അപ്പസ്തോലിക പ്രവർത്തനങ്ങൾ (Apostolicam Actuositatem) അഥവാ അല്മായർ എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രാമാണരേഖ തിരുസഭ എന്ന പ്രമാണ രേഖയിൽ “ദൈവജനം” എന്ന രണ്ടാമത്തെ അദ്ധ്യായത്തിനു പുറമെ നാലാം അദ്ധ്യായം അൽമായരെക്കുറിച്ചാണ്. |അല്മയർ ശുസ്രൂഷയിൽ വ്യത്യസ്തരാണെങ്കിലും വിവിധ ഹയരാർക്കികളോട് വിശ്വാസജീവിതത്തിൽ സമരാണ്.

VATICAN CITY, VATICAN - MAY 01: A general view of St. Peter's Square during the John Paul II Beatification Ceremony held by Pope Benedict XVI on May 1, 2011 in Vatican City, Vatican. The ceremony marking the beatification and the last stages of the process to elevate Pope John Paul II to sainthood was led by his successor Pope Benedict XI and attended by tens of thousands of pilgrims alongside heads of state and dignitaries. (Photo by Elisabetta Villa/Getty Images)

അപ്പസ്തോലിക പ്രവർത്തനങ്ങൾ (Apostolicam Actuositatem) അഥവാ അല്മായർ എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രാമാണരേഖ തിരുസഭ എന്ന പ്രമാണ രേഖയിൽ “ദൈവജനം” എന്ന രണ്ടാമത്തെ അദ്ധ്യായത്തിനു പുറമെ നാലാം അദ്ധ്യായം അൽമായരെക്കുറിച്ചാണ്.

അതുകൂടാതെയാണ് ആറ് അദ്ധ്യായങ്ങളുള്ള അല്മായപ്രേഷിതത്വത്തെക്കുറിച്ചുള്ള അപ്പസ്തോലിക പ്രവർത്തനങ്ങൾ (Apostolicam Actuositatem) / അഥവാ അല്മായർ എന്ന പ്രമാണരേഖ. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മൂന്നാമത്തെ സമ്മേളനത്തിൽ എട്ടിനെതിരെ 2145 വോട്ടുകളോടെ 17 .11 .1964 -ൽ തിരുസഭ എന്ന പ്രമാണരേഖയുടെ നാലാം അദ്ധ്യായം (രേഖ) പാസ്സാക്കപ്പെട്ടു.

അൽമായരുടെ സഭയിലെ പ്രാധാന്യം വർദ്ധിച്ചതും അൽമായർ സഭയിൽ അവരുടെ ദൗത്യം ഏറ്റെടുക്കുകയും അവകാശപ്പെടുകയും ചെയ്തതും രണ്ടാംവത്തിക്കാൻ കൗൺസിലിന്റെ അൽമായരുടെ ദൗത്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കും പ്രമാണരേഖക്കും ശേഷം മാത്രമല്ല. രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കൽക്കൂടി അല്മായരുടെ ദൗത്യവും സ്ഥാനവും അവകാശങ്ങളും അരക്കിട്ടുറപ്പിച്ചു എന്നേയുള്ളു.

സഭയുടെ ആരംഭം മുതൽ അല്മായർ സഭയിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ ഒരുകാലത്തു അവർ പിന്നണിയിലാകുകയും ആജ്ഞാനുവർത്തികൾ മാത്രമാകുകയും ചെയ്തപ്പോൾ അവരുടെ കടമകളും അവകാശങ്ങളും പുനഃസ്ഥാപിക്കാൻ കൗൺസിൽ ഉപകാരപ്പെട്ടു.

