“ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ് abortion Children and Abortion Consequences of abortion Facts About Abortion Families for Family Apostolate FAMILY kcbc pro-life samithi KCBC PROLIFE marriage, family life Pro Life Pro Life Apostolate Pro-Life and Family Pro-life Formation PRO-LIFE WARRIOR say no to abortion. Say no to violence, say no to abortion Syro Malabar Synodal Commission for Family, laity, and Life അമ്മയുടെ ജീവന്‍ ഉത്തരവാദികൾ? കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കോടതി വിധി ഗർഭച്ഛിദ്രം ഗർഭച്ഛിദ്ര നിയമങ്ങൾ ഗർഭധാരണം ഗർഭപാത്രത്തിൽ ഗർഭസ്ഥ ശിശുക്കളുടെ വധം ഗർഭസ്ഥ ശിശുക്കൾ ഗർഭസ്ഥ ശിശുഹത്യ ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവന്റെ മൂല്യം ജീവന്റെ ശബ്ദമാകാന്‍ ജീവന്‍റെ സന്ദേശം ജീവന്റെ സംസ്കാരം നമ്മുടെ ഉത്തരവാദിത്തം മൃത്യു പൂകിയ ഗർഭസ്ഥശിശുക്ക ൾ വാർത്ത സുപ്രീംകോടതി വിധി

ഗർഭസ്ഥ ശിശുവിനുവേണ്ടി കോടതിയിൽ വാദിക്കാൻ ആരുണ്ട്?

26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമർപ്പിച്ച ഹർജ്ജി ഒരാഴ്ച നീണ്ട വാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. വാദപ്രതിവാദങ്ങൾക്കിടയിൽ സ്ത്രീയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഉയർത്തിയ ഒരു പ്രധാന ചോദ്യം “ഗർഭസ്ഥ ശിശുവിന് വേണ്ടി വാദിക്കാൻ ആരുണ്ട്?” എന്നായിരുന്നു.

ആദ്യം ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം കേസ് വീണ്ടും പരിഗണനയിലെടുത്ത സുപ്രീം കോടതി ഗർഭഛിദ്ര അനുമതി സ്റ്റേ ചെയ്യുകയും, കേസ് സുപ്രീംകോടതി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് കൈമാറുകയുമായിരുന്നു.

ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ആരോഗ്യമുള്ള ഒരു ശിശുവായി പുറത്തെടുക്കാമെന്നിരിക്കെ ജീവനുള്ള ഒരു മനുഷ്യകുഞ്ഞിനെ നശിപ്പിക്കാനുള്ള തീരുമാനത്തെ ചീഫ് ജസ്റ്റിസ് വിമർശിച്ചു. സ്ത്രീയ്ക്കുണ്ടായിരുന്ന വിഷാദരോഗവും, മൂന്നുകുട്ടികളെ വളർത്താനുള്ള കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുമാണ് അബോർഷനുള്ള കാരണങ്ങളായി കോടതിക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, ഗർഭസ്ഥ ശിശുവിന്റെ അവകാശത്തെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം.

ഡൽഹി എ.ഐ.ഐ.എം.എസിലെ വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ അബോർഷൻ തടയണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ഗർഭകാലം സുരക്ഷിതമായി പൂർത്തിയാക്കിയശേഷം കുട്ടിയുടെ സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുക്കാനുള്ള തീരുമാനം സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിൽ കുട്ടിയെ പുറത്തെടുത്ത് ജീവൻ സംരക്ഷിക്കാൻ ശ്രമിക്കാമെന്ന വാദത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞു. അവശ്യമായ ഗർഭകാലം പൂർത്തിയാകാതെ പുറത്തെടുക്കുന്ന പക്ഷം കുട്ടിക്ക് വൈകല്യങ്ങൾ ഉണ്ടായേക്കാമെന്ന് കോടതി നിരീക്ഷിച്ചു.

