ഇതാണ് ബിനോ ജോർജ് ചിറമൽ പടിഞ്ഞാറെതല എന്ന ബിനോ ജോർജ്. ഏഴാമത് സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ പരിശീലകൻ ആണ്. കൂടാതെ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടീമായ യുണൈറ്റഡ് കേരള എഫ് സി യുടെ കൂടെ പരിശീലകൻ ആണ്. കൂടാതെ എ എഫ് സി പ്രൊഫഷണൽ കോച്ചിങ് ഡിപ്ലോമ പാസായ ആദ്യ മലയാളി കൂടെ ആണ് അദ്ദേഹം.
ഇന്നലെ കേരളം സന്തോഷ് ട്രോഫി മത്സരം ജയിച്ച ഉടൻ തന്നെ അദ്ദേഹം മൈതാനത്ത് മുട്ട് കുത്തി കൈ വിരിച്ച് പ്രാർത്ഥിക്കുന്നത് കണ്ടു. എന്നാൽ ഇന്ന് വാർത്ത വന്നതോടെ ആണ് അറിയുന്നത് അദ്ദേഹം എത്ര ആത്മാർത്ഥമായാണ് അപ്പോൾ പ്രാർത്ഥിച്ചത് എന്ന്.
സന്തോഷ് ട്രോഫിയുമായി അടുത്ത ദിവസം പള്ളിയിൽ എത്തിയാണ് അദ്ദേഹം തന്റെ ദൈവത്തോടുള്ള നന്ദി അറിയിച്ചത്.കാര്യ സാധ്യത്തിനായി മാത്രം ദൈവത്തിലേക്ക് ഓടി എത്തി കാര്യം സാധിച്ചാൽ ദൈവത്തെ മറന്ന് പോകുന്ന നമുക്ക് ഒരു അപവാദമായ് സന്തോഷ് ട്രോഫി നേടാൻ ടീമിനെ ഒരുക്കാൻ തനിക്ക് തണലായ ദൈവത്തിനുള്ള നന്ദിയായി ട്രോഫി തന്നെ അവിടുത്തെ പാദത്തിൽ അർപ്പിക്കുക ആയിരുന്നു അദ്ദേഹം.
നമുക്ക് ഓരോരുത്തർക്കും ബിനോ ജോർജിന്റെ മനസ്ഥിതി ആണ് ഉണ്ടാകേണ്ടത്. പ്രാർത്ഥന യിലൂടെ കൂടുതൽ നേട്ടങ്ങൾ നാം നേടുമ്പോൾ ദൈവത്തെ നാം മറന്നു പോകുക അല്ല വേണ്ടത് മറിച്ച് എന്നും അവിടുത്തോട് നന്ദിയുള്ളവർ ആയിരിക്കണംനമ്മുടെ ഇടയിൽ നിന്ന് കൂടുതൽ കൂടുതൽ ബിനോ ജോർജ് മാർ ഉയർന്ന് വരട്ടെ