സഭയിലെ അൽമായ മുന്നേറ്റം

ഫ്രഞ്ചുവിപ്ലവത്തിനുശേഷം (1789 ) ജർമ്മനിയിലും ഫ്രാൻസിലും മതമില്ലായ്മയുടെ സംസ്കാരം (secularisation) ഉണർന്നപ്പോൾ അൽമായാരാണ് വിശ്വാസജീവിതത്തെ കുറച്ചെങ്കിലും സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതക്രമങ്ങളുമായി ചേർത്തുനിർത്തിയത്. എന്നാൽ അത്രയധികമൊന്നും അത് വിജയിച്ചില്ലെന്ന് ഇന്നത്തെ യൂറോപ്യൻ രാഷ്ട്രീയം അകവലോകനം ചെയ്താൽ ബോധ്യപ്പെടും. എന്നാൽ അൽമായരുടെ അദ്ധ്വാനം ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ക്രൈസ്തവ സമൂഹം തന്നെ യൂറോപ്യൻ സാമൂഹ്യജീവിതത്തിൽ നിന്നും ഇന്ന് അപ്രത്യക്ഷമാകുമായിരുന്നു. കത്തോലിക്കാരായ അൽമായരുടെ മുന്നേറ്റത്തിന്റെ യൂറോപ്പിലെ നാഴികക്കല്ലായിരുന്നു വിവിധ കത്തോലിക്കാ സംഘടനകൾ ഒരുമിച്ച് 1848-ൽ ജർമ്മനിയിലെ മൈൻസിൽവച്ചു സംഘടിപ്പിച്ച ആദ്യത്തെ കത്തോലിക്കാദിനം.

രണ്ടുവർഷങ്ങൾ കൂടുമ്പോൾ സംഘടിപ്പിക്കുന്നതും ഇന്നും തുടരുന്നതുമായ കാതോലിക്കാദിനം ഇതിനകം നൂറിലധികം പ്രാവശ്യം കൂടിക്കഴിഞ്ഞു. പിന്നീടത് ഓസ്ട്രിയയിലും സ്വിറ്റസർലണ്ടിലും കത്തോലിക്കാ കോൺഗ്രസ് എന്ന അൽമായ മുന്നേറ്റ പ്രസ്ഥാനമായി ആരംഭിച്ചു. അതേവർഷം തന്നെയാണ് ആദ്യത്തെ ജർമ്മൻ ബിഷപ്‌സ് കോണ്ഫറന്സും നടന്നത്. കത്തോലിക്കാ സംഘടനകൾ കാനൻ നിയമസാധുതയില്ലാത്ത തത്വത്തിൽ കത്തോലിക്കാ സഭയുടെ ഭരണസംവിധാനത്തിന് പുറത്തുള്ള സംവിധാനവും സംഘടനയുമായി അൽമായ മുന്നേറ്റം വളർന്നുവന്നു. ദൈവദാസനായ റൊമാനോ ഗുവാർഡിനിയുടെ സംഭാവനയാണ് ഈസംഘടനകളെ സഭയോട് ചേർത്തുനിർത്തിയത്.

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ശക്തി പ്രാപിച്ച ആരാധനക്രമ നവികരണപ്രസ്ഥാനവും അൽമായ മുന്നേറ്റപ്രസ്ഥാനവും ഒരുമിച്ചാണ് യൂറോപ്പിൽ വളർന്നുവന്നത് എന്നതും അവക്ക് സാവകാശം പുരോഹിതരുടെ സഹായവും സപ്പോർട്ടും കിട്ടി എന്നതുമാണ് യാഥാർഥ്യം. സിറോ മലബാർസഭയിൽ ഇന്ന് നിലനിൽക്കുന്നതും രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം വളർന്നുവന്നതുമായ അൽമായ മുന്നേറ്റങ്ങളും ആരാധനാക്രമസംബന്ധമായ പ്രശ്നങ്ങളും ഈ ചരിത്രപശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ ഒരേ ദിശയിൽ പോകുന്ന ചരിത്രപരവും സംസ്ക്കാരികവും സ്വാഭാവികവും അദ്ധ്യാൽമികവുമായ പരിണാമപ്രക്രിയയുട പ്രതിഫലനമായി മാത്രമേ അവയെ എനിക്ക് വിളിയിരുത്തുവാൻ കഴിയുകയുള്ളൂ.

