++++++++++++++++++++++++ജീവിച്ചിരിക്കേ ഇന്ദ്രജാലം, മന്ത്രവാദം, സാത്താൻസേവ എന്നൊക്കെയാണ് ക്രിസ്തുവിന്റെ അത്ഭുത-അടയാളങ്ങൾ ഏറെയും വിമർശിക്കപ്പെട്ടത്. ആധുനിക ജൂതർ, ഇതു “കബാല” എന്ന് പറയുന്നു. ജൂതൻറെ മിസ്റ്റിക് ശാസ്ത്രമാണ് കബാല. ക്രിസ്തു ഇതിൽ അഗ്രഗണ്യനായിരുന്നു എന്നവർ സമർത്ഥിക്കുന്നു.എന്നാൽ, ക്രൂശിൽ മരിച്ച ശേഷം നടന്നുവെന്ന് പുതിയനിയമ വേദവും, രണ്ടു ചരിത്രകാരന്മാരും സാക്ഷിക്കുന്ന അടയാളങ്ങൾക്കു ഒരു വിശദീകരണം ഉണ്ടായിട്ടില്ല.

ഇപ്പോൾ ആധുനിക ഭൗമ ശാസ്ത്രം ഈ സംഭവം ശരി എന്ന് പിന്താങ്ങുന്നുണ്ട്:1. “On the whole world there pressed most fearful darkness, and the rocks were rent by an earthquake, and many places in Judea and other districts were thrown down. This darkness, as appears to me without a reason, an eclipse of the sun..”====Thallus. Greek Historian, 55 AD, 3rd book of History.

“വളരെ പെട്ടെന്ന്, ഭീതിജനകമായ ഇരുട്ട് ദേശത്താകെ നിർബന്ധിതമായി എന്നോണം സംഭവിച്ചു; ഒരു ഭൂമികമ്പത്തിൽ പാറകൾ പിളർന്നു, ജൂഡിയായിലെയും മറ്റു പ്രദേശങ്ങളി ലെയും പല സ്ഥലങ്ങളും ഇളകിപ്പോയി. കാരണമൊന്നുമില്ല എങ്കിലും ഈ ഇരുട്ട്, എൻറെ ചിന്തയിൽ, സൂര്യ ഗ്രഹണമാകാം…”====താലസ്സ്, യവന ചരിത്രകാരൻ, 55 AD , ചരിത്രം, മൂന്നാം പുസ്തകം.

2. “In the fourth year of the 202nd Olympiad (i.e., AD33) there was ‘the greatest eclipse of the sun’ and that ‘it became night in the sixth hour of the day [i.e., noon] so that stars even appeared in the heavens. There was a great earthquake in Bithynia, and many things were overturned in Nicaea.’7=====Phlegon of Tralles (Turkey)Greek Chronicler and Historian. AD Early Second Century Chronicles 13/14

“202 -ആം ഒളിംപ്യാഡിൻറെ നാലാം വര്ഷം (33 AD) ‘സൂര്യൻറെ മഹാ ഗ്രഹണം’ നടക്കുകയും, ആറാം മണി നേരം (ഉച്ചസമയം) ആകാശത്തു നക്ഷത്രങ്ങൾ പോലും തെളിയുമാറ് ഇരുട്ടാവുകയും ചെയ്തു. ബിതിന്യായയിൽ വൻ ഭൂചലനം ഉണ്ടാവുകയും, നൈക്കിയ/നിഖ്യായിൽ പല വസ്തുവകകളും കീഴ്മേൽ മറിയുകയും ചെയ്തു”===ഫ്‌ളീഗോൺ – ത്രാലസ് -തുർക്കി. യവന രിത്രകാരൻ/പുരാവൃത്താകാരൻ, ദിനവര്‍ത്തമാനം: 13/14, AD 2 -ആം നൂറ്റാണ്ടു തുടക്കം.

3. International Geology Review=====================Friday, April 3, in the year AD 33.Earthquake activity at the Dead Sea, located 13 miles from Jerusalem.=== Jefferson Williams, Geologist, International Geology Reviewഇന്റർനാഷണൽ ജിയോളജി റിവ്യൂ============================AD 33 ഏപ്രിൽ മാസം 3 – വെള്ളിയാഴ്ചജെറുസലേമിന് 13 കിലോമീറ്റെർ മാറി ചാവുകടലിൽ, ഭൂചലനം. ==== ജെഫേഴ്സൺ വില്യംസ്, ഭൗമശാസ്ത്രജ്ഞൻ. ഇന്റർനാഷണൽ ജിയോളജി റിവ്യൂ.

4. മത്തായി സുവിശേഷം===================“ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.അപ്പോൾ മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റുഅവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: “അവൻ ദൈവ പുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു, ഏറ്റവും ഭയപ്പെട്ടു.

Anil G George

നിങ്ങൾ വിട്ടുപോയത്