ഗർഭിണിയുടെ ജീവന് ഭീഷണിയോ, ഭ്രൂണത്തിന്റെ വളർച്ചയ്ക്ക് തകരാറോ ഉള്ള പക്ഷമാണ് ഈ ഘട്ടത്തിൽ ഭ്രൂണഹത്യക്ക് അനുമതി നൽകാനാവുന്നത്. എന്നാൽ, ഇവിടെ കുട്ടി തൃപ്തികരമായ ആരോഗ്യാവസ്ഥയിലാണ് എന്ന മെഡിക്കൽ റിപ്പോർട്ട് ആണുണ്ടായിരുന്നത്. തുടർന്ന് ഭ്രൂണഹത്യയ്ക്കുള്ള അനുമതി നിഷേധിച്ച സുപ്രീംകോടതി, കുട്ടിയെ വളർത്താനാകുന്നില്ലെങ്കിൽ ദത്ത് നൽകാനുള്ള അവകാശം യുവതിക്കുണ്ടെന്നും അറിയിച്ചു.

ഈ കേസിൽ സുപ്രീംകോടതിയുടെ വിധിയും കേന്ദ്ര സർക്കാരിന്റെ നിലപാടും ആശ്വാസപ്രദമാണ്. ഈ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടാൻ തയ്യാറായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി എന്നിവർ അഭിനന്ദനം അർഹിക്കുന്നു. ഈ വിഷയത്തിൽ ഒക്ടോബർ 14 ലെ ദീപികയിലെ ശക്തമായ എഡിറ്റോറിയൽ പ്രോലൈഫ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം ഊർജ്ജം പകരുന്നതായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളും, ഗർഭസ്ഥ ശിശുവിനുവേണ്ടി വാദിക്കാൻ ആരെങ്കിലും ഉണ്ടാവേണ്ടതുണ്ട് എന്ന ചിന്തയും കൂടുതൽ ആഴമായ വിചിന്തനങ്ങൾ അർഹിക്കുന്നു.

ലോകമെമ്പാടും ഓരോ വർഷവും 5.6 കോടി ഗർഭഛിദ്രങ്ങൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ 1.6 കോടി ഗർഭച്ഛിദ്രങ്ങൾ പ്രതിവർഷം നടക്കുന്നതായാണ് കണക്കുകൾ. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് നടത്തപ്പെടുന്ന ഗർഭഛിദ്രങ്ങൾ ഓരോ വർഷവും 70,000 ഗർഭിണികളുടെ മരണത്തിനും, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ശാരീരിക വൈകല്യം സംഭവിക്കുന്നതിനും കാരണമാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരേസമയം കുഞ്ഞിന്റെ മരണത്തിനും ശാരീരികവും മാനസികവുമായി അമ്മയുടെ വൈകല്യത്തിനും കാരണമാകുന്നവയാണ് അബോർഷന്റെ നടപടിക്രമങ്ങൾ.

അബോർഷനെ തുടർന്ന് മാനസികമായ പ്രശ്നങ്ങളിലേക്ക് പതിക്കുന്ന സ്ത്രീകളുടെ എണ്ണവും വളരെയേറെയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാൽ നടക്കുന്ന ഗർഭച്ഛിദ്രത്തെക്കാൾ ഒരുപാട് മടങ്ങ് അധികമാണ് മറ്റുകാരണങ്ങളാൽ നടക്കുന്നവ. നിയമം അനുവദിക്കുന്നു എങ്കിലും, അതീവ രഹസ്യ സ്വഭാവത്തോടെയാണ് അബോർഷനുകളിൽ ഏറിയ പങ്കും നടക്കുന്നത് എന്നുള്ളത് മറ്റൊരു യാഥാർഥ്യമാണ്. അതിനാൽത്തന്നെ കൃത്യമായ കണക്കുകൾ ലഭിക്കുക എളുപ്പമല്ല.

