*1. എല്ലാദിവസവും വിശുദ്ധ കുർബ്ബാനയിൽ പങ്കുചേരാറുണ്ടോ? ദിനവും വിശുദ്ധ ബൈബിൾ വായിക്കാറുണ്ടോ?

*2. എല്ലാദിവസവും ഒരു മുഴുവൻ ജപമാല പ്രാർത്ഥിക്കാറുണ്ടോ?( ഏറ്റവും കുറഞ്ഞത് 53 മണി ജപം എങ്കിലും)

*3. വീട്ടിൽ എല്ലാദിവസവും സന്ധ്യാപ്രാർത്ഥന നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താറുണ്ടോ? വീട്ടിൽ ഉള്ള ദിവസങ്ങളിൽ അതിൽ പങ്കുചേരാറുണ്ടോ?

*4. വ്യക്തിപരമായ ധ്യാനവും പ്രാർത്ഥനയും പഠനവും നടത്താറുണ്ടോ?

*5. സ്നേഹത്തിന് വിരുദ്ധമായ നിലപാടുകൾ ഉണ്ടാകാതിരിയ്ക്കുവാൻ നിരന്തരം ശ്രദ്ധിക്കാറുണ്ടോ?

*6. എന്നെ മുറിപ്പെടുത്തിയവർക്ക് വേണ്ടി, ഞാൻ വഴി മുറിവേറ്റവർക്ക് വേണ്ടി, എന്നെ സഹായിച്ചവർക്ക് വേണ്ടിയൊക്കെ ദിനവും ആത്മാർത്ഥമായി പ്രാർത്ഥിക്കാറുണ്ടോ?

*7. പ്രാർത്ഥന ആവശ്യപ്പെടുന്നവർക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കാറുണ്ടോ?

*8. സ്വന്തം ആത്മരക്ഷയും കുടുംബത്തിൻ്റെ രക്ഷയും മറ്റുള്ളവരുടെ രക്ഷയെക്കാൾ പ്രധാനപ്പെട്ടതായി കരുതാറുണ്ടോ? കുടുംബത്തിൻ്റെ ഭൗതിക ആവശ്യങ്ങൾ യഥാവിധി നിറവേറ്റാൻ ശ്രദ്ധിക്കാറുണ്ടോ?

*9. ശുശ്രൂഷകൾ ദിനവും മെച്ചപ്പെടണം വളരണം എന്നാഗ്രഹിക്കുന്നതുപോലെ ദൈവത്തോടുള്ള ബന്ധത്തിൽ, ആത്മീയതയിൽ അടിയ്ക്കടി വളരണം എന്നാഗ്രഹിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്യാറുണ്ടോ?

*10. ജീവിതത്തിലെ ഏറ്റവും വലിയ വേദന ദൈവത്തെയും സഹോദരങ്ങളെയും യഥാവിധി സ്നേഹിയ്ക്കുവാൻ പറ്റുന്നില്ല എന്നതാണോ?

*11. പരിശുദ്ധ കത്തോലിക്കാ സഭയാണ് ഏക സത്യസഭയെന്ന വിശ്വാസവും സഭ ഔദ്യോഗികമായി എന്തു പഠിപ്പിക്കുന്നുണ്ടോ അത് സത്യമാണ് എന്ന വിശ്വാസവും ഉണ്ടോ?(ഈശോയാണ് ഏക രക്ഷകൻ എന്ന വിശ്വാസം എല്ലാവർക്കും തന്നെ കാര്യമായിട്ടുണ്ട് എന്നതിനാൽ ആത്മശോധനയിൽ നിന്ന് അത് ഒഴിവാക്കാം)

. *12. മറ്റ് ശുശ്രൂഷകരോട് ഹ്യദയത്തിൽ യഥാർത്ഥമായ സ്നേഹവും അവർ കർത്താവിൻ്റെ ശുശ്രൂഷകരാണ് എന്ന ആദരവും ഉണ്ടോ?

