ജീവൻ പണയം വച്ചും മിഷനറി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വരാപ്പുഴ അതിരൂപതാംഗം സിസ്റ്റർ പ്രീതയുടെ സംസ്കാരം നാളെ (12.10.23)
പിപ്രോളി സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഗ്വാളിയോർ ബിഷപ്പ് ഹൗസിന് സമീപമുള്ള സിമിത്തേരിയിൽ നടക്കും. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ പിപ്രോളി സെന്റ് ജോസഫ് കോൺവെന്റ് സുപ്പീരിയർ ആയിരുന്നു സി. പ്രീത സി.എസ്.എസ്.ടി. (65) സേവനം ചെയ്തിരുന്നത്.

2008ൽ ഒറീസയിലെ കാണ്ഡമാലിൽ പള്ളി കത്തിച്ചതും ക്രൈസ്തവവർക്കു നേരെയുണ്ടായ പീഡനവും പുറംലോകമറിഞ്ഞത് സിസ്റ്റർ പ്രീതിയിലൂടെയായിരുന്നു. അന്ന് അക്രമികളിൽ നിന്ന് രക്ഷപ്പെട്ട സിസ്റ്റർക്ക് രണ്ടു ദിവസം വനത്തിൽ കഴിയേണ്ടിവന്നിരുന്നു.

വരാപ്പുഴ അതിരൂപതയിലെ നായരമ്പലം ഇടവകയിൽ താന്നിപ്പള്ളി ഫ്രാൻസിസിന്റെയും മാർത്തയുടെയും മൂത്ത മകളായി 1958ലാണ് സിസ്റ്ററിന്റെ ജനനം. 1978 മെയ് 12നായിരുന്നു പ്രഥമ വ്രതവാഗ്ദാനം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ജനറൽ നേഴ്സിംഗ് പഠിച്ച് ഏഴുവർഷം അവിടെ ജോലി ചെയ്തു.1982 ജൂൺ രണ്ടിനായിരുന്നു നിത്യവ്രതവാഗ്ദാനം.
ജാർഖണ്ഡ്, ചത്തീസ്ഗഡ്, ഒറീസ, ഹരിയാന, ഡൽഹി, വയനാട്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ആദിവാസികളുടെയും അധസ്ഥിതരുടെയും ഇടയിൽ പ്രവർത്തിച്ചു. രോഗബാധിതയായതിനെ തുടർന്ന് 2016 മുതൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

Fr Yesudas Pazhampilly
9846150512
Director, PRD

Adv Sherry J Thomas
9447200500
PRO

നിങ്ങൾ വിട്ടുപോയത്