അപ്രതീക്ഷിത ഗർഭധാരണങ്ങൾ, അവിവാഹിതരിൽ നടക്കുന്ന ഗർഭധാരണങ്ങൾ തുടങ്ങിയവയാണ് ഏറെയും ഭ്രൂണഹത്യയിലേയ്ക്ക് നയിക്കുന്നത്. സ്‌കൂൾ – കോളേജ് വിദ്യാർത്ഥിനികൾക്കിടയിൽ വർധിച്ചുവരുന്ന ഗർഭധാരണത്തിന്റെയും ഗർഭച്ഛിദ്രത്തിന്റെയും കണക്കുകൾ നടുക്കമുളവാക്കുന്നവയാണ്. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളുടെയും നിയമത്തിന്റെയും ദുരുപയോഗം ലക്ഷക്കണക്കിന് ഗർഭസ്ഥ ശിശുക്കൾ കൊല്ലപ്പെടാൻ കാരണമാകുന്ന അവസ്ഥ അത്യന്തം ദയനീയമാണ്. നിയമം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെടാതിരിക്കാനും, ഉത്തരവാദിത്ത രഹിതമായ ജീവിതത്തിന് വളമാകാതിരിക്കാനും സർക്കാരും കോടതികളും ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമ (MTP Act 1971) ത്തിന്റെ 2021 ലെ അമൻഡ്മെന്റ് പ്രകാരം, ഗർഭം അലസിപ്പിക്കാനുള്ള സമയപരിധി 20 ആഴ്ചയിൽനിന്നും 24 ആഴ്ചയായി ഉയർത്തിയിരുന്നു. നിയമപ്രകാരം അവിവാഹിതകൾക്ക് ആ സമയപരിധി 20 ആഴ്ചയുമാണ്. എന്നാൽ, പിന്നീടുണ്ടായ ചില കോടതി ഇടപെടലുകൾ നിരാശാജനകമായിരുന്നു. പ്രത്യേക സാഹചര്യങ്ങളും അവകാശവാദങ്ങളും പരിഗണിച്ചുകൊണ്ട് 29 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ പോലുമുള്ള കോടതി അനുമതികൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്.

പ്രായപൂർത്തിയാകാതെ ഗർഭിണിയായ ഒരു പെൺകുട്ടിയുടെ ഏഴുമാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ അബോർട്ട് ചെയ്യാൻ കേരള ഹൈക്കോടതി വിധി ഉണ്ടായത് ഈ വർഷം മെയ് മാസത്തിലാണ്. കഴിഞ്ഞ വർഷം നവംബറിൽ 23 വയസുള്ള അവിവാഹിതയുടെ 24 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് കേരള കോടതി അഭിപ്രായപ്പെട്ടത്, അത് അവളുടെ സ്വാതന്ത്ര്യമാണ് എന്നാണ്.

2021 മുതൽ, 20 ആഴ്ചയിൽ താഴെയുള്ള ഗർഭം അലസിപ്പിക്കാൻ ഒരു ഡോക്ടർ മാത്രം തീരുമാനിച്ചാൽ മതി. അത്തരത്തിൽ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന അബോർഷനുകളുടെ കൃത്യമായ എണ്ണം പോലും ലഭിക്കുക എളുപ്പമല്ല. ആയിരക്കണക്കിന് കുഞ്ഞു ജീവനുകൾ പ്രതിദിനം നശിപ്പിക്കപ്പെടുന്നുണ്ട് എന്ന് നിശ്ചയം. പ്രസവത്തോടടുക്കുന്ന ദിവസങ്ങളിൽ പോലും കോടതി ഇടപെടലുകൾ വഴി ഗർഭസ്ഥ ശിശുക്കൾ കൊല്ലപ്പെടുന്നത് അത്യന്തം വേദനാജനകമാണ്. അത്തരം കോടതി വിധികൾ അപൂർവ്വമല്ല എന്ന ഇന്നത്തെ സാഹചര്യത്തിൽ സുപ്രീംകോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപെടലുകൾ തെല്ല് ആശ്വാസം പകരുന്നതാണ്. ഇത്തരം ഘട്ടങ്ങളിൽ ഏതാനും ആഴ്ചകൾകൂടി കാത്തിരുന്ന് ആരോഗ്യവാനായ കുഞ്ഞിന് ജന്മം നൽകാനുള്ള നല്ല തീരുമാനങ്ങൾക്ക് പ്രോത്സാഹനം ലഭിക്കപ്പെടുന്നതിനൊപ്പം, അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ കോടതിക്കും സർക്കാരുകൾക്കും കഴിയേണ്ടതുണ്ട്.