*13. തനിക്ക് വേണ്ടത്ര അറിവും ബോധ്യവും ഇല്ലാത്ത കാര്യങ്ങളിൽ ആ മേഖലയിൽ പ്രാവീണ്യമുള്ള മറ്റ് സഭാശുശ്രൂഷകരുടെ സഹായം തേടാറുണ്ടോ?

*14. പരിത്യാഗജീവിതവും സഹനവും ക്രിസ്തീയ ജീവിതത്തിൻ്റെ മുഖമുദ്രയാണ് എന്ന് ഹൃദയത്തിൽ വിശ്വസിക്കുന്നുണ്ടോ?

*15. എല്ലാദിവസവും ആത്മാർത്ഥമായ ആത്മശോധന നടത്തി വന്നുപോയിട്ടുള്ള വീഴ്ച്ചകളെക്കുറിച്ച് ഹൃദയപൂർവ്വം അനുതപിയ്ക്കാറുണ്ടാ? ഇപ്രകാരമുള്ള കാര്യങ്ങളിൽ ഗൗരവമേറിയ ശ്രദ്ധ ഇല്ലായെങ്കിൽ എത്രപേർ ശുശ്രൂഷകളിൽ പങ്കു ചേർന്നാലും views ഉം, likes ഉം, comments ഉം, share ഉം ഉണ്ടെങ്കിലും അത് മണൽപുറത്ത് പണിത ഭവനത്തിന് തുല്യമായിത്തീരും എന്ന് നമുക്ക് തിരിച്ചറിയാം; ആത്യന്തികമായി നമ്മുടെ ആത്മരക്ഷ അപകടത്തിലാകും.

(ശുശ്രൂഷകളുടെ തിരക്കുമൂലം പ്രാർത്ഥിക്കാനും കുടുംബത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാനും ഒട്ടുംതന്നെ സമയം കിട്ടാനില്ലാതിരുന്നത് തിരിച്ചറിഞ്ഞ് കുറച്ചുനാൾ ശുശ്രൂഷാ ജീവിതത്തിൽ നിന്ന് മാറി കൂടുതൽ സമയം പ്രാർത്ഥനയിലും കുടുംബത്തിൽ ഉള്ളവരോടുള്ള ബന്ധത്തിലും ശ്രദ്ധിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം അറിയിച്ച ഒരു ശുശ്രൂഷകനെ ഈ സമയം പ്രത്യേകം ഓർമ്മിയ്ക്കുന്നു).

നമ്മുടെ ശുശ്രൂഷകൾ സ്വീകരിയ്ക്കുന്ന ദൈവത്തോട് നമുക്ക് ആത്മാർത്ഥമായി ഇപ്രകാരം പ്രാർത്ഥന അപേക്ഷിയ്ക്കാം. “പ്രിയപ്പെട്ട സഹോദരങ്ങളെ, നിങ്ങൾ വിചാരിയ്ക്കുന്നുണ്ടാകും ഞങ്ങൾ വിശുദ്ധർ ആണെന്നും സ്വർഗ്ഗം ഉറപ്പാക്കിയവർ ആണെന്നും. അതിനാൽ ഒരു മഹാപാപിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതു പോലെ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാകില്ല. എന്നാൽ ഹൃദയത്തിൽ നിന്ന് പറയുകയാണ്. നിങ്ങൾ രക്ഷപെടുകയും ഞങ്ങൾ നശിച്ചുപോവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാം. ശുശ്രൂഷകരായ ഞങ്ങളുടെ വീഴ്ചകൾ നിങ്ങൾ കാണുന്നുണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി, ഞങ്ങൾ ചെറുതും വലുതുമായ വീഴ്ചകളിൽ പെടുന്നവരാണ്, ഞങ്ങൾക്ക് വേണ്ടി ഹൃദയപൂർവ്വം പ്രാർത്ഥിയ്ക്കണമേ”.

നിങ്ങൾ വിട്ടുപോയത്