ദൈവകൃപയുടെ അത്ഭുത മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത്

Dec 8th, 12 pm to 1 pm. .

ഈശോയിൽ ഏറ്റവും സ്നേഹമുള്ളപ്രിയ സഹോദരങ്ങളെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ 8-ാം തിയതി ഉച്ചയ്ക്ക് 12 മുതൽ1 മണിവരെ കൃപയുടെ മണിക്കൂർ ആയിരിക്കുമെന്നും, ഈ തീരുമണിക്കൂറിൽ തന്നോട് ചേർന്നു നിത്യപിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ അനുവദിച്ചു നല്കപ്പെടുമെന്നും കന്യകാമറിയം ഇറ്റലിയിലെ സിസ്റ്റർ പിയരീനയ്ക്കു പ്രത്യക്ഷപ്പെട്ടു നൽകിയ സന്ദേശത്തിൽ പറയുന്നു.

പരിശുദ്ധ കന്യകാമറിയം 1946 ൽ ഇറ്റലിയിൽ Sister Pierrina ക്കു പ്രത്യക്ഷപ്പെട്ടപ്പോൾ പറഞ്ഞു കൊടുത്ത ദൈവികസന്ദേശംപ്രാർത്ഥനയോടും പ്രാശ്ചിത്ത പ്രവർത്തികളോടും കൂടി 51 ആം സങ്കിർത്തനം കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലുക.

ഈ മണിക്കൂറിൽ വളരെയധികം ദൈവകൃപ ചൊരിയപ്പെടും കഠിനഹൃദയരായ കൊടും പാപികൾക്ക് പോലും ദൈവ കൃപയുടെ സ്പർശനം ലഭിക്കും.

ഈ തീരുമണിക്കൂറിൽ തന്നോട്ചേർന്നു നിത്യപിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ യേശുവിന്റെ നാമത്തിൽ ദൈവപിതാവ് നൽകും

പരിശുദ്ധ അമ്മയുടെ സന്ദേശം അനുസരിച്ചു നമ്മൾ ചെയ്യേണ്ടത്:

1. ഡിസംബർ 8•ആം തിയതി ഉച്ചക്ക് 12 മണി മുതൽ 1 മണി വരെയുള്ള സമയം നിങ്ങൾ എവിടെയായിരുന്നാലും ആയിരിക്കുന്ന സ്ഥലത്തു പ്രാത്ഥനയിൽ ചിലവഴിക്കാം.

2. വീട്ടിലോ ജോലിസ്ഥലത്തോ ദൈവാലയത്തിലോ ഈ സമയം പ്രാത്ഥനയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാൻ സാധ്യതയുള്ള എല്ലാത്തിൽ നിന്നും എല്ലാ തിരക്കുകളിൽ നിന്നും അകന്നു ദൈവവുമായി ഐക്യത്തിൽ ആയിരിക്കാം. ( ഈ സമയങ്ങളിൽ മറ്റാരോടും സംസാരിക്കാതെയും മൊബൈൽ ഫോൺ മറ്റും ഉപയോഗിക്കാതെയും പ്രാർത്ഥനയിൽ തടസമുണ്ടാകുന്നവയിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുക

3. കൈകൾ വിരിച്ചു പിടിച്ചു 51 ആം സങ്കീർത്തനം 3 പ്രാവശ്യം ചൊല്ലി പ്രാർത്ഥന ആരംഭിക്കാം.

4.ഈശോയുടെ പീഡാനുഭവങ്ങളെ പറ്റി ധ്യാനിച്ചും, ജപമാല ചൊല്ലിയും, തന്റെതായ രീതിയിൽ പ്രാർത്ഥിച്ചും ദൈവപിതാവിനെ സ്തുതിച്ചും, പരിശുദ്ധത്മാവ് പ്രേരിപ്പിക്കുന്ന പാട്ടുകൾ പാടിയും, സങ്കീർത്തനങ്ങൾ ധ്യാനിച്ചും കൃപയുടെ ഈ മണിക്കൂർ നമ്മുക്ക്ചിലവഴിക്കാം.

5, പരിശുദ്ധ അമ്മ പറഞ്ഞ ഈ സന്ദേശം മറ്റുള്ളവരിലേക്ക് പ്രാർത്ഥയോടെ ഷെയർ ചെയ്യുവാൻ മറക്കരുതേ

ഞങ്ങളുടെ സ്വർഗ്ഗിയ പിതാവേ ഈ മണിക്കൂറിൽ ഞങ്ങൾ സമർപ്പിക്കുന്നപ്രാർത്ഥനകൾ,ആവിശ്യങ്ങൾ നിയോഗങ്ങൾ ലോകമെമ്പാടും അർപ്പിക്കുന്ന പരിശുദ്ധബലികളോടും, ജപമാല പ്രാർത്ഥനകളോടും, ദിവ്യകാരുണ്യ ആരാധയോടും ചേർന്നു പരിശുദ്ധഅമ്മയുടെ വിമലഹൃദയം വഴി വിശുദ്ധ യൗസേപിതാവിന്റെ മാധ്യസ്ഥതയാൽ, യേശുവിന്റെ നാമത്തിൽ അങ്ങേയ്ക്ക്‌ ഞങ്ങൾ കാഴ്‌ച്ചവെയ്ക്കുന്നു!

എല്ലാവര്‍ക്കും അമലോത്ഭവ തിരുന്നാളിന്റെ പ്രാർത്ഥനാശംസകള്‍…..നേരുന്നു!

.ആമേൻ. ആവേമരിയ

നിങ്ങൾ വിട്ടുപോയത്