ഏറ്റവും വലിയ സ്വതന്ത്ര ഓർത്തോഡോക്സ് ക്രൈസ്തവ സഭ, റഷ്യക്ക് അകത്തും പുറത്തുമായി 12 കോടി അംഗസംഖ്യ. മൊത്തം റഷ്യൻ ജനസംഖ്യയുടെ 80 ശതമാനം വരും ഇത്. അപ്പോസ്തോലൻ അന്ത്രയോസ് സുവിശേഷം അറിയിച്ചു. എന്നാൽ വ്യക്തമായ സഭ റഷ്യൻ ഓർത്തോഡോക്സ് ചർച്ച് (ROC ) സ്ഥാപിതമാകുന്നത്, മഹാനായ വ്ലാദിമിർ രാജാവിൻറെ കാലത്താണ്: AD 958 – 1015. ഗ്രീക്ക് ഓർത്തോഡോക്സ് സഭയുടെ-കുസ്തന്തീനോസ്‌പോലീസ് പാത്രിക്കേറ്റിന്റെ ശക്തമായ പിൻതുണയും സഹവർത്തിത്വവും ലഭിച്ചു.
USSR -ൻറെ തകർച്ചക്കും വിഭജനത്തിനും ശേഷം, യുക്രൈൻ, ജോർജിയ, അർമേനിയ, എസ്റ്റോണിയ, മൾഡോവ…. എല്ലാം തന്നെ സ്വതന്ത്ര സഭകളായി വേർതിരിക്കപ്പെട്ടു. എവിടെയും മലങ്കരയിലെ സിറിയൻ സുറിയാനി മോഡൽ സംഘർഷങ്ങൾ ഇല്ല.ജപ്പാൻ, ചൈന, യൂറോപ്പിൻറെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ എല്ലാം തന്നെ ഇന്ന് ROC -യൂടെ സഹകരണത്തിൽ ചെറുതും വലുതുമായ സ്വതന്ത്ര ഓർത്തോഡോക്സ് സഭകൾ വളരുന്നു.
സൈബീരിയ പോലെ സദാ മഞ്ഞിൽ മൂടിയ ഭൂലോകത്തിലെ ഒറ്റപ്പെട്ട അതിവിദൂര മേഖലകളിലും ROC അതിൻറെ പ്രാധിനിത്യം സ്ഥാപിക്കുന്നു. ഇതിലേക്ക് സഞ്ചരിക്കുന്ന ചാപ്പലുകൾ, പാരഷൂട് വൈദികർ എന്നിവരുടെ സേവനം ഉണ്ട്. ഒറ്റപ്പെട്ടു കഴിയുന്ന അതിർത്തി സൈനികരുടെ ഇടയിലും ഇവരുടെ സേവനം ലഭ്യമാക്കുന്നു.
സവിശേഷ പെരുനാൾ – Epiphany. ========================ക്രിസ്തുവിൻറെ ജോർദ്ദാൻ നദിയിലെ മാമോദീസ അനുസ്മരണം – എപ്പിഫനി – റഷ്യൻ ഓർത്തോഡോക്സ് സഭയുടെ വേറിട്ടതും സുപ്രധാനവുമായ പെരുന്നാളാണ്. ‘ചെറിയ ക്രിസ്സ്മസ്സ്’ എന്നും ഇത് അറിയപ്പെടുന്നു.മൈനസ് 20 ഡിഗ്രി, ഉറച്ച മഞ്ഞിൽ വെട്ടിയൊരുക്കിയ കുളത്തിൽ, അപ്രകാരം തന്നേ തണുത്ത ജലത്തിലുള്ള മുങ്ങിക്കുളി ഈ ആഘോഷത്തിൻറെ പ്രധാന ചടങ്ങാണ്.
കുഞ്ഞുകുട്ടി ആബാലവൃദ്ധം ചടങ്ങിൽ പങ്കെടുക്കുന്നു. ആയിരത്തിലധികം മഠങ്ങളുമായി, ശക്തമായ സന്യാസ പ്രസ്ഥാനം ഉണ്ട് ROC ക്ക്. മലങ്കര സഭയുമായി ഉറ്റ ബന്ധം. ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാലത്തു ഇത് കൂടുതൽ ദൃഢമായി ഉറപ്പിച്ചു.
ക്രിസ്തോസ് വസ്ക്രേസ്/സി – വയീസ്റ്റിനോ വസ്ക്രേസ്/സി ===========================================Khristos voskrese! – Voistinu voskrese! = ക്രിസ്തു ഉയിർത്തെഴുന്നേറ്റു – തീർച്ചയായും ഉയിർത്തെഴുന്നേറ്റു! ഈസ്റ്റർ ദിനത്തിൽ, റഷ്യയിലെ വന്ദനവും, പ്രതി വന്ദനവുമാണ്! വലതുകരം ഉയർത്തി വിശ്വാസികൾ പരസ്പ്പരം അഭിവാദനം ചെയ്യുന്നു. ബോൾഷെവിക് കമ്മ്യൂണിസ്റ്റുകൾ കൂട്ടക്കുരുതിനടത്തി തകർത്തെറിഞ്ഞ ക്രൈസ്തവ സഭയുടെ പ്രചണ്ഡമായ പുനരുത്ഥാനമാണ് ഇപ്പോൾ റഷ്യയിൽ നടക്കുന്നത്. യൂറോപ്പിലാകെയും, അമേരിക്കയിലും ഇത് പുത്തൻ ആത്മീയ ഉണർവ് ഉണ്ടാക്കുന്നുണ്ട്. മനുഷ്യൻറെ നൈസർഗികമായ ആത്മബോധത്തെ ഞെക്കിക്കൊന്നു യുവതയെ മദ്യത്തിലും പുകയിലയിലും ലൈംഗികതയിലും മയക്കിക്കിടത്തി അടക്കിഭരിച്ച കമ്മ്യൂണിസ്റു കാപാലികർക്കുള്ള തിരിച്ചടി, വ്ലാദിമിർ പുടിൻ എന്ന നവഅവതാരം തൻറെ വിശ്വാസത്തിൻറെ ഉരുക്കു മുഷ്ടികൊണ്ട് നടപ്പാക്കുന്നു.
നാസ്തിക കമ്യൂണിസം ഉപേക്ഷിച്ച റഷ്യ, ലോകത്തിലെ ഗംഭീര ദേവാലയങ്ങൾ – ഹാഗിയ സോഫിയക്ക് പകരം തുർക്കിയിൽ ഉൾപ്പടെ – ഇന്നു പ്രായച്ഛിത്തംപോലെ പണിത് ഉയർത്തുന്നു.
അനിൽ ജി ജോർജ്