ജീവിതമാണ് ലഹരിയെന്ന് വിദ്യാർത്ഥികൾ .

കൊച്ചി.ഇത് ലഹരി പൂക്കുന്ന കാലമാണ്. സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും ലഹരി പൂക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം സാമൂഹിക പ്രശ്നമായി വളർന്ന് ആഗോള പ്രശ്നമായി മാറുന്നു.

ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകളുടെ ഉപയോഗം ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ ഈ ശീലത്തിന് അടിമപ്പെടുന്നു എന്താണ് ഇതിന്റെ പ്രത്യേകത.

ജീവിതം ലഹരി വിമുക്തമാക്കാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്ന ഈ നാളുകളിൽ ഓരോ വ്യക്തിയും ഇനി ലഹരി പദാർത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം എടുക്കുന്നതാണ് ഏറ്റവും ഉചിതമായ പ്രവർത്തിയെന്ന് വ്യക്തമാക്കുന്നതായിരുന്നു തേവര എസ് എച്ച് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഇന്ന്നടത്തിയ ഫ്ലാഷ് മോബും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളും..


പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ കരാളഹസ്തങ്ങൾക്ക് കയ്യാമമിടുക എന്ന ശ്രമകരമായ ദൗത്യത്തെകുറിച്ച് ബോധവാന്മാരായികൊണ്ട് തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ എൻഎസ്എസ് വളണ്ടിയേഴ്സ്
ഈ കേരളപ്പിറവി ദിനത്തിൽ
ഇടപ്പള്ളി മെട്രോ സ്റ്റേഷനിലും കലൂർ ബസ് സ്റ്റാൻഡി ലും വൈറ്റില മൊബിലിറ്റി ഹബ്ബിലും ഫ്ളാഷ് മോബും സ്കിറ്റും അവതരിപ്പിച്ചുകൊണ്ട് അനേകായിരങ്ങളിലേക്ക് ഈ സന്ദേശം എത്തിച്ചു.

ജീവിതമാണ് ലഹരി എന്ന സന്ദേശം
ഏവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ പരിപാടി ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ, കെ സി ബി സി പ്രോലൈഫ് സമിതിയുടെ ആനിമേറ്ററുംപ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ശ്രീ സാബു ജോസ് ഉദ്ഘാടനം ചെയ്ത് ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി.

ജീവിതത്തിൽ ഒരിക്കൽപോലും ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ,ഏതെങ്കിലും സാഹചര്യത്തിൽ തുടങ്ങിയവർ ഉടനെ അതിൽനിന്നും പിന്തിരിയുകയും ,ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു .

മനഃസ്ഥിതി മാറുമ്പോൾ വ്യവസ്ഥിതി മാറുമെന്ന് മനസ്സിലാക്കി ,ദൈവത്തിൽ ആശ്രയിച് ലഹരിവിരുദ്ധ പ്രവർത്തനത്തിൻെറ ഭാഗമാകണമെന്ന് ആഹ്വാനം ചെയ്‌തു .മനുഷ്യജീവനെ സ്നേഹിക്കുവാനും ആദരിക്കുവാനും സംരക്ഷിക്കുവാനുമുള്ള ആത്മാര്ത്ഥമായ പരിശീലനം സ്വന്തം വീട്ടിൽ നിന്നും ലഭിക്കണം .ശരീരംവിശുദ്ധമായി വിശുദ്ധമായി സംരക്ഷിക്കണമെന്ന ബോദ്ധ്യം ചെറുപ്പത്തിലെ ലഭിക്കണം .

ജീവിതത്തെ പ്രത്യാശ്യയോടെ സമീപിക്കുവാൻ ഓരോ വ്യക്തിക്കും സാധിക്കണം .വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമ്പോൾ അവരുടെ സാമൂഹ്യപ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .


കലൂർ ബസ് സ്റ്റാൻഡിൽ എസ് ഐ യും ചിൽഡ്രൻ & പോലീസ് കോഡിനേറ്ററുമായ ശ്രീ ബാബു ജോൺ പി
ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവും നൽകുകയും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ലഹരിവിരുദ്ധ പ്രതിജ്ഞ
ചൊല്ലി കൊടുക്കുകയും ചെയ്തു.


തേവര എസ് എച്ച് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാലയത്തിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ ജിഷ ഇ എ , മാതാപിതാക്കളുടെ പ്രതിനിധി ബിനുമോൻ ജോസഫ് , എൻ എസ് എസ് ജനറൽ ലീഡർ റിയ ഷിജു, എൻ എസ് എസ് വോളണ്ടിയേഴ്സ് പ്രതിനിധി മാനസ് കെ എസ്, എന്നിവർ സംസാരിച്ചു.

ആഗോളവ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധസമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർദ്ധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിന് ആനുപാതികമായി വളരുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.
എണ്ണത്തിലുണ്ടാകുന്ന ഈ വർധനവ് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറുന്നു എന്നതാണ് സത്യം.
പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ കരാളഹസ്തങ്ങൾക്ക് കയ്യാമമിടുക എന്ന ശ്രമകരമായ ദൗത്യത്തെകുറിച്ച് ബോധവാന്മാരായികൊണ്ട് തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ എൻഎസ്എസ് വളണ്ടിയേഴ്സ്ഈ കേരളപ്പിറവി ദിനത്തിൽ നടത്തിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ.


നിങ്ങൾ വിട്ടുപോയത്