അല്മായരെക്കുറിച്ചുള്ള മാർപ്പാപ്പാമാരുടെ പഠനങ്ങളും മറ്റ് മുന്നേറ്റങ്ങളും

ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പയുടെ Probe nostis (1840), ലെയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ Sancta Dei Divitas (1880) പിയുസ് പതിനൊന്നാമൻ മാർപ്പാപ്പയുടെ Ubi arcano (1922) തുടങ്ങിയ ചാക്രീയ ലേഖനങ്ങൾ അൽമായരുടെ ദൗത്യം വ്യക്തമാക്കുന്നുണ്ട്. പന്ത്രണ്ടാം പിയുസ് മാർപ്പാപ്പയുടെ കാലത്ത്1951 -ലും 1957 -ലും റോമിൽ വച്ച് നടത്തപ്പെട്ട അൽമായ അന്തർദേശീയ കോൺഗ്രസ് അൽമായ പ്രേഷിതത്വത്തെക്കുറിച്ചുള്ള അവബോധം അൽമായരിലും ഹയരാർക്കിയിലും ശക്തിപ്പെടുത്തിയെന്നു മാത്രമല്ല അൽമായർ തങ്ങളുടെ ദൗത്യം ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന സന്ദേശവും നൽകി. ബൽജിയത്തെ ലുവൈൻ മുതലുള്ള പല യൂറോപ്യൻ യൂണിവേഴ്സിറ്റികളും സാവകാശം അൽമായ പ്രേഷിതത്വം എന്ന ആശയം ഗൗരവമായിട്ടെടുക്കാൻ തുടങ്ങി. കത്തോലിക്കാസഭയിലെ അൽമായമുന്നേറ്റത്തിന് പുരോഹിതരുടെ സഹായവും സപ്പോർട്ടും നൽകിയതിന്റെ ഏറ്റവും ഉദാത്തമായ മാതൃകയും ഉദാഹരണവുമാണ് പള്ളോട്ടി സഭയുടെ സ്ഥാപകനായ വിൻസെന്റ് പള്ളോട്ടിയുടെ സംഭാവന (1795 -1850). വിവിധ പ്രേഷിതപ്രവർത്തന സംഘടനകളും ലെജിയോ മേരി പോലുള്ള (1921 ഡബ്ലിൻ) സംഘടനകളും മിസ്സിയോ പോലുള്ള സംഘടനകളും (1832 ) ഓപ്പൂസ് ദേയി (1928 ) തുടങ്ങിയവയും അൽമായരുടെ മുന്നേറ്റങ്ങൾ അൽമായരിലൂടെയോ പുരോഹിതരിലൂടെയോ ആരംഭിച്ചവയാണ്.

ഉള്ളടക്കം

1960 -ൽ ഇരുപത്തിമൂന്നാം യോഹന്നാൻ മാർപ്പാപ്പാ രണ്ടാം വത്തിക്കാൻ കൗണ്സിലിനുവേണ്ടിയുള്ള കമ്മീഷനുകൾ പ്രഖ്യാപിച്ചപ്പോൾ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടു അൽമായർക്കുവേണ്ടിയുള്ള ഒരു കമ്മീഷനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. Fernando Cardinal Cento പ്രസിഡന്റും മോൺസിഞ്ഞോർ Acille Glorieux അതിന്റെ സെക്രട്ടറിയും ആയിരുന്നു.