ഭരണഘടനപരമായിത്തന്നെ ജീവനും മൗലിക അവകാശങ്ങൾക്കും വലിയ മൂല്യം കല്പിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഇവിടെ ഗർഭസ്ഥ ശിശുക്കളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്താൻ ഭരണകൂടങ്ങളും മനുഷ്യവകാശപ്രവർത്തകരും തയ്യാറാകണം. ഈ വിഷയത്തിൽ സ്ത്രീയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശം എന്ന വാദഗതിക്കപ്പുറം ഗർഭസ്ഥ ശിശുക്കളുടെ ജീവിക്കാനുള്ള അവകാശംകൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. മനുഷ്യ ജീവന് വിലകല്പിക്കാത്ത പ്രത്യയശാസ്ത്രങ്ങൾ ആധിപത്യം പുലർത്തുന്ന ഈ ലോകത്തിൽ ഇക്കാര്യത്തിൽ മാതൃകയാകുവാൻ ഇന്ത്യയ്ക്ക് കഴിയണം.

നിസാര ന്യായീകരണങ്ങളോടെ ഗർഭസ്ഥ ശിശുക്കൾ വ്യാപകമായി കൊല്ലപ്പെടുന്ന പ്രവണതയ്ക്ക് മാറ്റം വരുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടണം. അതിനുള്ള ബോധവൽക്കരണ പരിപാടികൾ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നിരുത്തരവാദിത്തപരമായ സമീപനങ്ങൾക്കൊണ്ട് മരണവക്ത്രത്തിൽ അകപ്പെട്ടേക്കാവുന്ന ഗർഭസ്ഥ ശിശുക്കളെ ഏതുവിധേനയും സംരക്ഷിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.

ഗർഭഛിദ്രം ആവശ്യമെന്ന് ചിന്തിച്ചേക്കാവുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾ എത്തിച്ചേരുന്ന പക്ഷം സുരക്ഷിതമായും ആരോഗ്യകരമായും ഗർഭകാലത്തെ അതിജീവിക്കാനുള്ള സാഹചര്യം ഒരുക്കി നൽകേണ്ടതുണ്ട്. ഈ മേഖലയിൽ സജീവമായ ഒട്ടേറെ ക്രൈസ്തവസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ പിന്തുണ നൽകുകയും, ഈ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ജീവനെ മുഖ്യമായി പരിഗണിച്ചുകൊണ്ടുള്ള ഒരു ജീവിത ക്രമം വളർത്തിയെടുക്കാൻ കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങളും സംഘടനകളും പ്രവർത്തന സജ്ജമാകണം.

ഈ സർക്കാർ, ഗർഭസ്ഥ ശിശുക്കളുടെയും കൂടി സർക്കാരാണെന്ന് പ്രഖ്യാപിക്കാനുള്ള ആർജ്ജവം ഭരണാധികാരികൾ പ്രകടിപ്പിക്കട്ടെ. “ഗർഭസ്ഥ ശിശുവിനുവേണ്ടി കോടതിയിൽ വാദിക്കാൻ ആരുണ്ട്?” എന്ന സുപ്രീംകോടതിയുടെ ആശങ്ക മനുഷ്യാവകാശ പ്രവർത്തകരുടെയും മനുഷ്യസ്നേഹികളുടെയും മനസ്സിൽ എക്കാലവും മുഴങ്ങിനിൽക്കട്ടെ.

ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ

(ലേഖകനായ ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ കെസിബിസി പ്രോ ലൈഫ് സമിതി ഡയറക്ടർ-ഫാമിലി കമ്മീഷൻ സെക്രട്ടറിയാണ്)

കത്തോലിക്ക സഭയിൽ ആഗോള തലത്തിൽ ജീവൻെറ സംരക്ഷണത്തിനുവേണ്ടി പ്രൊ ലൈഫ് ശുശ്രുഷകൾ സജീവമാണ് .

