ആര്യാ രാജേന്ദ്രനെ നിങ്ങൾക്കറിയാം..രേഷ്മ മറിയം റോയിയേയും നിങ്ങൾക്കറിയാം..ആനന്ദവല്ലിയെ അറിയില്ലെങ്കിൽ അറിയണംഅഴകു കൊണ്ടോ പ്രായത്തിൻ്റെ ഏറ്റക്കുറച്ചിലുകൊണ്ടോ അറിയണമെന്നില്ല..മാധ്യമങ്ങളിലൂടെയൊ_ സമൂഹമാധ്യമങ്ങളിലൂടെയൊ അറിയണമെന്നില്ല.

ആരാണ് ഈ ആനന്ദവല്ലി..?

കുറച്ചു ദിവസം മുമ്പുവരെ പത്തനാപുരം ബ്ലോക്കു പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു.ഇനി അങ്ങോട്ട് ഇതേ ബ്ലോക്കു പഞ്ചായത്തിൻ്റെ പ്രസിഡൻ്റാണ് ആനന്ദവല്ലി പത്തു വർഷക്കാലം നീണ്ടു നിന്ന ശുചീകരണ തൊഴിലാളിയുടെ കുപ്പായം അഴിച്ചു വെച്ച് പ്രസിഡൻ്റിൻ്റെ കുപ്പായമിടുമ്പോൾ അത് ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കും.. …ബിഗ് സല്യൂട്ട്…

ബാബു ജോർജ്‌

നിങ്ങൾ വിട്ടുപോയത്