ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബിർമിംഗ്ഹാം റീജിയൻ ബൈബിൾ കൺവൻഷൻ ഒക്ടോബര് 5 ശനിയാഴ്ച ബിർമിംഗ്ഹാമിലെ സാൾട്ട്ലിയിൽ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവാഞ്ചലൈസേഷൻ ടീം നയിക്കുന്ന ബിർമിംഗ്ഹാം റീജിയണൽ ബൈബിൾ കൺവൻഷൻ ഒക്ടോബര് 5 ശനിയാഴ്ച ബിർമിംഗ്ഹാമിലെ സാൾറ്റ്ലിയിലുള്ള ജപമാല റാണിയുടേയും വി. കൊച്ചുത്രേസ്യയുടെയും നാമധേയത്തിലുള്ള ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

പ്രശസ്ത വചന പ്രഘോഷകനും, ബൈബിൾ പണ്ഡിതനും ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററുമായ റവ. ഡോ. ടോം ഓലിക്കരോട്ട് നയിക്കുന്ന കൺവെൻഷനിൽ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കുന്നു.

രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 4ന് അവസാനിക്കുന്ന കൺവെൻഷനിൽ കുമ്പസാരത്തിനും സ്‌പിരിച്ച്വൽ ഷെയറിനിങ്ങിനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവര്ക്കുംവേണ്ടി ഉച്ചഭക്ഷണം ക്രമീകരിക്കുന്നതാണ്. അഭിവന്ദ്യ പിതാവിന്റേയും ബിർമിങ്ങ്ഹാം റീജിയണിലെ വൈദികരുടെയും സമർപ്പിതരുടെയും സാന്നിധ്യം കൊണ്ടും, ഏറെ പ്രാർത്ഥനാ ഒരുക്കത്തോടെയും നടക്കുന്ന ബൈബിൾ കൺവെൻഷനിലേക്ക് റീജിയൺ നേതൃത്വം യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.

ഇവാഞ്ചലൈസേഷൻ കോ ഓർഡിനേറ്റർമാർ, റീജിയനിലെ വൈദികർ, ഇടവക ട്രസ്റ്റിമാർ, കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബിർമിങ്ഹാം കൺവൻഷന്റെ വിജയത്തിനായി ഇവാഞ്ചലൈസേഷൻ ടീമിന്റെ നേതൃത്വത്തിൽ മാസങ്ങളായി മധ്യസ്ഥ പ്രാർത്ഥനാ യജ്ഞങ്ങളും നടന്നുവരികയാണ്.

ദേവാലയത്തിന്റെ അഡ്രസ്സ്:
Our Lady of the Rosary and St Therese of Lisieux catholic church
Bridge Rd, Alum Rock, Birmingham B8 3BB

കാർ പാർക്കിന്റെ പോസ്റ്റ് കോഡ്: B8 1EP

നിങ്ങൾ വിട്ടുപോയത്

'സഭാനവീകരണകാലം' "സഭയും സമുദായവും" His Holiness Pope Francis Syro Malabar Church ഐക്യവും ഒത്തൊരുമയും ഐക്യവും സാഹോദര്യവും കൂട്ടായ്മയും കത്തോലിക്ക മെത്രാൻമാർ കത്തോലിക്ക സഭ കത്തോലിക്കാ ആത്മീയത കത്തോലിക്കാ കൂട്ടായ്മ കത്തോലിക്കാ വിശ്വാസികൾ കേരള കത്തോലിക്ക സഭ ക്രൈസ്തവ സഭകൾ തിരുസഭയോടൊപ്പം പൗരസ്തസഭാവിഭാഗങ്ങൾ മാർ ജോസഫ് സെബസ്ത്യാനി മാർത്തോമാ നസ്രാണികൾ മാർത്തോമ്മ സുറിയാനി സഭ മാർത്തോമ്മാ നസ്രാണി മാർപാപ്പയുടെ പ്രധിനിധി മാർപാപ്പയോടൊപ്പം മെത്രാന്മാർ ലിയോൺ ജോസ് വിതയത്തിൽ സഭകളുടെ പാരമ്പര്യങ്ങൾ സഭയിൽ അച്ചടക്കം സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും സഭയുടെ പാരമ്പര്യത്തിൽ സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സിറോ മലബാർ സഭ

മാർ ജോസഫ് സെബസ്ത്യാനി: നസ്രാണി കത്തോലിക്കരുടെ വിസ്മരിക്കപ്പെട്ട നായകൻ|.. ഫ്രാൻസിസ് മാർപാപ്പയെ അനുസരിച്ചും സഭയുടെ ഐക്യവും അഖണ്ഡതയും തിരിച്ചു കൊണ്ടുവരണം