ലോകം മുഴുവൻ വ്യാപിച്ച കോവിഡ് സാഹചര്യത്തിൽ, ലോകം മുഴുവനുമുള്ള എല്ലാവർക്കും വിവേചനങ്ങൾ ഇല്ലാതെ പ്രതിരോധ മരുന്ന് എത്തിക്കാൻ വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ആയിട്ടാണ് ഈ മാർഗരേഖ വത്തിക്കാൻ നൽകിയിരിക്കുന്നത്.

ഫ്രാൻസിസ് പാപ്പ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് നിർമാണ കാലഘട്ടം മുതൽക്ക് തന്നെ മാനുഷിക ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പറഞ്ഞുകൊണ്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതിൽ ധാർമികമായ തടസ്സങ്ങൾ ഇല്ല എന്ന് പാപ്പ വിശ്വാസ_തിരുസംഘംവഴി പറഞ്ഞിരുന്നു.

സ്റ്റംസെൽ അഥവാ വിത്ത് കോശങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ചിത്സകളും ജീവൻ്റെ പരിരക്ഷണത്തിന് വേണ്ടിയാകണം, അല്ലാതെ വളർന്ന് വരുന്ന ജീവനെ നശിപ്പിക്കാൻ ആകരുതെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു.

വർഷങ്ങൾക്ക് മുൻപ് മനഃപൂർവം അല്ലാത്ത കാരണങ്ങളാൽ എടുത്തുവച്ചിരുന്ന മൂലകോശങ്ങൾ മനുഷ്യജീവൻ്റെ സംരക്ഷണത്തിനായി ആണ് എന്നും, കൂടാതെ തുടർന്നുള്ള പരീക്ഷണങ്ങളും പ്രൊ ലൈഫ് ചിന്തകൾക്ക് ചേർന്ന് പോകുന്നത് ആയിരിക്കണം എന്നും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. കൂടാതെ മരുന്നുകൾ ഒരു തരത്തിലും ഉള്ള വിവേചനങ്ങൾ ഇല്ലാതെ വേണം ലോകം മുഴുവൻ വിതരണം ചെയ്യാൻ എന്നും പാപ്പ പറഞ്ഞു.

സാമ്പത്തിക – പ്രദേശിക നയങ്ങളെക്കാൾ മാനുഷികമൂല്യങ്ങൾ ആകണം മരുന്ന് വിതരണം ചെയ്യാൻ വേണ്ടത് എന്നും വത്തിക്കാൻ പറഞ്ഞു. മരുന്നിൻ്റെ വിലയുടെ കാര്യത്തിലും സാധാരണക്കാരൻ്റെ ജീവിത നിലവാരത്തിന് ഉപയോഗിക്കാൻ കഴിയുന്നതായിരിക്കണം. വിതരണത്തിൻ്റെയും, നിർമാണത്തിൻ്റെയും നയങ്ങൾ കുത്തക നിലവാരത്തിൽ ആയിരിക്കരുത് എന്നും വത്തിക്കാൻ പറയുന്നുണ്ട്. വാണിജ്യ പരമായ നിർമ്മാണം പ്രദേശിക ഇടപെടലുകൾ വഴി ക്രമീകരിക്കുന്നത് കൂടുതൽ വില നിയന്ത്രിക്കാൻ സഹായിക്കും.

പ്രതിരോധ മരുന്നിൻ്റെ ഉത്പാദനവും വിതരണവും മനുഷ്യ ജീവൻ്റെ മൂല്യവും, തനിമയും കാത്തുസൂക്ഷിക്കാൻ വേണം എന്ന് രേഖയിൽ അടിവരയിട്ട് പറയുന്നു. കോവിഡ് വ്യാപനം തടയാൻ തിരുസഭ ഒരു ഉൾപ്രേരകം ആയിട്ടാണ് പ്രവർത്തിക്കുന്നത്, അതിനായി സഭയുടെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും നൽകി വരുന്നുണ്ട്. ഫ്രാൻസിസ് പാപ്പ പറയുന്നപോലെ നാം എല്ലാം സഹോദരങ്ങൾ FratelliTuttiഎന്ന മാനവികതയിലേക്ക് ഉയർത്താൻ ആണ് സഭ പരിശ്രമിക്കുന്നത്.

ഫാ ജിയോ തരകൻ

ഹോളി ക്രോസ് യൂണിവേഴ്സിറ്റി റോമാ.

നിങ്ങൾ വിട്ടുപോയത്