കേരളത്തിൽ മാനസികാരോഗ്യം തകരുകയാണെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സക്കറിയ ഇന്നലെ ഏഴുതിയ ലേഖനത്തിൽ വേവലാതിപ്പെടുന്നുണ്ട്.

വ്യക്തിപരമായ മാനസികാരോഗ്യ തകർച്ചകളെ തുറന്ന ചർച്ചയാക്കുന്നതിന് തടസ്സമുണ്ടാക്കുന്ന സാമൂഹിക ക്യാൻവാസ് സൃഷ്ടിക്കുന്നതിലെ ഉത്തരവാദിത്തം എല്ലാവർക്കും ഇല്ലേ ?
സക്കറിയയുടെ ലേഖനത്തിൽ തന്നെ മനോരോഗമുള്ളവരെ ഭ്രാന്തരെന്ന സ്റ്റിഗ്മ പടർത്തുന്ന പദപ്രയോഗം ഉപയോഗിച്ചാണ് പരാമർശിക്കുന്നത്.ഭ്രാന്തനെന്ന മുദ്ര ചാർത്തൽ ഭയന്നാണ് പലരും രോഗത്തെ കുറിച്ച് പുറത്തു പറയാൻ മടിക്കുന്നതും, ചികിത്സ സ്വീകരിക്കാൻ തയ്യാറാകാത്തതും .

മാനസികാരോഗ്യം മുൻഗണനാ വിഷയമാക്കണമെന്ന ആഹ്വാനം നൽകുന്ന ഒരു ലേഖനത്തിൽ ഇമ്മാതിരി ഒരു പരാമർശം വരാൻ പാടില്ലായിരുന്നു .മനോരോഗമെന്നോ മനോരോഗത്തിന്റെ നിർവചനത്തിന് പുറത്തെന്നോ ഉപയോഗിക്കാമായിരുന്നു. സക്കറിയയെ പോലെ സമാദരണീയനായ വ്യക്തിയെ തിരുത്താൻ ശ്രമിക്കുകയല്ല. പരിഹാസ പേരുകൾ കേൾക്കുന്ന മനസ്സിന്റെ രോഗം ഉള്ളവർക്കായി കുറിച്ചുവെന്ന് മാത്രം.ലേഖനത്തിലെ ആ ഭാഗങ്ങൾ ഇതോടൊപ്പം കൊടുക്കുന്നു .

മാനസികാരോഗ്യത്തെ ഫോക്കസിൽ കൊണ്ട് വന്നതിലുള്ള നന്ദി ഒട്ടും കുറയ്ക്കുന്നില്ല സാർ .പക്ഷെ ഇത് സൂചിപ്പിക്കാതെ വയ്യാ .മാപ്പാക്കുക .


(ഡോ .സി .ജെ .ജോൺ )