According to the cleanness of my hands he rewarded me.“

‭‭(2 Samuel‬ ‭22‬:‭21‬) 🛐

കൃഷി ചെയ്യുന്ന വ്യക്തി എന്തു വിതയ്ക്കുന്നുവോ അതു കൊയ്തെടുക്കും എന്ന് നമ്മൾക്ക് അറിയാം. ഭൂമിയിൽ നാം ചെയ്യുന്ന പ്രവർത്തിയുടെ കണക്കിനനുസരിച്ചാണ് ദൈവത്തിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെ അളവും തൂക്കവും നിശ്ചയിക്കപ്പെടുന്നത്. എവിടെ വിതയ്ക്കുന്നു, എങ്ങനെ വിതയ്ക്കുന്നു, എപ്പോൾ വിതയ്ക്കുന്നു ഇതെല്ലാം ശ്രദ്ധിക്കേണ്ടവയാണ്. നല്ലതു വിതയ്ക്കുന്നവന് നല്ലതു കൊയ്തെടുക്കാൻ കഴിയും. ദൈവനാമത്തിൽ ഹൃദയ വിശാലതയോടെ ചെയ്യുന്ന ഓരോന്നിനും നല്ലൊരു അളവ് ദൈവം മടക്കി തരും എന്ന് വചനം പറയുന്നു. വേല ചെയ്യുന്നവർക്ക് കൂലി നൽകുന്ന വിശ്വസ്തനായ യജമാനനാണ് സ്വർഗ്ഗത്തിൽ നമുക്കുള്ളത്. എന്നാൽ ഈ ലോകപ്രകാരമുള്ള കണക്കുകൂട്ടലല്ല ദൈവത്തിന്റെ അളവുകോൽ എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു,

ദൈവം മനുഷ്യർക്ക് തക്ക പ്രതിഫലം നൽകുമെന്ന് തിരുവചനത്തിൽ പല ആവർത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ദുഷ്ടന്മാർക്കുള്ള പ്രതിഫലത്തെക്കുറിച്ചും, നീതിമാന്മാർക്കുള്ള പ്രതിഫലത്തെക്കുറിച്ചും, ഭൂമിയിൽ ലഭിക്കുന്നതും, നിത്യതയിൽ ലഭിക്കുന്നതുമായ പ്രതിഫലത്തെ സംബന്ധിച്ചുമെല്ലാം വചനത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവം ദാനമായി നൽകുന്ന സ്നേഹമെന്ന കൃപയാണ് ഒരു ക്രൈസ്തവന്റെയും, അതുവഴി ക്രിസ്തുമതത്തിന്റെയും, മുഖമുദ്ര. മറ്റുള്ളവർ അർഹിക്കുന്നതു പോലെ അവരോട് ഇടപഴകാതെ, ദൈവം ആഗ്രഹിക്കുന്നതുപോലെ എല്ലാവരോടും നീതിയോട് പെരുമാറാൻ ഈശോ വചനത്തിലൂടെ പറയുന്നു.

ദൈവം ക്ഷമിക്കുന്നതുപോലെ ക്ഷമിക്കുവാനും സ്നേഹിക്കുവാനും തീർച്ചയായും ജഡത്തിന്റെ പരിമിതികളുള്ള മനുഷ്യന് ബുദ്ധിമുട്ടാണ്. അതുകൊണ്ട്, ശത്രുത നേരിടേണ്ടി വരുന്ന അവസരങ്ങളിൽ നമ്മൾ എന്തുചെയ്യണം എന്നും ഈശോ വ്യക്തമാക്കുന്നുണ്ട്. നമ്മെ വേദനിപ്പിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ, തിൻമയ്ക്കു പകരം നൻമ ചെയ്യുമ്പോൾ അവിടെ ദൈവത്തിന്റെ ആത്മാവിനു പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നു. പകയുടെയും പ്രതികാരത്തിന്റെയും കെട്ടുകളെ തകർക്കാനും, തിന്മയുടെ സ്വാധീനങ്ങളെ തകർത്ത് നന്മയ്ക്ക് വിജയം നൽകുവാനും ദൈവത്തിനാകും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

‭‭

‭‭

നിങ്ങൾ വിട്ടുപോയത്