സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന അർപ്പിക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ വൈദികർക്കു കത്തോലിക്ക കോൺഗ്രസ്‌ ഐക്യദാർഢ്യവും ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു.


തീഷ്ണമായ സഭാ സ്നേഹത്തിന്റെയും ധീരമായ ക്രൈസ്തവ സാക്ഷ്യത്തിന്റെയും വക്താക്കളാണ് അവർ.സിനഡ് നിർദേശം അനുസരിക്കുന്നത് വഴി ഉണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങൾ വിഷയമല്ല എന്ന തീരുമാനം പ്രവാചകധീരത തന്നെയാണ്.

വിശ്വാസികളെ ശരിയായ മാർഗത്തിൽ നയിക്കുന്ന സഭാ വൈദികരെ അഭിനന്ദിക്കുന്നു. കൂടുതൽ വൈദികർ ധീരതയോടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകണമെന്നും എല്ലാ ഇടവകകളിലും സഭ നിർദേശിക്കുന്ന കുർബാന അർപ്പണം നടപ്പിലാക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു. ഇതിന് എറണാകുളം അങ്കമാലി രൂപതയിലെ വിശ്വാസി സമൂഹം വേണ്ട സഹായ സഹകരണങ്ങളും സംരക്ഷണവും നൽകണം.

സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള മുഴുവൻ വിശ്വാസികളുടെയും നൂറു ശതമാനം പിന്തുണയും ഇതിന് ഉണ്ട്.
ദുഷ് പ്രചരണങ്ങളും പ്രവർത്തനങ്ങളും നടത്തി സഭയെ വികലമാക്കാൻ ഇനിയും അനുവദിച്ചു കൂടാ.
മുൻകൂട്ടി നിശ്ചയിച്ച അജണ്ട നടപ്പിലാക്കാനും ആളുകളെ ഭിന്നിപ്പിക്കാനും സഭയെ വഞ്ചിക്കാനുമുള്ള വിമതരുടെ ശ്രമം വിലപ്പോകില്ല.യുക്തമായ ഇടപെടൽ സമുദായ സംഘടനയെന്ന നിലയിൽ കത്തോലിക്ക കോൺഗ്രസ്‌ നടത്തുമെന്ന് നേതൃത്വം അറിയിച്ചു.

അഡ്വ ബിജു പറയന്നിലം
പ്രസിഡന്റ്


രാജീവ്‌ കൊച്ചുപറമ്പിൽ
ജനറൽ സെക്രട്ടറി

നിങ്ങൾ വിട്ടുപോയത്