എവുപ്രാസ്യമ്മ (1877- 1952 )*
1877 ഒക്റ്റോബര്‍ 17: തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ എലുവത്തിങ്കല്‍ ചേര്പ്പുകാരന് അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി ജനിച്ചു.
* 1886 ഒക്റ്റോബര്‍ 17: കര്‍ത്താവിന്റെ മണവാട്ടിയാകാമെന്നു വാക്കുകൊടുത്തുകൊണ്ട് ഈശോയെ ആത്മീയ മണവാളനായി സ്വീകരിച്ചു.
* 1888 ഒക്റ്റോബര്‍ 24: 12ാം വയസില്‍ കൂനമ്മാവിലെ കര്‍മല മഠത്തില്‍ കന്യാസ്ത്രീയാകാനുള്ള പരിശീലനത്തിനായി ബോര്ഡിങ്ങില് ചേര്‍ന്നു.
* 1889 ഒക്റ്റോബര്‍ മൂന്ന്: മരണാസന്നയായ റോസക്കുട്ടിക്ക് അന്ത്യകൂദാശ നല്കി..അന്നുതന്നെ ആദ്യത്തെ തിരുഹൃദയദര്‍ശനവും രോഗസൗഖ്യവും.
* 1897 മേയ് 10: അഭിവന്ദ്യ മേനാച്ചേരി പിതാവില്‍ നിന്ന് അമ്പഴക്കാട്ട് മഠത്തില്‍ ശിരോവസ്ത്രം സ്വീകരിച്ചുഎവുപ്രാസ്യ എന്ന പേര് സ്വീകരിച്ചു
* 1897 ജൂലൈ 29: രണ്ടാമതു രോഗം മൂര്ച്ഛിച്ചുഅന്ത്യകൂദാശ നല്‍കിവീണ്ടും അത്ഭുത സൌഖ്യം
.* 1898 ജനുവരി 10: അമ്പഴക്കാട്ട് മഠത്തില്‍ വച്ച് സഭാവസ്ത്രം സ്വീകരണം.
* 1900 മേയ് 24: ഒല്ലൂര്‍ സെന്റ് മേരീസ് മഠത്തില്‍ വച്ച് നിത്യവ്രത വാഗ്ദാനം. ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ എന്ന നാമം സ്വീകരിച്ചു
* 1904 1910: ഒല്ലൂര്‍ മഠത്തിന്റെ ഉപമഠാധിപയാകുന്നു
.* 1910 1913: ഒല്ലൂര്‍ മഠത്തിലെ നൊവീസ് മിസ്ട്രസ്
* 1913 1916: ഒല്ലൂര്‍ മഠത്തിന്റെ സുപ്പീരിയര്‍* 1913: എവുപ്രാസ്യമ്മയുടെ അച്ഛന്റെ മരണം
* 1928: അമ്മയുടെ മരണം
* 1950 മേയ് 24: നിത്യവ്രതവാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം
* 1952 ഓഗസ്ററ് 29: ഒല്ലൂര്‍ സെന്റ് മേരീസ് മഠത്തില്‍ മരണം
.* 1963 നാമകരണ ജപം അച്ചടിച്ചു.
* 1970 ഓഗസ്ററ് 29 ഫാദര്‍ ഫിലിപ്പ് ഒ സി ഡി എവുപ്രാസ്യമ്മയെക്കുറിച്ച് രചിച്ച കേരളകര്മല കുസുമം എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു.
* 1986 സെപ്റ്റംബര്‍ 27 നാമകരണ നടപടിയുടെ തുടക്കം
* 1987 ഓഗസ്ററ് 29 ദൈവദാസിയായി പ്രഖ്യാപിക്കുന്നു
* 2002 ജൂലൈ 5 ധന്യപദവി ലഭിക്കുന്നു.
* 2006 ഡിസംബര്‍ 3 വാഴ്ത്തപ്പെട്ടവളായി ഒല്ലൂര്‍ റപ്പായേല്‍ മാലാഖയുടെ പള്ളിയില്‍ വച്ച് പ്രഖ്യാപനം.
* 2014 നവംബര്‍ 23 വത്തിക്കാനില്‍ വിശുദ്ധയായി പ്രഖ്യാപിക്കുന്നു