Dicastery for the Laity, the Family and Life എന്ന പേരിലുള്ള വിഭാഗം നേതൃത്വം നൽകുന്നു .താഴെപറയുന്ന കാര്യങ്ങളാണ് ഈ കമ്മീഷൻ ശ്രദ്ധിക്കുന്നത് .
The Dicastery for the Laity, the Family, and Life is competent for enhancing the apostolate of the lay faithful, the pastoral care of young people, the family and its mission according to God’s plan, the elderly, and for the promotion and protection of life.

In carrying out its responsibilities, the Dicastery maintains relationships with the particular Churches, with Episcopal Conferences, their regional and continental groupings, the hierarchical structures of the Eastern Churches and other ecclesial entities, promoting exchanges between them and offering its cooperation so that the values and initiatives connected to these matters may be promoted.

In enlivening and encouraging the promotion of the vocation and mission of the lay faithful in the Church and in the world, the Dicastery cooperates with the various lay ecclesial organizations so that the lay faithful share both their experiences of faith in diverse social contexts and their own secular skills in the Church’s pastoral ministry and governance.

The Dicastery expresses the Church’s special concern for young people, promoting their leading role amid the world’s challenges. It supports the Roman Pontiff’s initiatives in the field of youth ministry and places itself at the service of Episcopal Conferences, of the hierarchical structures of the Eastern Churches, and of international youth movements and associations, fostering their cooperation and organizing meetings on the international level.

The Dicastery seeks to deepen reflection on the relationship between men and women in their respective specificity, reciprocity, complementarity and equal dignity. It offers its own contribution to ecclesial reflection on the identity and mission of women and men in the Church and in society by promoting their participation, appreciating the distinctive characteristics of women and men, and developing role models for women in the Church.

The Dicastery studies issues relating to cooperation between the laity and ordained ministers in virtue of their baptism and the diversity of charisms and ministries, in order to foster in both an awareness of co-responsibility for the life and mission of the Church.

It is the competence of the Dicastery, with the agreement of other Dicasteries concerned, to evaluate and approve the proposals of Episcopal Conferences relating to the institution of new ministries and ecclesiastical offices to be entrusted to the laity, according to the needs of the particular Churches.

Within the sphere of its own competence, the Dicastery accompanies the life and development of groups of the faithful and of ecclesial movements, recognizing or erecting, in conformity with the provisions of canon law, those that have an international character and approving their statutes, without prejudice to the competence of the Secretariat of State. It also deals with possible hierarchical appeals relating to the common life and apostolate of the laity.

The Dicastery promotes the pastoral care of marriage and the family on the basis of the teachings of the Church’s magisterium. It works to ensure the recognition of the rights and duties of spouses and of families in the Church, society and in economic and political life. It promotes international meetings and events.

In coordination with the Dicasteries for Evangelization and for Culture and Education, the Dicastery supports the development and sharing of models for transmitting the faith within families and encourages parents to practice their faith in daily life. It also promotes inclusive models in pastoral care and education.

§ 1. The Dicastery examines, with the input of Episcopal Conferences and the hierarchical structures of the Eastern Churches, the variety of anthropological, socio-cultural, and economic conditions of the lives of married couples and families.

§ 2. With the help of experts, the Dicastery studies and analyses the major causes of crises within marriages and families, paying particular attention to the experiences of those involved in marital breakdowns, especially children, in order to encourage greater awareness of the value of the family and the role of parents in society and in the Church.

§ 3. It is the task of the Dicastery, in cooperation with Episcopal Conferences and the hierarchical structures of the Eastern Churches, to collect and propose models of pastoral accompaniment, of formation of consciences and of integration for the divorced and civilly remarried and also for those in certain cultures who live in situations of polygamy.

§ 1. The Dicastery supports initiatives in favour of responsible procreation, as well as for the protection of human life from conception to its natural end, bearing in mind the needs of the person in the various stages of development.

