മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അവസാന യോഗത്തിന് ശേഷം എടുത്ത ചിത്രം. മനസികാരോഗ്യവുമായി ബന്ധമുള്ള മേഖലകളിൽ അനുഭവ ജ്ഞാനം ഉള്ളവരായിരുന്നു എല്ലാവരും .എന്നിട്ടും പല ഉദോഗസ്ഥരും മെന്റൽ ഹെൽത്ത്

അതോറിറ്റിയിലെ അംഗങ്ങളുടെ വൈദഗ്ധ്യം സ്വീകരിക്കാൻ മടിച്ചു .

സ്വതന്ത്രവും മെന്റൽ ഹെൽത്ത് കെയർ ആക്ടിന് അനുസൃതവുമായി കാര്യങ്ങൾ പറയുമെന്നതായിരുന്നു പ്രശ്നം .

പലപ്പോഴും ഹൈക്കോടതി ഇടപെടലുകൾ വേണ്ടി വന്നു.

മൂന്ന് മാസത്തിലൊരിക്കൽ അതോറിറ്റി കൂടണമെന്ന നിബന്ധനക്ക് നേരെയും കണ്ണടച്ചു .മെന്റൽ ഹെൽത്ത് കെയർ ആക്ട് ഒന്ന് വായിക്കണേയെന്ന് ഒരു പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്ത്

ഒരിക്കൽ അപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട് .

മന്ത്രി വീണ ജോർജ് മാത്രമാണ്

അനുഭാവപൂർവം കേട്ടത്.

തനത് ഫണ്ട് ഉണ്ടായിട്ടും സിറ്റിംഗ് ഫീയോ,

ട്രാവൽ അലവൻസോ ആർക്കും നൽകിയില്ല . ഇതൊന്നും പരിഗണിക്കാതെ സ്ഥിരം ജോലിയൊക്കെ ഒഴിവാക്കി മിയ്ക്കവാറും എല്ലാവരും യോഗങ്ങളിൽ മാനസികാരോഗ്യ പരിപാലനമെന്ന ലക്ഷ്യത്തിനായി അർപ്പണ മനോഭാവത്തോടെ പങ്കെടുത്തു .ശ്രദ്ധാ പൂർവം കേൾക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉണ്ടായപ്പോൾ ഓരോ മാനസികാരോഗ്യ സ്ഥാപനത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള ഡോക്യുമെന്റ് ഏറെ ചർച്ചകൾക്ക് ശേഷം മെന്റൽ ഹെൽത്ത് അതോറിറ്റി തയ്യാറാക്കി. അതാണ് പോയ വർഷം നവംബർ മാസത്തിലെ അവസാന യോഗത്തിൽ ഉണ്ടായത് .ഒരു വർഷം കഴിഞ്ഞിട്ടും അനന്തര നടപടി ആയിട്ടില്ല .ഇപ്പോൾ ഒരു വർഷം കഴിഞ്ഞു .മെന്റൽ ഹെൽത്ത് കെയർ ആക്ട് അനുശാസിക്കുന്ന ഏറ്റവും ഉയർന്ന സംവിധാനമായ മെന്റൽ ഹെൽത്ത് അതോറിറ്റി ഇപ്പോഴില്ല .ആക്ട് അനുശാസിക്കുന്ന വിധത്തിൽ അതോറിറ്റി പുനഃസംഘടിപ്പിക്കണമെന്ന നിർദ്ദേശം നവംബറിൽ തന്നെ വച്ചതാണ് .

യോഗം കൂടിയിട്ട് വർഷം ഒന്ന്. ഭാഗ്യവശാൽ റിവ്യൂ ബോർഡുകൾ സ്ഥാപിതമായി.അത് നടപ്പിലായ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മെമ്പർമാരെ നിശ്ചയിച്ചിട്ട്

വർഷം ഒന്ന് കടന്നതിന് ശേഷമാണ് നടപ്പിലായത് .അതും ഹൈക്കോടതി കണ്ണുരുട്ടിയപ്പോൾ . മിനിമം സൗകര്യങ്ങളെ കുറിച്ചുള്ള ഒരു രേഖയും ഇല്ലാതെയാണ് കേരളത്തിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന വൈരുധ്യവും നില നിൽക്കുന്നു.ദൈനം ദിന കാര്യങ്ങൾ നിറവേറ്റാൻ കോമൺ സെൻസുള്ള ഒരു ഉദ്യോഗസ്ഥൻ ഉണ്ടെന്നത് ആശ്വാസം .

വെൽഫെയർ കാര്യങ്ങളിൽ എല്ലാ സർക്കാരുകളുടെയും സ്പീഡ് ഇങ്ങനെയാണെന്ന് അറിവുള്ളവർ ആശ്വസിപ്പിക്കുന്നു .പറച്ചിലിൽ എന്നാൽ അങ്ങനെയല്ല .

(ഡോ. സി. ജെ .ജോൺ)

നിങ്ങൾ വിട്ടുപോയത്