വലിയ നോമ്പ് കാലത്തിൽ ലോകം മുഴുവനും ഈ മാർച്ച് മാസം 12 തിയ്യതി വൈകുന്നേരം മുതൽ 13 തിയതി ശനിയാഴ്ച വൈകുന്നേരം വരെ 24 മണിക്കൂറും നമ്മുടെ കർത്താവിൻ്റെ കൂടെയായിരിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.

2014 മുതലാണ് ഫ്രാൻസിസ് പാപ്പ നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിൻ്റെ കൂടെയായിരിക്കാൻ ദേവാലയങ്ങൾ തുറന്നിടണം, കുമ്പസാരിപ്പിക്കാൻ വൈദികൻ സംലഭ്യരാകണം എന്ന് പാപ്പ ആഹ്വാനം ചെയ്തത്. പരിശുദ്ധ കുർബാനയുടെ ആരാധനയ്ക്കും, കുമ്പസാര കൂദാശ പരികർമ്മം ചെയ്യാനും 24 മണിക്കൂറും ദേവാലയത്തിൽ വൈദികർ ഉണ്ടാകും എന്നതാണ് ഈ ദിവസത്തിൻ്റെ പ്രത്യേകത. കഴിഞ്ഞ വർഷം കൊറോണ ലോക്ക്ഡൗൺ കാരണം പല സ്ഥലങ്ങളിലും ഈ ദിവസം ആചരിക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച വൈകിട്ട് വചന പ്രഘോഷണതോടെ ആരംഭിച്ച് കുമ്പസാരത്തിന് ജനത്തെ ഒരുക്കുന്നു, പിന്നീട് ശനിയാഴ്ച വൈകിട്ട് വി. ബലിയർപ്പണത്തോടെ അവസാനിപ്പിക്കാനാണ് നിർദേശം.

103, 3 സങ്കീർത്തനം: “അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്‌ഷമിക്കുന്നു” ഉദ്ധരിച്ചുകൊണ്ട് ആണ് ഈ വർഷത്തെ പ്രാർത്ഥനകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാനിലെ നവസുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ ഈ ദിവസത്തെ ആചരണതിനായി പ്രാർത്ഥനകൾ പുറത്തിറക്കിയിട്ടുണ്ട്. എന്താണ് കുമ്പസാരം എന്ന കൂദാശ, എന്തിന് നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയണം, ആരോട് ഏറ്റുപറയണം എന്നൊക്കെ വിവരിക്കുന്ന ഒരു കുമ്പസാര സഹായികൂടിയാണ് 5 യൂറോപ്യൻ ഭാഷകളിൽ പുറത്തിറക്കിയിരിക്കുന്ന ഈ കൈ പുസ്തകം.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്

തിരുത്തപ്പെടേണ്ടതിനെ തിരുത്തണമെന്ന് നിങ്ങൾക്ക് ഒന്നിച്ച് പറയാനുള്ള ധാർമിക ഉത്തരവാദിത്തമില്ലേ?| വിശ്വാസവും വിശ്വസ്തതയും ഇത്രയും മതിയോ?