§ 2. The Dicastery promotes and encourages organizations and associations that help families and individuals to welcome and responsibly safeguard the gift of life, especially in the case of difficult pregnancies, and prevent recourse to abortion. It also supports programmes and initiatives of particular Churches, Episcopal Conferences and hierarchical structures of the Eastern Churches aimed at helping those involved in an abortion.

§ 1. The Dicastery studies the main issues in biomedicine and law relating to human life, in dialogue with the various theological disciplines and other relevant sciences, based on the Church’s magisterium. It examines developing theories about human life and the reality of humanity. In studying the aforementioned questions, the Dicastery proceeds in consultation with the Dicastery for the Doctrine of the Faith.

§ 2. In the same way, it reflects on changes in social life, in order to promote the full and harmonious development of human persons, valuing progress and taking stock of trends that hinder this development on the cultural and social level.

The Dicastery follows the activities of Catholic institutions, associations, movements and organizations, both nationally and internationally, whose purpose is to serve the good of the family.

§ 1. The Dicastery cooperates with the Pontifical Academy for Life, and avails itself of its competence, on issues concerning the protection and promotion of human life.

§ 2. The Dicastery works with the Pontifical John Paul II Theological Institute for Matrimonial and Family Science, both with the central session and with the other sessions and associated/linked centers, in order to promote a common direction for studies on marriage, family and life.

സീറോ മലബാർ സഭയിൽ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻപ്രവർത്തിക്കുന്നു .പ്രോ ലൈഫ് അപ്പോസ്തലേറ്റിന് അൽമായനായ ഒരു സെക്രട്ടറിയും പ്രവർത്തിച്ചുവരുന്നു .

കേരളത്തിൽ കെസിബിസി തലത്തിൽ -കെസിബിസി പ്രൊ ലൈഫ് സമിതി- പ്രവർത്തിച്ചുവരുന്നു .

തിരഞ്ഞെടുക്കപ്പെടുന്ന അല്മായരാണ് സമിതിക്ക് നേതൃത്വം നൽകുന്നത് .കെസിബിസി ഫാമിലി കമ്മീഷൻെറ സെക്രട്ടറിയായഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.

ജീവസമൃദ്ധിയും സമഗ്രസംരക്ഷണവുമാണ് -ഈ സമിതിയുടെ ലക്ഷ്യം .

നിരവധി കർമ്മപദ്ധതികൾ ബോധവൽക്കരണ പരിപാടികൾ .നിയമനിർമ്മാണത്തിനെതിരെ പ്രധിഷേധ പരിപാടികൾ …ആവിഷ്കരിക്കുവാൻ സമിതിക്ക് സാധിച്ചു .

ഇടവകകളിൽ പ്രൊ ലൈഫ് സമിതികൾ പ്രവർത്തിക്കാനുള്ള സാഹചര്യം നിലവിലുണ്ട് .

രൂപതകളിൽ കുടുംബപ്രേഷിതവിഭാഗം നേതൃത്വം നൽകുന്നു .ഓരോ വിശ്വാസിയും പ്രൊ ലൈഫർആണെന്നും ,ജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും എല്ലാവർക്കും ബാധ്യതയുണ്ടെന്നും പ്രൊ ലൈഫ് പ്രവർത്തകർ വിശ്വസിക്കുന്നു ,പഠിപ്പിക്കുന്നു .

സഭയിലും സമൂഹത്തിലും ജീവൻെറ സുവിശേഷം പ്രഘോഷിക്കുവാൻ അഭ്യർത്ഥിക്കുന്നു .

പ്രാർത്ഥനയുടെ ഐക്യത്തിൽ ,

സസ്നേഹം ,

സാബു ജോസ് ,എറണാകുളം 9446329343

സ്വവർഗ സഹവാസത്തിനു വിവാഹപദവി അനുവദിക്കാത്ത വിധിയെ സ്വാഗതം ചെയ്യുന്നു: പ്രോലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: രാജ്യത്ത് ഒരേ ലിംഗത്തിൽപെട്ടവർ ഒരുമിച്ച് താമസിക്കുന്നത് നിലവിലുള്ള വിവാഹനിയമത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന സുപ്രിംകോടതി വിധിയെ പ്രോലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.

