നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം

കൃതൃമ കളർ ഉളള ഭക്ഷണം ഒഴിവാക്കുന്നത് ആണ് നല്ലത്. ബേക്കറി ചെറിയ അളവിൽ വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കളർ വലിയ പ്രശ്നമാകില്ല. എന്നാൽ സ്ഥിരമായി കഴിക്കുന്നതും കൂടുതൽ അളവിൽ കഴിക്കുന്നതുമായ ഭക്ഷണത്തിൽ കളർ ചേർക്കാനും പാടില്ല.കളറും പ്രിസർവേറ്റീവ്സും ചേർക്കുന്നത് പഠിച്ചതിന് ശേഷം ആകാം. ഭക്ഷ്യസുരക്ഷ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്

ബേക്കറി പ്രോഡക്ടിൽ പ്രിസർവേറ്റീവ്സ് ചേര്‍ക്കുന്നതിന് നിയന്ത്രണം ഉണ്ട്. കേക്കിൽ ചേര്‍ക്കുന്ന പ്രിസർവേറ്റീവ്സ് ആയ ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് എന്നിവ പരമാവധി ചേർക്കാവുന്നത് 10kg ഉല്പന്നത്തിൽ 10g മാത്രമാണ്. അധികം ആയാൽ അവ സുരക്ഷിതമല്ലാതാകുകയും അതിനെ തുടർന്ന് പ്രോസിക്യൂഷൻ കേസ് നേരിടേണ്ടി വരുകയും ചെയ്യും. നിരവധി ഉല്പാദകർക്ക് എതിരെ കേസ് നടന്ന് വരുന്നു.
പാർസൽ ഭക്ഷണങ്ങൾ വാങ്ങി കൂടുതൽ സമയം വയ്ക്കാതെ കഴിക്കുക

Food Safety Kerala

നിങ്ങൾ വിട്ടുപോയത്