സെപ്റ്റംബർ 8 പരി.മാതാവിൻ്റെ ജനന തിരുനാൾ
“എന്റെ ഹൃദയം അങ്ങേ രക്ഷയില് ആനന്ദം കൊള്ളും.ഞാന് അവിടുത്തെ കരുണയില് ആശ്രയിക്കുന്നു; എന്റെ ഹൃദയം അങ്ങേ രക്ഷയില് ആനന്ദം കൊള്ളും.ഞാന് കര്ത്താവിനെ പാടിസ്തുതിക്കും; അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.
” തിരുനാൾ ആശംസകൾ..
ആത്മീയാന്ധകാരത്തിൽ കഴിഞ്ഞിരുന്ന ലോകത്തിനു രക്ഷകന്റെ വരവിനെ അറിയിക്കുന്ന ഉഷകാല താരമായി കന്യകാ മറിയത്തെ നിയോഗിച്ച ദൈവമേ, അവളുടെ മാതൃകയിൽ രക്ഷകന് സാക്ഷ്യം വഹിക്കുന്നതിനും, അങ്ങനെ രക്ഷയുടെ അനുഭവം എല്ലാരിലേക്കും പകരുന്നതിനും ഞങ്ങളെ സഹായിക്കണമെന്ന്, കർത്താവേ, നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നുകർത്താവേ,ഞങ്ങളിൽ കനിയണമേ.
നന്മകൾ…!!








