പ്രസ്ഥാനത്തിൻറെ അമരക്കാരായി പ്രവർത്തിക്കുന്ന യുവജന നേതാക്കള്‍ക്ക് അഭിവാദ്യങ്ങൾ!

Sherry J Thomas

നിങ്ങൾ വിട്ടുപോയത്