കെ സി ബി സി പ്രോ ലൈഫ് സമിതിയുടെ കൾച്ചറൽ ഫോറം രൂപീകരിച്ചു.
കൊച്ചി : പ്രോലൈഫ് സമിതിയുടെ ജീവോൻ മുഖപ്രവർത്തനങ്ങൾക്ക് ശക്തി പകരുവാനും കലാ സാംസ്കാരിക പരിപാടികളിലൂടെ ജീവന്റെ സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കുന്നതിനുമായി കെ സി ബി സി പ്രോലൈഫ് സമിതിവിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു.

പ്രസ്തുത പദ്ധതികളുടെ നടത്തിപ്പിനായി സമിതിക്ക് ഒരു കൾച്ചറൽ ഫോറം രൂപീകരിച്ചു. കെ സി ബിസി പ്രോലൈഫ് സമിതി കൾച്ചറൽ
ഫോറം ജനറൽ കോഡിനേറ്റർ ആയി ജോയ്സ് മുക്കുടത്തെയും(കോത മംഗലം )കൺവീനർ ആയി ആൻറണി പത്രോസിനെയും(തിരുവനന്തപുരം )ഉൾപ്പെടുത്തി ഒരു ടീമും രൂപീകരിച്ചു.


എറണാകുളം ചാവറ കൾച്ചറൽ സെൻററിൽ നടന്ന രൂപീകരണ യോഗത്തിൽ ഡയറക്ടർ ക്ലീറ്റസ് കതിർപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.പ്രസിഡൻറ് ജോൺസൺ ചൂരപ്പറമ്പിൽ , ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനി മേറ്റർ സാബു ജോസ് , സിസ്റ്റർ മേരി ജോർജ് , മോൻസി ജോർജ് , ജെസ്ലിൻജോ. തുടങ്ങിയവർ പ്രസംഗിച്ചു..പ്രൊ ലൈഫ് സന്ദേശങ്ങൾസിനിമ,നാടകം, കഥാപ്രസംഗം, മാജിക്,സാഹിത്യരചനകൾ, യു ട്യൂബ് ചാനൽ എന്നിവ യിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.സമിതിയുടെ മീഡിയ, യുത്ത് ഫോറങ്ങങ്ങളും പിന്തുണ നൽകും.
കൾച്ചറൽ ഫോറത്തിന്റെ ആദ്യ സംരംഭം എന്ന നിലയിൽ ഒരു നാടക പ്രചരണ പരിപാടി ആരംഭിക്കുന്നു.


ഭിന്നശേഷിക്കാരുടെ ജീവിതവും മനുഷ്യ ജീവൻറെ മൂല്യവും ഉയർത്തി കാണിക്കുന്ന കെ സി ബി സി നാടകമേളയിൽ മികച്ച നാടകം ആയി തെരഞ്ഞെടുത്ത കോഴിക്കോട് സങ്കീർത്തനയുടെ പറന്നുയരാനൊരു ചിറക് എന്ന നാടകം കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി പ്രദർശിപ്പിക്കുന്നതിന് സമിതി നേതൃത്വം നൽകും .നാടക പ്രദർശനത്തിലൂടെ സമാഹരിക്കുന്ന തുകകൊണ്ട് വിവിധ രൂപതകളിലെ ഭിന്നശേഷിക്കാരരുള്ള വലിയ കുടുംബങ്ങളെസഹായിക്കുന്നതിന് പദ്ധതി ഒരുക്കിയിട്ടുണ്ട്.


ആദ്യ പ്രദർശനം ഫെബ്രുവരി 27ന് വൈകിട്ട് ആറുമണിക്ക് പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെൻററിൽ വച്ച്കെ സി ബി സി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് ഡോക്ടർ പോൾ ആൻറണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും.തദവസരത്തിൽ ഭിന്നശേഷി മക്കളെ ശുശ്രൂഷിച്ചു വളർത്തുന്ന മാതാപിതാക്കളെ ആദരിക്കുന്നതുമാണ്.

ഭിന്നശേഷി പദ്ധതിക്ക് കോ ഓർഡിനേറ്ററായി സാബു ജോസ് (എറണാകുളം ) നേതൃത്വം നൽകും

നിങ്ങൾ വിട്ടുപോയത്