കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയിട്ടില്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില്‍ തുടരുകയും ചെയ്യുക. ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക.

ആര്‍.റ്റി.പി.സി.ആര്‍. പരിശോധന നടത്തുന്നില്ല എങ്കില്‍ 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയുക. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുകയും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും വേണം. എല്ലായിപോഴും കോവിഡ് പ്രതിരോധ ശീലങ്ങള്‍ പിന്തുടരുക.

നിങ്ങൾ വിട്ടുപോയത്