ചങ്ങനാശേരി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദരിയും എസ്എബിഎസ് സമൂഹാംഗവുമായ സിസ്റ്റര്‍ ചെറുപുഷ്പം (83) അന്തരിച്ചു. വാഴപ്പള്ളി ഹൈസ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്നു. മൃതസംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ പത്തിന് വാഴപ്പള്ളി മഠം ചാപ്പലിൽ ആരംഭിച്ച് സെമിത്തേരിയിൽ സംസ്കരിക്കും. ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

തുരുത്തി ആലഞ്ചേരി പരേതരായ ഫിലിപ്പോസ് ഫിലിപ്പോസ്- മറിയാമ്മ ദമ്പതികളുടെ മകളാണ്. ചങ്ങനാശേരി അതിരൂപതാ ഹാമിലി അപ്പസ്തലേറ്റ് മുൻ ഡയറക്ടർ റവ. ഡോ. ജോസ് ആലഞ്ചേരി, റവ.ഡോ. ഫ്രാൻസിസ് ആലഞ്ചേരി (എസ്ഡിബി, ബംഗ്ലാദേശ്), എ.പി.തോമസ് (ന്യൂയോർക്ക്, ഏലിയാമ്മ ജേക്കബ് പാമ്പാലിക്കൽ (എറണാകുളം), ആർസമ്മ മാത്യു തെക്കത്ത് (തൃക്കൊടിത്താനം), പരേതരായ ഫീലിപ്പോസ് (അപ്പച്ചൻ), മേരിക്കുട്ടി (തുരുത്തി), എ.പി.അഗസ്റ്റിൻ (കുഞ്ഞച്ഛൻ) എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

നിങ്ങൾ വിട്ടുപോയത്