സ്വർഗപ്രാപ്തനായ പവ്വത്തിൽ പിതാവ് എന്ന ക്രാന്തദർശിയായ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ സീറോമലബാർ സഭയ്ക്ക് അതിൻ്റെ വ്യക്തിത്വം വീണ്ടെടുത്ത് ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി വളരുവാൻ സാധിക്കുമായിരുന്നോ?

സഭയുടെ ആരാധനാക്രമവും പൗരസ്ത്യപാരമ്പര്യങ്ങളും പുനരുദ്ധരിക്കാൻ സാധിക്കുമായിരുന്നോ?

സഭയുടേതായി യുവജനപ്രസ്ഥാനം ആരംഭിക്കുകയും യുവജന പ്രേഷിതത്വത്തിന് ആരംഭം കുറിക്കുകയും ചെയ്യുമായിരുന്നോ?

അത്മായർക്കുള്ള ദൈവശാസ്ത്ര പരിശീലന പദ്ധതികൾ ആരംഭിക്കുകയും ഇത്രയും സഭാവബോധമുള്ള ഒരു ആത്മായ സമൂഹം കേരളത്തിൽ ഉണ്ടാകുകയും ചെയ്യുമായിരുന്നോ?

വിവിധ ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യസംരംഭങ്ങൾ ശക്തമാകുമായിരുന്നോ?
സഭൈക്യപ്രസ്ഥാനങ്ങളായ ഇൻ്റർ ചർച്ച് കൗൺസിൽ, നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് തുടങ്ങിയവ ഉണ്ടാകുമായിരുന്നോ?

എയ്ഡഡ് നിയമനങ്ങൾക്ക് ഡൊണേഷൻ വാങ്ങാൻ പാടില്ല എന്ന ശക്തമായ നിലപാടിലൂടെ ചങ്ങനാശേരിയിൽ ഇത്രയും സാധാരണക്കാർക്ക് മെരിറ്റ് അടിസ്ഥാനത്തിൽ ഈ മേഖലയിൽ ജോലി ലഭിക്കുമായിരുന്നോ?

1972 ലെ കോളേജ് സമരം നടത്തി വിജയിപ്പിക്കുകമായിരുന്നോ?

അതിൻ്റെ പരിണിതഫലമായി കേരളത്തിലെ ഏതെങ്കിലും എയ്ഡഡ് കോളേജിലെ അധ്യാപകരും ജീവനക്കാരും ഇന്ന് സർക്കാർ ശമ്പളം വാങ്ങുമായിരുന്നോ?

വിദ്യാഭ്യാസ അവകാശങ്ങളിലും പാഠപുസ്തക രൂപീകരത്തിലും ഉള്ള ഭരണകൂടത്തിൻ്റെ കയ്യേറ്റങ്ങൾക്കുനേരെ ഗർജനമുണ്ടാകുമായിരുന്നോ? വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഭയുടെ കൈവശം ഉണ്ടാകുമായിരുന്നോ?

ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് ആവർത്തിച്ചു സംസാരിക്കുമായിരുന്നോ?
അവയെക്കുറിച്ച് ക്രൈസ്തവ സമൂഹം ഇത്ര ഗൗരവമായി ചിന്തിക്കുമായിരുന്നോ?

പിതാവിൻ്റെ അസാധാരണവും വ്യതിരക്തവുമായ സംഭാവനകൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുള്ളത്.

മറ്റു സംഭാവനകളുടെ ബാഹുല്യത്തിൽ ഇവ ശ്രദ്ധിക്കപ്പെടാതെ പോകാതിരിക്കാൻ അവ ഒഴിവാക്കിയിരിക്കുന്നു.

ജയിംസ് കൊക്കാവയലിൽ
