വിശുദ്ധവാര സങ്കീര്‍ത്തനസപര്യ

പ്രിയ സുഹൃത്തേ,
ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍നിന്ന് സ്‌നേഹാശംസകള്‍!

ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ സങ്കീര്‍ത്തനങ്ങളിലൂടെ ധ്യാനിക്കാൻ സഹായിക്കുന്ന വിശുദ്ധവാര സങ്കീര്‍ത്തനസപര്യ കാര്‍മല്‍ഗിരി ബൈബിള്‍ അക്കാദമി ഒരുക്കുകയാണ്. വിശുദ്ധവാരത്തിലെ ഓശാനഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ആരംഭിച്ച് ബുധനാഴ്ച ഉച്ചയോടെ അവസാനിക്കുന്ന ഈ സങ്കീര്‍ത്തന പഠന-ധ്യാനശിബിരം സുവിശേഷപ്രഘോഷണമേഖലയില്‍ സജീവരായ വ്യക്തികളുടെ ശക്തീകരണത്തിനും ബൈബിള്‍പഠിതാക്കളുടെ തുടര്‍പഠനത്തിനും സഹായകമാകും. താങ്കള്‍ക്ക് സ്വാഗതം!

സ്‌നേഹത്തോടെ,
ഫാ. ചാക്കോ പുത്തന്‍പുരയ്ക്കല്‍
റെക്ടര്‍, സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, കാര്‍മല്‍ഗിരി, ആലുവ

……………………………………
നയിക്കുന്നത്: റവ. ഡോ. ജോഷി മയ്യാറ്റില്‍
ദിനങ്ങള്‍: മാര്‍ച്ച് 24 ഞായര്‍ വൈകീട്ട് 5 മുതല്‍ മാര്‍ച്ച് 27 ബുധന്‍ ഉച്ചയ്ക്ക് 2 വരെ
ഫീസ്: 1250 രൂപ

പ്രവേശനം: ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്കുമാത്രം (അല്മായര്‍, സന്ന്യസ്തര്‍, വൈദികര്‍)
രജിസ്‌ട്രേഷനുള്ള അവസാന തീയതി: മാര്‍ച്ച് 15
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മൊബൈല്‍/വാട്ട്‌സാപ്പ് നമ്പര്‍: 9446614262

നിങ്ങൾ വിട്ടുപോയത്