അൽമായ പ്രേഷിതത്വം, അതിന്റെ ലക്ഷ്യങ്ങൾ, വ്യത്യസ്ത പ്രേഷിത രംഗങ്ങൾ, വിവിധ പ്രേഷിതപ്രവർത്തനങ്ങൾ, അതിനനുവർത്തിക്കേണ്ട ക്രമവും രീതിയും, അതിനുള്ള പരിശീലനം എന്നീ ആറ്‌ അദ്ധ്യായങ്ങളാണ് അൽമായ പ്രേഷിതത്വത്തെക്കുറിച്ചുള്ള ഡിക്രിയിൽ ഉള്ളത്. ക്രിസ്തീയ പുണ്യങ്ങളിൽ ഊന്നിക്കൊണ്ടുള്ള പ്രേഷിതപ്രവർത്തനങ്ങളിൽ സഭയുടെ ദൗത്യനിർവഹണത്തിന് അൽമായർക്ക് വ്യക്തവും കൃത്യവുമായ പങ്കു വഹിക്കാനുണ്ടെന്നു ഒന്നാമത്തെ അദ്ധ്യായത്തിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും എല്ലാ മനുഷ്യർക്കുമിടയിൽ അൽമായർക്ക് സുവിശേഷ സന്ദേശവുമായി കടന്നു ചെല്ലാമെന്ന സന്ദേശമാണ് രണ്ടാമത്തെ അദ്ധ്യായം നൽകുന്നത്. കുടുംബം, യുവജനങ്ങൾ, വിവിധ സാമൂഹ്യപ്രവർത്തന മണ്ഡലങ്ങൾ തുടങ്ങിയ അനുദിന ജീവിതത്തിന്റെ സർവ രംഗങ്ങളിലും പ്രേഷിതവേലക്ക് അൽമായർ മുന്നോട്ടിറങ്ങണമെന്ന് മൂന്നാമത്തെ അദ്ധ്യായത്തിലൂടെ കൗൺസിൽ നിർദേശിക്കുന്നു. വ്യക്തിപരവും സംഘടിതവുമായ വ്യത്യസ്തങ്ങളായ പ്രേഷിതപ്രവർത്തന രീതികളുടെ വിവരണമാണ് നാലാമത്തെ അദ്ധ്യായം. അൽമായരും വൈദികരും മെത്രാന്മാരും ഒരുമിച്ചു അക്രൈസ്തവരുമായിപോലും സഹകരിച്ചു നടത്തേണ്ട ഒരു ദൗത്യമായി അഞ്ചാമത്തെ അദ്ധ്യായം പ്രേഷിതപ്രവർത്തനത്തെ അവതരിപ്പിക്കുന്നു. വിവിധ പ്രേഷിത പ്രവർത്തന മണ്ഡലങ്ങൾക്കും രീതികൾക്കും ഉതകുന്ന വൈവിധ്യമാർന്ന പരിശീലന പദ്ധതികൾ പ്രേഷിതപ്രവർത്തനത്തെ ഫലവത്താക്കാൻ ഉണ്ടായിരിക്കണമെന്നും അവസാനത്തെ അദ്ധ്യായത്തിൽ കൗൺസിൽ നിർദേശിക്കുന്നു.

ദൈവജനം എന്ന സങ്കൽപ്പത്തിൽ മെത്രാന്മാരും വൈദികരും ഡീക്കന്മാരും മെത്രാന്മാരും അല്മായരും ഉൾപ്പെടുന്നു. സഭ ദൈവജനമാണ്. ദൈവജനത്തിനിടയിൽ വിവിധ ശുശ്രൂഷാധർമ്മങ്ങളും ഉണ്ട്. അൽമായരുടെ സേവനം വളരെ വലുതാണെന്നും അൽമായർക്കു തങ്ങളുടേതായ ശുശ്രൂഷാധർമ്മം ഉണ്ടെന്നും സഭയുടെ ദൗത്യം മെത്രാന്മാരിൽ മാത്രം നിക്ഷിപ്തമല്ലെന്നും കൗൺസിൽ കൗൺസിൽപഠിപ്പിക്കുന്നു (30). അൽമായർക്കു തനതായ ധർമ്മം ഉണ്ടെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദർശനം സഭയിലെ അൽമായപങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതും അൽമായരുടെ പ്രാധാന്യം വ്യക്തമാക്കുന്നതുമാണ്. ഹയരാർക്കിയെ അനുസരിക്കുകമാത്രമല്ല, ഹയരാർക്കിയുടെ സഹപ്രവർത്തകരും തനതായ രീതിയിൽ ദൈവാരാജ്യപ്രഘോഷണത്തിനു വിളിക്കപ്പെട്ടവരും സഭയുടെ പ്രധാനപ്പെട്ട ഘടകവും ആണ് അൽമായരെന്ന ദർശനം വിശ്വാസികളെ ഏറെ ആവേശഭരിതരാക്കി. കൗൺസിൽ ദർശനത്തിൽ നിന്നും ചൈതന്യം ഉൾക്കൊണ്ടു ഒട്ടേറെ അൽമായർ ഇന്ന് സഭക്കുവേണ്ടി ജീവിതം സമർപ്പിച്ചിട്ടുണ്ട്.