കുടുംബ ജീവിതത്തിൻറെയും ഭാവിതലമുറയുടെ പ്രതീക്ഷയായ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് സുപ്രിംകോടതിയുടെ വിധി. വളരെകുറച്ചുപേരുടെ സ്വകാര്യതാത്പര്യങ്ങൾ രാജ്യത്തിൻെറ പൊതുവായ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകുവാൻ അനുവദിക്കാത്ത വിധിയാണിത്. സുപ്രിംകോടതിയുടെ വിധി ഭാരതത്തിൻെറ ഉന്നതമായ കുടുംബസംവിധാന മുല്യങ്ങൾ സംരക്ഷിക്കുന്നതാണ്. ഭാരതത്തിന്റെ പൊതുവായതും, വിവിധ മത വിഭാഗങ്ങളുടെ കുടുംബജീവിതസങ്കല്പങ്ങൾക്കും പാരമ്പര്യത്തിനും എതിരാണെന്നും, അതിനാൽ വിവാഹത്തിന് നിയമാനുമതി നൽക്കരുതെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ നിലപാട് വിധിക്കു അനുകൂലമായ സാഹചര്യം സൃഷ്ട്ടിച്ചുവെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ്‌ എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ കെട്ടുറപ്പും നിലനിൽപ്പും രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്‌. സ്ത്രീയും പുരുഷനുമായുള്ള ബന്ധമാണ് വിവാഹത്തിൻെറ നിർവചനത്തിൽ വരേണ്ടത്. ദമ്പതികളുടെ സ്നേഹത്തിന്റെ ഭാഗമായുള്ള ലൈംഗീക ബന്ധത്തിൽ നിന്നും ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണവും മാതാപിതാക്കൾ ഏറ്റെടുക്കുന്നു. കുഞ്ഞുങ്ങളെ ഏതവസ്ഥയിലും സന്തോഷത്തോടെ സ്വീകരിച്ച് സുരക്ഷിതമായി വളർത്തുവാൻ അവർ തയ്യാറാക്കുന്നു. മാതാപിതാക്കളുടെ സ്നേഹവും ഉത്തമ സംരക്ഷണവും ഓരോ കുഞ്ഞിൻെറയും ജന്മാവകാശമാണ്. അത് നിഷേധിക്കുന്നത് ഉചിതമല്ല.

ഒത്തുവാസം നടത്തുന്ന ഒരേലിംഗത്തിൽപെട്ടവർ അവരുടെ കൂട്ടായ്മയെ വിവാഹപരിധിയിൽ ഉൾപ്പെടുത്തുവൻ ശ്രമിക്കുന്നതും, അവർക്ക് താല്പര്യം ഇല്ലാത്തതും, മാതാപിതാക്കളുടെ സംരക്ഷണം അർഹിക്കുന്ന വിധത്തിൽ സ്നേഹ സംരക്ഷണം നൽകുവാൻ അവർക്ക് കഴിയാത്ത സാഹചര്യമുള്ളപ്പോഴും കുട്ടികളെ ദത്തെടുക്കുവാൻ ശ്രമിക്കുന്നതും ഉചിതമോയെന്ന് വിലയിരുത്തണം. വ്യക്തികളുടെ സ്വാതന്ത്ര്യം സമൂഹത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വിഘാതമാകുവാൻ അനുവദിക്കരുത്. മനുഷ്യ ജീവന്റെ മഹത്വവും കുടുംബങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് സുപ്രിംകോടതിവിധിയെന്നും സാബു ജോസ് പറഞ്ഞു.

https://nammudenaadu.com/calling-same-sex-relationship-as-marriage-is-not-acceptable-in-any-way-supreme-court-judgment-is-welcome-k-c-b-c-prolife-committee/

നിങ്ങൾ വിട്ടുപോയത്