തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന എറണാകുളം- അങ്കമാലി അതിരൂപതാംഗം ബഹു. ഫാ. ജോസ് തച്ചിൽ (87 ) നിര്യാതനായി.
സംസ്കാരം ഞാറയ്ക്കൽ സെൻറ് മേരീസ് പള്ളിയിൽ നാളെ (10-02-2023) ഉച്ചകഴിഞ്ഞ് 2.30 ന് .

മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ

മൃതദേഹം നാളെ (10-02-2023) രാവിലെ 7:30 മുതൽ 8:30 വരെ തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിലും 10 മുതൽ 11:30 വരെ നായരമ്പലത്തുള്ള ഭവനത്തിലും തുടർന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഞാറക്കൽ പള്ളിയിലും
പൊതുദർശനത്തിന് വയ്ക്കും.
2.30 ന് ദിവ്യബലിയോടുകൂടി മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

അതിരൂപതയിലെ ചുണങ്ങംവേലി, അശോകപുരം, മേലൂർ ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായും കാടുകുറ്റി,വാഴക്കുളം, അശോകപുരം, കൈപ്പട്ടൂർ , ആമ്പല്ലൂർ, പള്ളുരുത്തി, കരയാംപറമ്പ്, വേങ്ങൂർ , കാരണക്കോടം , തോപ്പിൽ , കോക്കമംഗലം, മുട്ടം, കൊതവറ, ചക്കരപ്പറമ്പ് ,നീറിക്കോട് ,തുതിയൂർ, പുത്തൻപള്ളി എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എകെസിസി യുടെ അതിരൂപതാ ഡയറക്ടർ, കൃപാലയം ഡയറക്ടർ, അമ്മ മാസികയുടെ അസോസിയേറ്റ് എഡിറ്റർ, മലബാർ മെയിലിന്റെ എഡിറ്റർ, കെസിവൈഎമ്മിന്റെ ആദ്യരൂപമായിരുന്ന കാത്തലിക് യൂത്ത് ഫെഡറേഷന്റെ ഡയറക്ടർ, എറണാകുളം ബസിലിക്കയോട് ചേർന്നുള്ള ആരാധനാ ചാപ്പലിന്റെ ചാപ്ലയിൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
സീറോ മലബാർ സഭയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഞാറയ്ക്കൽ തച്ചിൽ പരേതരായ ലോനപ്പൻ-മേരി ദമ്പതികളുടെ മകനാണ്. നായരമ്പലത്തുള്ള ഭവനത്തിന്റെ Location താഴെ ചേർക്കുന്നു.

സ്നേഹത്തോടെ,
ഫാ സോണി മഞ്ഞളി
Archdiocesan Internet Mission

കെ സി വൈ എം ശില്പികളിൽ ഒരാളും മുൻ സംസ്ഥാന ഡയറക്ടറുമായ ഫാ. ജോസ് തച്ചിൽ നിര്യാതനായി. അച്ചന് പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ!

പി. ഓ. സി യിൽ നടക്കാറുള്ള കെ സി വൈ എം മുൻകാല നേതാക്കളുടെ കൂടിവരവുകളിൽ സമീപകാലത്തും അച്ചൻ ആവേശം പരത്തി നിറഞ്ഞു നിന്നിരുന്നു.

ക്രൈസ്തവന് ലോകത്തിൽ ഒരു ദൗത്യമുണ്ടെന്നും, സഭയുടെ ആത്മീയ ജീവിതത്തെയും സാമൂഹ്യ ചുറ്റുപാടുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ‘സഭയുടെ സാമൂഹ്യ പ്രബോധനങ്ങൾ’ യുവജനങ്ങളുടെ സുവിശേഷമാണ് എന്നും അദ്ദേഹം അവരെ ഓർമ്മിപ്പിച്ചിരുന്നു.

സഭയുടെ യുവജന നേതാക്കൾ അതു നന്നായി മനസ്സിലാക്കിയിരുന്നു…ഡോ. കെ എം ഫ്രാൻസിസ് സാറിനെപോലുള്ളവർ അക്കാര്യം ഇന്നത്തെ യുവജനങ്ങളെയും അത്മായ നേതാക്കളെയും കൂടെക്കൂടെ ഓർമ്മിപ്പിക്കാറുമുണ്ട്.ബഹു. ജോസച്ചന് ആദരാഞ്ജലികൾ!

ഫാ. വർഗീസ് വള്ളിക്കാട്ട്

May God him eternal rest.

നിങ്ങൾ വിട്ടുപോയത്