കൈവയ്പു വഴിയുള്ള തിരുപ്പട്ടം സ്വീകരിക്കാത്ത എല്ലാ ക്രിസ്തീയ വിശ്വാസികളും അൽമായരാണ്. എന്നാൽ ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കാത്ത അർപ്പിതരെ അൽമായരായല്ല കാണുന്നത്. അവരെ സമര്പ്പിതർ എന്ന ഗണത്തിൽ പെടുത്തിയിരുന്നു. ലോകത്തു വിവിധ മണ്ഡലങ്ങളിൽ വിവിധ വിഷയങ്ങളുമായി അടുത്തിടപെടുന്നതുകൊണ്ടു ദൈവരാജ്യപ്രഘോഷണത്തിനു അൽമായർക്കു പ്രത്യേകമായൊരു ദൗത്യമുണ്ടെന്നു കൗൺസിൽ പഠിപ്പിക്കുന്നു (31 ). ഒരു ശരീരത്തിലെ പല അവയവങ്ങൾക്ക് വ്യത്യസ്തങ്ങളായ ജോലികൾ ഉള്ളതുപോലെയാണ് സഭയിലെ വിവിധ ധർമ്മങ്ങൾ. ഒരു വിശ്വാസവും ഒരു കർത്താവും ഒരു മാമോദീസായും സ്വീകരിച്ചു ക്രിസ്തുവിൽ പുനർജനിച്ചു വിശ്വാസികൾ ഏവരും തുല്യരും ക്രിസ്തുവിൽ ഐക്യപ്പെട്ടിരിക്കുന്നവരുമാണ്. അൽമായർ ക്രിസ്തുവിൽ സഹോദരരാണ്. ക്രിസ്തു അവർക്കു സഹോദരനായിരിക്കുന്നതു പോലെ. (32 ) അൽമായരും വൈദികരും മെത്രാന്മാരും പരസ്പരം സഹോദരങ്ങളാണെന്നു പ്രഖ്യാപിക്കുക വഴി കടമകളിൽ വ്യത്യസ്തതയും അനുഗ്രഹത്തിൽ തുല്യതയും ദൈവജനമെല്ലാവരും തമ്മിൽ ഉണ്ടെന്നും കൗൺസിൽ പഠിപ്പിക്കുന്നു.

സഭയുടെ വളർച്ചക്കും വിശുദ്ധീകരണത്തിനുമായി പ്രവർത്തിക്കുവാൻ അൽമായർ വിളിക്കപ്പെട്ടിരിക്കുന്നു. മാമോദീസായും സ്ഥൈര്യലേപനവും വഴിയാണ് അവർ ഈ ദൗത്യത്തിൽ പങ്കുകാരാകുന്നത്. ചിലയിടങ്ങളിൽ സഭക്ക് അൽമായരിയലൂടെ മാത്രമേ പ്രവർത്തിക്കുവാൻ ആവുകയുള്ളൂ. മാത്രമല്ല അൽമായർക്കു ഹയരാർക്കിയുടെ ദൗത്യത്തിൽ പങ്കുകാരാകുവാനും കൈവെപ്പു പൗരോഹിത്യം ആവശ്യമില്ലാത്ത മേഖലകളിൽ ഉത്തരവാദിത്തം ഏറ്റെടുക്കുവാനും കഴിയുമെന്ന് കൗൺസിൽ പറയുന്നു. യൂറോപ്പ്, ആഫ്രിക്ക, ലത്തീൻ അമേരിക്ക, തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ അൽമായർ ഇന്ത്യയിൽ ഇന്ന് നിലവിലുള്ളതിലും കൂടുതലായി ഹയരാർക്കിയുടെ കടമകളിൽ പങ്കു പറ്റുന്നവരാണ് (33).

