മോൺ.ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പ്രഖ്യാപനം ജൂലൈ 19ന്

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറലും അറിയപ്പെടുന്ന മനുഷ്യസ്നേഹിയുമായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ അൾത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെപ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിൽ നിന്നും അനുമതി ലഭിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിലെ ചാപ്ലിൻ ആയി വർഷങ്ങളോളം മോൺ. ഇമ്മാനുവൽ ലോപ്പസ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി.അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയറക്ടർ എന്ന നിലയിൽ വിശ്വാസ പരിശീലനത്തിന് ഊടും പാവുമേകി.

ദൈവകൃപ നിറഞ്ഞ ആത്മീയ പിതാവ് , സമുദായത്തിന്റെ ശ്രേഷ്ഠ ഗുരു എന്നീ നിലകളിൽ പ്രശസ്തനാണ് മോൻസിഞ്ഞോർ.ജൂലൈ 19ന് വരാപ്പുഴ മെത്രാസന മന്ദിരത്തിൽ നിന്നും ഛായാ ചിത്ര പ്രയാണം മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയത്തിലേക്ക് എത്തിച്ചേരും.

തുടർന്ന് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ പുഷ്പാർച്ചനയർപ്പിക്കും. അതേത്തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലി മധ്യേ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുമെന്ന് സംഘാടകസമിതിയുടെ ജനറൽ കൺവീനർ ഫാ. പോൾസൺ കൊറ്റിയാത്ത് അറിയിച്ചു.

Fr Yesudas Pazhampillil
9846150512
Director, PRD

Adv Sherry J Thomas
9447200500
PRO

Public Relations Department, Archdiocese of Verapoly.

നിങ്ങൾ വിട്ടുപോയത്