പേരുപോലെ നമ്മുടെ വീടുകളുടെ കഥയാണ് ഹോം എന്ന സിനിമ പറയുന്നത്. നന്മയുടെ ഓർമകൾ അയവിറക്കുന്ന ഒരു പോയ കാലത്തെ അനുസ്മരിക്കുന്ന ഈ ഓണക്കാലത്തിനു പറ്റിയ സിനിമ തന്നെയാണ് ഹോം. നന്മയുടെ ചിന്തകൾ മനസിലേക്ക് വരാതെ ഒരാൾക്കും ഈ സിനിമ കണ്ടു പൂർത്തിയാക്കാൻ കഴിയില്ല.

നമ്മുടെ വീടുകളുടെ നഷ്ടപ്പെട്ടു പോയ സന്തോഷം വളരെ തിരിച്ചുപിടിക്കാമെന്നും നാമറിയാതെ അതു നഷ്ടപ്പെട്ടു പോകുന്ന വഴികളും സിനിമ നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നു. ടെക്നോളജിയുടെ പുറത്ത് ജനിച്ചു വീണ പുതിയ തലമുറയും ഇതെല്ലാം അന്യമായിരുന്ന പഴയ തലമുറയും, പുതിയ കാലത്തേക്ക് വളരാനുള്ള അവരുടെ ആഗ്രഹങ്ങളും സിനിമ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. കടപ്പാടുകൾ മസിൽ സൂക്ഷിച്ച് അവരെ ദൈവത്തിന്റെ മാലാഖമായി കാണുന്ന നന്മയുള്ള മനുഷ്യരെക്കുറിച്ചും ഈ സിനിമ പറഞ്ഞുവയ്ക്കുന്നു.

ഒന്നുമാകാത്തവർ എന്ന് മുദ്രകുത്തി നമ്മൾ മാറ്റി നിർത്തിയിരിക്കുന്ന മനുഷ്യരെ ദൈവതുല്യരായി കാണുന്നവരും അവർ അതിന് തീർച്ചയായും അതിന് അർഹരാണെന്നും ഈ സിനിമ പറഞ്ഞുവയ്ക്കുന്നു. നമ്മുടെ ചുറ്റുപാടുകളുടെ നന്മയെ കുറിച്ച് ഓർമിപ്പിച്ച സംവിധായകന് നന്ദി. അതിലുപരി പുതിയ തലമുറയുടെ ഇഷ്ടങ്ങൾ തലതിരിഞ്ഞതാണെന്നു വാദിച്ച് വഴിതെറ്റി പോയവർക്ക് വീര പരിവേഷം നൽകുന്ന വർത്തമാന ശൈലിയിൽ മാറി നടക്കാൻ കാണിച്ച ധൈര്യത്തിനും സംവിധായകൻ അഭിനന്ദനമർഹിക്കുന്നു.

സൂപ്പർ താരപദവിയില്ലാത്ത നടന്മാരെ വച്ച് ഇങ്ങനെയൊരു സിനിമ എടുക്കാൻ കാണിച്ച ധൈര്യത്തിനും ഒരു ബിഗ് സല്യൂട്ട്. ഒന്നിനൊന്നു മികച്ചു നില്ക്കുന്ന അഭിനയം കൊണ്ട് എല്ലാവരും അമ്പരപ്പിച്ചു കളഞ്ഞു. പ്രത്യേകിച്ച് ഇന്ദ്രൻസിനെപ്പോലുള്ള ഒരു നടന്റെ റെയ്ഞ്ച് മലയാളികൾക്കു കാണിച്ചു തന്ന സംവിധായകൻ റോജിൻ തോമസിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. ഞങ്ങളുടെ ചുറ്റുപാടുകളുടെ നന്മയെക്കുറിച്ച് ഓർമിപ്പിച്ച സംവിധായകന് ഒരിക്കൽ കൂടി നന്ദി.

Joseph Michael

നിങ്ങൾ വിട്ടുപോയത്