അൽമായർ പുരോഹിതനും പ്രവാചകനും രാജാവും ആണെന്നും ക്രിസ്തുവിന്റെ ഈ ത്രിവിധ ധർമ്മങ്ങളിൽ പങ്കു പറ്റുന്നവരാണെന്നും കൗൺസിൽ പഠിപ്പിക്കുന്നു. അരൂപിയിൽ നിറഞ്ഞു അല്മായർ ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുപറ്റുക വഴി പൗരോഹിത്യകർമ്മത്തിൽ അവരും പങ്കുകാരാകുന്നു. (re non sacramento) ക്രിസ്തുവിന്റെ പൊതു പൗരോഹിത്യത്തെ കുറിച്ചാണിവിടെ സൂചന. കൈവെപ്പു വഴിയുള്ള ശുശ്രൂഷാ പൗരോഹിത്യത്തെക്കുറിച്ചല്ല. ഈ പ്രമാണരേഖയുടെ 10, 11 നമ്പറുകളിൽ ദൈവജനത്തെക്കുറിച്ചു പ്രതിപാദിക്കുന്നിടത്തു വിശ്വാസികളുടെ പൊതുപൗരോഹിത്യം വിശദമായി പ്രതിപാദിക്കപ്പെടുന്നുണ്ട് (34 ). പ്രവാചകധർമ്മം ഹയരാർക്കിയിൽ മാത്രമല്ല അൽമായരിലും നിക്ഷിപ്തമാണ്. അൽമായർക്ക്‌ സുവിശേഷപ്രചാരണത്തിനു തങ്ങളുടെ പ്രവാചകധർമ്മം സഹായകമാകും (35 ). പാപത്തിന്റെ ആധിപത്യം തകർക്കാൻ വേണ്ടിയാണ് ഈശോ തന്റെ രാജകീയാധികാരം വിനിയോഗിച്ചത്. എല്ലാവർക്കും നന്മ ചെയ്യുന്നതിനും ലോകത്തു ധാർമ്മികമൂല്യം നിലനിർത്തുന്നതിനും നീതിയും സ്നേഹവും സമാധാനവും സ്ഥാപിക്കുന്നതിനും ആണ് അൽമായരുടെ രാജത്വം വിനിയോഗിക്കേണ്ടത് (36 ). അൽമായരുടെ ഉത്തരവാദിത്തങ്ങൾ അംഗീകരിക്കണമെന്നും അവരിലെ അർഹപ്പെട്ടവരുടെ ഉപദേശങ്ങൾ മെത്രാന്മാർ തേടണമെന്നും (37 ) കൗൺസിൽ നിർദേശിക്കുന്നു. ശരീരത്തിന് ആൽമവെന്നപോലെ ക്രൈസ്തവർ ലോകത്തു ആയിരിക്കണമെന്ന നിർദേശത്തോടെയാണ് അൽമായരെക്കുറിച്ചുള്ള അദ്ധ്യായം ഉപസംഹരിക്കുന്നത്.

തുടർചലനങ്ങൾ

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കാഴ്ച്ചപ്പാടനുസരിച്ചുള്ള അൽമായമുന്നേറ്റങ്ങൾ

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ടായി. 1972 ഓഗസ്റ്റ് 15-ന് ministeria quaedam എന്ന മൊത്തു പ്രോപ്രിയ വഴി പോൾ ആറാമൻ മാർപ്പാപ്പ പുതിയ നിർദേശങ്ങൾ നല്കുന്നതുവരെ രണ്ടുതരം അഭിഷേകങ്ങളായിരുന്നു പൗരോഹിത്യം സ്വീകരിക്കുന്നവർക്ക് ഉണ്ടായിരുന്നത്. അവ minor orders (ചെറിയ അഭിഷേകങ്ങൾ) major orders (വലിയഅഭിഷേകങ്ങൾ) എന്ന് തിരിച്ചിരുന്നു. അൽമയർക്കുവേണ്ടി അതുവരെ ഔദ്യോഗിക നിയോഗങ്ങൾ ഉണ്ടായിരുന്നില്ല . 1972-ൽ പോൾ ആറാമൻ മാർപ്പാപ്പ minor orders നിർത്തലാക്കുകയും അല്യമാർക്കുവേണ്ടി lector (വായനക്കാരൻ ) acolyte (ആരാധനാക്രമത്തിലെ വിവിധതരം ശുസ്രൂഷകൾ ) എന്നീ രണ്ടുതരം നിയോഗങ്ങൾ ആരംഭിക്കുകയും ചെയ്തു. തുടക്കത്തിൽ അവ പുരുഷന്മാർക്കുവേണ്ടി പരിമിതപ്പെടുത്തിയിരുന്നെങ്കിലും പല രാജ്യങ്ങളിലും സ്ത്രീകളും ഈ രണ്ടു ശുസ്രൂഷകളും നിർവഹിച്ചിരുന്നു. 2021-ൽ spiritus domini എന്ന മൊത്തു പ്രോപ്രിയ വഴി ഫ്രാൻസിസ് മാർപ്പാപ്പ ഈ രണ്ടു ശുശ്രൂഷകളും സ്ത്രീകൾക്കും ഔദ്യോഗികമാക്കി. ആവശ്യനേരങ്ങളിൽ വി. കുർബാന കൊടുക്കാനുള്ള അനുവാദം അല്യമാർക്ക് നൽകി. വിവിധ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കാനുള്ള അവകാശം ആൽമായർക്ക് സഭയിൽ ഇല്ലെങ്കിലും സഭയുടെ എല്ലാ മണ്ഡലങ്ങളിലും ഇന്ന് ആൽമായരുടെ സ്ഥാനവും സ്വാധീനവും ഉണ്ടാകണമെന്നാണ് കത്തോലിക്കാസഭയുടെ നിലപാട്.

മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ സ്ത്രീകളെയും ഉൾക്കൊള്ളിച്ചുകൊണ്ടു മാർപ്പാപ്പയുടെ 2022-ലെ തീരുമാനം ഈ ദിശയിലേക്കുള്ള സഭയുടെ കാഴ്ചപ്പാടിന്റെ പ്രഖ്യാപനം ആയിരുന്നു. പല രാജ്യങ്ങളിലും അന്തർദേശീയവും ദേശീയവും പ്രാദേശീയങ്ങളുമായ അൽമായ കൗണ്സിലുകളും സംഘടനകളും കോൺഗ്രസുകളും ഉണ്ട്. അല്മായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ വത്തിക്കാനിൽ പ്രവർത്തിക്കുന്നു. വ്യത്യസ്തങ്ങളായ അൽമായ മുന്നേറ്റങ്ങളെ സഭ സ്വാഗതം ചെയ്യുന്നു. കത്തോലിക്കാമാധ്യമങ്ങളുടെ നടത്തിപ്പിൽ മുൻപന്തിയിൽ അൽമായരാണ്.

സഭ ദൈവജനം ആണെന്ന ദർശനത്തിലൂടെ അൽമായരും വൈദികരും ബിഷപ്പുമാരും കര്ദിനാളന്മാരും മാർപ്പാപ്പയും എന്ന ഹയരാർക്കി സങ്കൽപ്പമാണ് സഭ എന്ന ചിന്ത മാറി. 2023 ഒക്ടോബർ നാലിന് ആരംഭിച്ച റോമിലെ സിനഡിന്റെ ആദ്യദിനത്തിൽ relator general Cardinal Jean-Claude Hollerich, വട്ടമേശകൾക്കു ചുറ്റും എല്ലാവരും ഇരിക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് ശുസ്രൂഷകളിലല്ല വിശുദ്ധിയിലാണ് ഹായരാർക്കി എന്ന് പറഞ്ഞത് അർത്ഥവത്തും ശ്രദ്ധേയവുമായി തോന്നുന്നു. ഒന്നാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിച്ച മാർപ്പാപ്പയുടെ അപ്രമാദിത്വവരം രണ്ടാംവത്തിക്കാൻ കൗൺസിൽ ഉൾക്കൊള്ളും.

മെത്രാന്മാരുടെ കൂട്ടായ്മയെ അപ്പസ്തോലന്മാരുടെ കൂട്ടായ്മയുടെ തുടർച്ചയായി കൗൺസിൽ ദർശിച്ചു. മെത്രാന്റെ പദവി മാർപ്പാപ്പയുടെ പദവിയുടെ കീഴിലല്ല എന്ന ചിന്തയാണ് കൗൺസിൽ നൽകുന്നത്.

അല്മയർ ശുസ്രൂഷയിൽ വ്യത്യസ്തരാണെങ്കിലും വിവിധ ഹയരാർക്കികളോട് വിശ്വാസജീവിതത്തിൽ സമരാണ്.

റെവ .ഡോ . ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

General Councillor at General Councillor of the Missionary Congregation of the Blessed Sacrament

നിങ്ങൾ വിട്ടുപോയത്