I have kept the ways of the Lord and have not wickedly departed from my God.“

‭‭(2 Samuel‬ ‭22‬:‭22‬) ✝️

യേശുവിന്റെ രക്ഷാകര പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ ദൈവം നാമോരോരുത്തരെയും അവിടുത്തെ അടുത്തേക്ക് വിളിക്കുന്നുണ്ട്. നമ്മുടെ ബലഹീനതകളും കുറവുകളും അജ്ഞതയും ഒന്നും ആ വിളി സ്വീകരിക്കുന്നതിനു തടസ്സമായി നിൽക്കാൻ പാടില്ല. കാരണം,”വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു” (1 കോറിന്തോസ് 1:27). ദൈവത്തിന്റെ വിളി സ്വീകരിച്ച് അവിടുത്തെ സമീപിക്കുന്നവർക്ക് അവരുടെ പ്രവർത്തികളിൽ വിജയിക്കുന്നതിന് ആവശ്യമായ എല്ലാ കൃപകളും ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ ധാരാളമായി നൽകുന്നുണ്ട്.

നന്മയോ തിന്മയോ പിന്തുടരുവാൻ എല്ലാ സ്വാതന്ത്ര്യവും ദൈവം മനുഷ്യന് നൽകിയിട്ടുണ്ട്. എന്നാൽ ദൈവഹിതം നാം എന്നും നന്മയെ പിന്തുടരണം എന്നാണ്. നന്മ ചെയ്യുന്നതിനായി സാത്താനോടും ദുഷ്ടലോകത്തോടും നമുക്കു ശക്തമായ ഒരു ‘പോരാട്ടമുണ്ട്‌. നന്മയ്ക്കു വേണ്ടി തളരാതെ പോരാടുന്നത്‌ ദൈവത്തിന്റെ അനുഗ്രഹങ്ങളിലേയ്ക്കു നമ്മെ നയിക്കും. ഒന്നാമതായി ദൈവവഴിയിൽ നടക്കുമ്പോൾ ദൈവത്തിൻറെ ദാനമായ സ്വർഗീയ നിത്യജീവൻ അവകാശമായി ലഭിക്കുന്നു, അതുപോലെ സന്തോഷവും സമാധാനവും ലഭിക്കുന്നു. ദൈവവഴിയിൽ നടക്കുമ്പോൾ തലമുറകൾക്ക് അനുഗ്രഹം ലഭിക്കുന്നു എന്ന് തിരുവചനം പറയുന്നു.

ജീവിതത്തിൽ മനുഷ്യൻ പലപ്പോഴും തിൻമ ചെയ്ത് ദൈവത്തിൽ നിന്ന് അകന്നുപോയിട്ടുണ്ട്. ഏദൻ തോട്ടം മുതൽ ഇന്നുവരെ മനുഷ്യൻ പലപ്പോഴും പാപത്തിൽ വീണു പോയിട്ടുണ്ട്. നാം ഒരോരുത്തർക്കും ദൈവത്തിന്റെ ശക്തിയാൽ പാപത്തിൽ നിന്ന് അകന്ന് നിൽക്കാം. സ്നേഹനാഥാ, അങ്ങയിലേക്കുള്ള വഴി ഇടുങ്ങിയതും ക്ലേശങ്ങൾ നിറഞ്ഞതുമാണെന്നു ഞാനറിയുന്നു. പേരും പെരുമയുമാകുന്ന വിശാലവഴിയിൽ കൂടി നടന്നു ശീലിച്ച ഞാൻ അങ്ങയിലേക്കുള്ള വഴിയിൽ സഞ്ചരിക്കുമ്പോൾ പാപത്തിൽ നിരന്തരം വീണുപോകുന്നു. എന്റെ വീഴ്ചകളിൽ താങ്ങായി കരുണാമയനായ കർത്താവേ അങ്ങുണ്ടാകണമേ. പകലുകളിൽ തണലായും ഇരുളിൽ പ്രകാശമായും എന്നെ പാപത്തിൽ വീഴാതെ നയിക്കണമേ എന്നു പ്രാർത്ഥിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

‭‭

‭‭

നിങ്ങൾ വിട്ടുപോയത്