വത്തിക്കാനിലെ സമർപ്പിത സമൂഹങ്ങൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ്റെ ഡിക്രീ വെറോണ രൂപത ബിഷപ്പ് മോൺ ജുസപ്പെ സെൻതിയാണ് ഇത് അറിയിച്ചത്. 1986 ൽ ആഗസ്റ്റ് മാസം പതിനഞ്ചിന് ദമ്പതികളായ അലക്സാൻഡ്രോ നോട്ട്റും, ഭാര്യ ലുയിജയും പ്രാർത്ഥനയ്ക്കും, സുവിശേഷ പ്രഘോഷണത്തിനും, മിഷണറി പ്രോത്സാഹനത്തിനുമായി സ്ഥാപിച്ച കൂട്ടായ്മയാണ് സമാധാനത്തിൻ്റ രാജ്ഞി സഖ്യം. വിവാഹിതരായ കുടുംബങ്ങൾ സമർപ്പിത ജീവിതത്തിൽ ഉള്ളവരെയും, വൈദികരെയും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ കൂട്ടായ്മ.

കഴിഞ്ഞ ജൂലൈ 24 പുറപ്പെടുവിച്ച കൽപ്പനയിൽ ആരംഭത്തിൽ കൂട്ടായ്മക്ക് ഉണ്ടായിരുന്ന സുവിശേഷ ചൈതന്യവും, ദൈവശാസ്ത്ര ദർശനങ്ങളിൽ മാറ്റം വന്നതിനാൽ ആണ് കൂട്ടായ്മ നിർത്തലാക്കാൻ കൽപ്പന വത്തിക്കാൻ പുറപ്പെടുവിച്ചത്. വിശുദ്ധരുടെ നമകരണനടപടി ക്രമത്തിൽ വന്ദ്യപദവിയിലേക്ക് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഈ സമൂഹ സ്ഥാപകനായ അലക്സാൻഡ്രോ. ഈ നടപടിക്ക് മുന്നോടിയായി വെറോണ രൂപതയിൽ നിന്നും, വത്തിക്കാൻ നിയമിച്ച കമ്മീഷനുകൾ ഈ സമൂഹത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് വത്തിക്കാന് സമർപ്പിച്ചിരുന്നു.

ടോറിസല്ല, ഗ്രസാന, ബോസ്കോ കിയേസനോവ, മെഡ്ജിഗോരെ എന്നിവിടങ്ങളിലുള്ള അവരുടെ കെട്ടിടങ്ങൾ നിയന്ത്രിക്കുന്നത് വേറോണയിലെ തന്നെ ഓപ്പറ ഡോൺ കലാബ്രിയ എന്ന സംഘടനയുടെ തലവനായ ബ്രദർ ജുസ്പ്പെയായിരിക്കും. വെറോണ രൂപതയിലെ പലരും ഈ കൂട്ടായ്മയെ സാമ്പത്തികമായി സഹായിച്ചിരുന്നു എന്നും ബിഷപ് ജുസപ്പേ പറഞ്ഞു.

ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്