The Lord went before them by day in a pillar of cloud to lead them along the way, and by night in a pillar of fire to give them light, that they might travel by day and by night. (Exodus 13:21) ❤️

ഇസ്രായേൽ ജനതയെ കർത്താവ് മരുഭൂമിയിൽ കൂടി നയിച്ചപ്പോൾ, പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്‌തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്‌കാന്‍ ഒരു അഗ്‌നിസ്‌തംഭത്തിലും കര്‍ത്താവ്‌ അവര്‍ക്കു മുന്‍പേ പോയിരുന്നു. മരുഭൂമി അനുഭവം വളരെ ഭയാനകമായ അവസ്ഥ ആണ്. നമുക്കു ചുറ്റുമുള്ള ബഹളങ്ങളില്‍ നിന്നു വിമുക്തമായ ഒരിടമാണ് മരുഭൂമി. എങ്ങോട്ട് പോകണം എന്ന് അറിയാത്ത അവസ്ഥ. പലപ്പോഴും ഇസ്രായേൽ ജനത ദൈവത്തിനെതിരെ മോശയോട് പിറുപിറുത്തു. എന്നിട്ടു പോലും ദൈവം ഇസ്രായേൽ ജനതയെ കാത്തു പരിപാലിച്ചു. നമ്മൾ ദൈവത്തിൽ നിന്ന് അകന്നാലും നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവമാണ് നമുക്ക് ഉള്ളത്.

നാം ഒരോരുത്തരുടെയും ജീവിതത്തിലും, മരുഭൂമിയിൽ കൂടി പോകുന്ന ഒറ്റപ്പെട്ട അവസ്ഥ ഉണ്ടാകാം. നമ്മുടെ ജീവിതത്തിൽ എങ്ങോട്ട് പോകണം എന്ന് അറിയാത്ത അവസ്ഥ. മരുഭൂമി അവസ്ഥ ജീവിതത്തിൽ ഉണ്ടാക്കുന്നത് ദൈവത്തിന് നമ്മളോട് അടുത്ത് ഇടപഴകാനും, നമ്മുടെ ജീവിതത്തിൽ പ്രകാശം പരത്താനും ആണ്. അങ്ങനെ ഉള്ള സാഹചര്യത്തിൽ, ദൈവത്തോട് ചേർന്ന് നിൽക്കുക. വി മത്തായിയുടെ നാലാം അദ്ധ്യായത്തിൽ കർത്താവും, മരുഭൂമിയുടെ ഒറ്റപ്പെട്ട സാഹചര്യത്തിൽ കടന്നുപോയതായി പറയുന്നുണ്ട്. കർത്താവിനെ പരിശുദ്ധാൽമാവ് മരുഭൂമിയിലേയ്ക്ക് നയിച്ചു. ഇതിൽ നിന്നും നമ്മുക്ക് മനസിലാക്കാവുന്നത്, ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല എന്നതാണ്.

മരുഭൂമിയിൽ യേശുവിനെ സാത്താൻ മൂന്നു പ്രാവശ്യം പരീക്ഷിച്ചതായി പറയുന്നു. മരുഭൂമിയിലെ സാത്താനിക പരീക്ഷയിൽ യേശു വിജയിച്ചു. നമ്മുടെ ജീവിതത്തിലെ മരുഭൂമി അവസ്ഥയിൽ പോലും പരീക്ഷണങ്ങൾ ഉണ്ടാകും, അവിടെയെല്ലാം പ്രാർത്ഥനയാലും, പരിശുദ്ധാൽമാവിന്റെ ശക്തിയാലും പാപ സാഹചര്യങ്ങളെ ജയിക്കുക. നാം ഒറ്റപ്പെടുന്ന നേരത്ത് ദൈവം ദർശനങ്ങളായും, ചിലവ്യക്തികളിൽ കൂടി സാന്ത്വനം പകർന്നും ഇന്നും നമ്മളെ നയിക്കുന്നു.

ജീവിതത്തിൽ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ പൂർണ്ണമായും ദൈവത്തിൽ ആശയിക്കുക. ഒറ്റപ്പെടുന്ന സാഹചര്യത്തിൽ കർത്താവ് ജീവിതത്തിൽ പ്രകാശം പരത്തട്ടെ.

ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്