നടൻ സിജോയിയുടെവാക്കുകൾഹൃദയത്തിൽ തൊടട്ടെ!
ഇതൊക്കെയാണ് കുട്ടികള്‍ വേണ്ട എന്ന് പറയുന്നവരുടെ മുടന്തന്‍ ന്യായങ്ങള്‍.
നടൻ സിജോയിയുടെവാക്കുകൾ
-‘അലക്കൊഴിഞ്ഞിട്ട് കാശിക്കുപോകാം’ എന്ന ചിന്തയാണ് ഇത്തരക്കാരുടേത്.
എന്നാല്‍, ഞാന്‍ അലക്കുകയും കാശിക്ക് പോകുകയും ചെയ്യും. അതായത് പണം സമ്പാദിച്ച ശേഷം കുഞ്ഞുങ്ങള്‍ മതി എന്ന കാഴ്പ്പാടല്ല എന്റേത്.
– ഈശ്വരന് തരുന്ന കുഞ്ഞിനെ പോറ്റാനുള്ള വകയും അദ്ദേഹം തരും. എന്റെ വീടും വാഹനവും എന്റെ എന്തും നാളെ ഒരുപക്ഷെ എനിക്ക് നഷ്ടമായേക്കാം.
–എന്നാല്‍ അമ്പത് വര്‍ഷം കഴിഞ്ഞാലും എന്റെ മോന് എന്നെ അപ്പാ എന്നേ വിളിക്കൂ..ഞാന്‍ അവന് മോനേ എന്നും…ഭാര്യയും ഭര്‍ത്താവും പോലും അങ്ങനെയല്ല. വേര്പിരിഞ്ഞാല് അവര്‍ എക്സ് വൈഫും എക്സ് ഹസ്ബന്‍ഡുമായി മാറും.
–മാതാപിതാക്കള്‍ക്ക് മക്കള്‍ മാത്രമാണ് സ്വത്ത്.എന്റെ അപ്പന് അഞ്ചുമക്കളുണ്ട്.
–അപ്പന്റെ പിതാവിനും അമ്മയുടെ പിതാവിനും പത്ത് മക്കള്‍ വീതം. ഞങ്ങളുടെ കുടുംബയോഗങ്ങള്‍ക്ക് പോകുമ്പോള്‍ കിട്ടുന്ന ത്രില്‍ പറഞ്ഞറിയിക്കാനാകില്ല.
–വലിയ കുടുംബങ്ങളുടെ സന്തോഷം ഞാന്‍ കണ്ടിട്ടുണ്ട്. മക്കളില്‍ തന്നെ ചിലപ്പോള്‍ ഒരാള്‍ക്ക് വിദ്യാഭ്യാസം കുറവായിരിക്കും.
-മറ്റൊരാള്‍ക്ക് ഉന്നത വിദ്യാഭ്യാസവും സമ്പത്തുമുണ്ടാകാം. എന്നാല്‍, ഭയപ്പെടേണ്ട. കുടുംബത്തില്‍ സഹോദരസ്നേഹമുണ്ടെങ്കില്‍ അവര്‍ പരസ്പരം സഹായിക്കും.
–കുട്ടികളുടെ എണ്ണം കൂടുമ്പോള്‍ അവരുടെ സ്വാതന്ത്ര്യം കുറയും. അതായത് വീട്ടില്‍ പത്തുകളിപ്പാട്ടമുണ്ടെങ്കില്‍ പത്തും എന്റേതാണെന്ന് ഒരു കുഞ്ഞിന് വിചാരിക്കാനാകില്ല.
–ഒരാള്‍ക്ക് ഒരു ചിത്രമാണെങ്കില്‍ മറ്റൊരാള്‍ക്ക് വേറെ ചിത്രം കാണാനാകും താത്പര്യം. കുട്ടികള്‍ക്ക് തമ്മില്‍ ഇങ്ങനെ സ്വാഭാവികമായ ഫൈറ്റുണ്ടാകും.
-മാത്രമല്ല ഇതില്‍ നിന്ന് എല്ലാമെനിക്ക് കിട്ടില്ലെന്നും പലപ്പോഴും സാക്രിഫൈസ് ചെയ്യേണ്ടി വരുമെന്നുമുള്ള ബോധ്യം കുട്ടികള്‍ക്കുണ്ടാകും.
Jaimon Kumarakom